കളിപ്പാട്ടങ്ങളെ പിന്തിരിപ്പിച്ച് മാർക്ക് നേടുക എന്നതാണ് ടാസ്ക്
മലയാളം ബിഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രംഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. എപ്പോഴും ഷോയെ രസകരമാക്കുന്നത് വീക്കിലി ടാസ്ക്കുകളാണ്. പാവക്കൂത്ത് എന്നാണ് ഇത്തവണത്തെ ടാസ്ക്കിന്റെ പേര്. രണ്ട് ടീമുകളായി തിരിഞ്ഞ മത്സരാർത്ഥികളിൽ ഒരു വിഭാഗം പാവകളും അടുത്ത വിഭാഗം കുട്ടികളുമായിരിക്കും.
കളിപ്പാട്ടങ്ങളെ പിന്തിരിപ്പിച്ച് മാർക്ക് നേടുക എന്നതാണ് ടാസ്ക്. ഇത്തരത്തിൽ രസകരമായി രണ്ടാം ദിവസത്തിലേക്കാണ് ടാസ്ക് എത്തി നിൽക്കുന്നത്. ഇന്നലെ കുട്ടികളായിരുന്നവർ ഇന്ന് പാവകളാകണമെന്നാണ് ബിഗ് ബോസ് നൽകിയ അറിയിപ്പ്.
പിന്നാലെ എല്ലാവരും വസ്ത്രങ്ങൾ മാറി മത്സരത്തിന് തയ്യാറാകുകയായിരുന്നു. സൂര്യ ഇത്തവണ കുട്ടിയായിട്ടാണ് ടാസ്ക്കിൽ എത്തിയത്. മണിക്കുട്ടനാണ് സൂര്യയുടെ പാവ ആയത്. പിന്നാലെ മണിക്കുട്ടനെ കൊണ്ട് കണ്ണിൽ നോക്കി പത്ത് തവണ ഐ ലൗ യു എന്ന് സൂര്യ പറയിപ്പിക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona