മണിക്കുട്ടനാണ് ജയന്റെ വേഷത്തിൽ ബിഗ്ബോസ് യുവജനോത്സവ വേദിയിൽ എത്തിയത്.
ബിഗ് ബോസിലെ ഓരോ ദിവസങ്ങളും രസകരമാക്കുന്നത് ടാസ്കുകളാണ്. തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നതിനായി മികച്ച ടാസ്‍കുകളാണ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് തന്നെയാണ് ടാസ്‍കുകള്‍ നല്‍കുന്നത്. കലാലയം എന്ന ടാസ്ക്കാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ ബിഗ് ബോസ് കലാലയത്തെ ഇളക്കി മാറിക്കാൻ എത്തിയത് പ്രിയ താരം ജയനാണ്.
മണിക്കുട്ടനാണ് ജയന്റെ വേഷത്തിൽ ബിഗ്ബോസ് യുവജനോത്സവ വേദിയിൽ എത്തിയത്. നിറഞ്ഞ കയ്യടിയോടെ ആയിരുന്നു എല്ലാവരും ജയനെ എതിരേറ്റത്. മറ്റ് കുട്ടികളുടെ നിർദ്ദേശ പ്രകാരം അങ്ങാടി സിനിമയിലെ ഡയലോഗും മണിക്കുട്ടൻ പറയുന്നുണ്ട്. പിന്നാലെ
വയ്യാതെ കിടക്കുന്ന അമ്മുമ്മയുടെ ചികിത്സയ്ക്കായി എല്ലാവരും ഇരുന്നൂറ് രൂപ വച്ച് സംഭാവന ചെയ്യേണ്ടതാണെന്ന് മണിക്കുട്ടൻ പറഞ്ഞതോടെ വിദ്യർത്ഥികൾ എത്തി താരത്തെ പുറത്തേക്ക് കൊണ്ടു പോകയായിരുന്നു. പിന്നീടാണ് ശരദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗ്യലക്ഷ്മി വേഷം കെട്ടിച്ച് കൊണ്ടുവന്ന ജയനാണെന്ന് എല്ലാവർക്കും മനസിലായത്.