'രാവിലെ വിളിച്ചുപറഞ്ഞു അവൻ മരിച്ചുവെന്ന്', വിതുമ്പി മണിക്കുട്ടൻ, വികാരാധീനരായി ഭാഗ്യലക്ഷ്‍മിയും മറ്റുള്ളവരും

By Web TeamFirst Published Feb 19, 2021, 12:54 AM IST
Highlights

ഉറ്റ സുഹൃത്തിന്റെ മരണത്തെ കുറിച്ച് പറഞ്ഞ് ബിഗ് ബോസില്‍ വിതുമ്പി മണിക്കുട്ടൻ.

ഇത്തവണത്തെ ബിഗ് ബോസില്‍ ഏറ്റവും അറിയപ്പെട്ടുന്ന മത്സരാര്‍ഥിയാണ് മണിക്കുട്ടൻ. നായകനായും സഹനടനായുമൊക്കെ സിനിമയില്‍ തിളങ്ങിയതിന്റെ പിൻബലത്തിലാണ് മണിക്കുട്ടൻ ബിഗ് ബോസിലേക്ക് എത്തുന്നത്. മോഹൻലാല്‍ മണിക്കുട്ടനെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്‍തതും അങ്ങനെ തന്നെ. ഇന്ന് ടാസ്‍ക്ക് ചെയ്യേണ്ടിയിരുന്നത് മണിക്കുട്ടനായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ഓരോരുത്തരും അവരുടെ ജീവിതത്തെ ആസ്‍പദമാക്കി  ടാസ്‍ക് ചെയ്‍തുതുടങ്ങിയത്. ആത്മ സുഹൃത്ത് എന്നായിരുന്നു മണിക്കുട്ടന് ലഭിച്ച വിഷയം.

ബിഗ് ബോസ് നല്‍കുന്ന കാര്യങ്ങളില്‍ ബസറടിച്ച് ലഭിക്കുന്ന വിഷയത്തില്‍ സംസാരിക്കാനായിരുന്നു ഈ ആഴ്‍ചയിലെ ടാസ്‍ക്. ആത്മസുഹൃത്ത് എന്ന വിഷയം കിട്ടിയപ്പോള്‍ തന്നെ മണിക്കുട്ടൻ ഒന്നു നിശബ്‍ദനായി. തന്റെ ആത്മസുഹൃത്തിന്റെ വേര്‍പാട് ഓര്‍ത്തെന്നതുപോലെ. പിന്നീട് മണിക്കുട്ടൻ തന്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞുതുടങ്ങി. വികാരനിര്‍ഭനായിട്ടായിരുന്നു മണിക്കുട്ടൻ വിഷയം പറഞ്ഞത്. മണിക്കുട്ടന്റെ സങ്കടം മറ്റുള്ളവരിലേക്കും എത്തി.

Latest Videos

കുട്ടിക്കാലം  താൻ വേറൊരു വീട്ടിലാണ് താൻ പഠിച്ചത്.  അവിടത്തെ കുട്ടിയായിരുന്നു എന്റെ ആത്മസുഹൃത്ത്. അച്ഛനും അമ്മയും ജോലി ചെയ്‍തിരുന്ന വീട്ടിലായിരുന്നു താൻ വളര്‍ന്നത്. ആ വീടിനോടുള്ള വിധേയത്വം എന്റെ പേരിലുണ്ട്. ആ വീട്ടിലെ ഉടമസ്ഥന്റെ പേരാണ് മണി. അങ്ങനെയാണ് മണിക്കുട്ടനായത്. ആ വീട്ടിലെ കുട്ടിക്ക് കൂട്ടുകാരനെ അല്ലായിരുന്നു ആവശ്യം. അവന് അപകര്‍ഷതാബോധമായിരുന്നു. അതൊക്കെ മാറ്റാൻ ഒരു കളിപ്പാവയെ ആയിരുന്നു ആവശ്യം. പക്ഷേ താൻ അവനെ വല്ലാതെ സ്‍നേഹിച്ചു. അവന് സ്‍കൂളില്‍ ഒരുപാട് സുഹൃത്തുക്കളെ നേടിക്കൊടുത്തു. അവൻ നല്ല മാര്‍ക്ക് വാങ്ങിച്ചുജയിച്ചു. എന്നെ അവര്‍ ആ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് പഠിക്കാൻ ഒന്നും സമ്മതിക്കില്ലായിരുന്നു. വീട്ടില്‍ പ്രശ്‍നങ്ങളുണ്ടായിരുന്നതിനാല്‍ ആണ് അവിടെ നിന്നത്. പക്ഷേ ഇതിനിടയില്‍ ദൈവം എവിടെയൊക്കെയോ സഹായം തന്നു. എന്നെ സിനിമയിലേക്ക് എത്തിച്ചു. ഞാൻ തിരിച്ചുപോയപ്പോള്‍ അവര്‍ പറഞ്ഞു, ഞാൻ വലിയ ആളായി ഇനി വരണ്ടായെന്ന്. ഞാൻ വിചാരിച്ചു അവൻ എന്നെ മനസിലാക്കുമെന്ന്. അവൻ എന്നോട് ഒന്നും മിണ്ടിയില്ല.

ആ സമയത്താണ് റിനോജ് എന്ന സുഹൃത്ത് അടുക്കുന്നത്. അവൻ ഒമ്പതാം ക്ലാസ് മുതല്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ കാര്യങ്ങളൊക്കെ മനസിലാക്കി. ഞാൻ സീരിയലിലൊക്കെ എത്തി. എന്റെ കാര്യങ്ങളൊക്കെ നോക്കി. ഷൂട്ടിംഗിന് പോകുമ്പോള്‍ എന്റെ കൂടെ വരും. ചേച്ചിമാരോടു പപ്പയോടോ മമ്മിമാരോടോ ഇല്ലാത്ത ആത്മബന്ധം നമുക്കിടയില്‍ ഉണ്ടായിരുന്നു. വലിയ സ്വാതന്ത്ര്യമായിരുന്നു.

എനിക്ക് അവസരം കുറഞ്ഞുവന്നപ്പോള്‍ അവൻ ദുബായ്‍യില്‍ പോകാൻ  തീരുമാനിച്ചു. അവന് ഒരുപാട് പ്രശ്‍നമുണ്ടായിരുന്നു. അളിയാ സിനിമ കുറഞ്ഞുവെന്ന് വിചാരിക്കരുത്, ഞാൻ എന്തെങ്കിലും ജോലി നോക്കാം, പക്ഷേ നീ സിനിമ വിട്ടുപോകരുത്, ഉറച്ചുനില്‍ക്കണം എന്ന് പറഞ്ഞു. അവന് നല്ല ജോലിയായി. അവൻ നാട്ടില്‍ പോയിവരുമ്പോള്‍ എന്റെ ഒപ്പമാണ് താമസിക്കാറുള്ളത്.

സിസിഎല്‍ ക്രിക്കറ്റ് വന്നപ്പോള്‍ അവനാണ് എന്നെ വിളിച്ചുപറഞ്ഞത്. എനിക്ക് സെലക്ഷൻ കിട്ടി. അവന് വലിയ സന്തോഷമായി. അവൻ നാട്ടിലേക്ക് വന്നിരുന്നു. നാട്ടിലോട്ട് വരുമ്പോള്‍ ഞാൻ തന്നെ വിളിക്കാൻ പോകണം. ഫ്ലൈറ്റില്‍ വരുമ്പോള്‍ അവൻ കുറച്ചാള്‍ക്കാരെയൊക്കെ പരിചയപ്പെട്ട് വയ്‍ക്കും. ഫ്ലൈറ്റ് ഇറങ്ങി ഓടിവന്ന് അവൻ കെട്ടിപ്പിടിക്കും, മണിക്കുട്ടാ എന്റ് കമ്പനിയാണ് എന്ന് പറഞ്ഞ് അഭിമാനത്തോടെ കെട്ടിപ്പിടിക്കും.

നാട്ടില്‍ ഉണ്ടെങ്കില്‍ എന്റെ കാറ് മാത്രമേ ഉപയോഗിക്കൂ. ഫോട്ടോയെടുത്ത് പറഞ്ഞ് ഇത് മണിക്കുട്ടന്റെ കാറാണ് എന്നൊക്കെ മറ്റുള്ളവരോട് പറയും. എനിക്ക് അറിയാം എനിക്ക് എത്ര പേര് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടെന്ന്. പക്ഷേ ഇവൻ ഇതാ മണിക്കുട്ടൻ, ഇത് മണിക്കുട്ടന്റെ കാറാണ് എന്നൊക്കെ അഭിമാനത്തോടെ എല്ലാവരോടും പറയും. എന്റ എടിഎം കാര്‍ഡ് എടുത്ത് കൊണ്ടുപോകും. പ്രണയത്തെ തുടര്‍ന്ന് കല്യാണം നടക്കുമ്പോള്‍ എന്റെ എടിഎം എടുത്തുകൊണ്ടുപോയി. അവന്റെ കയ്യില്‍ പൈസയുണ്ട്. പക്ഷേ ഞാനാണ് അവന്റെ കല്യാണം നടത്തിക്കൊടുത്തത് എന്നൊക്കെ പറയും. അങ്ങനെ വലിയ അഭിമാനമായിരുന്നു. എനിക്കുപോലും ഇല്ലാത്ത അഭിമാനം.

ഏപ്രിലില്‍ കൊവിഡും ലോക്ക് ഡൗണുമായി. അങ്ങനെ ഇവൻ ജോലിക്ക് പോകാതായി കുറച്ചുദിവസം.  സുഹൃത്തുക്കളുടെ കൂടെ മുറിയില്‍ തന്നെയായി. അവൻ ജോലിക്ക് വരുന്നില്ല എന്ന് മറ്റൊരു സുഹൃത്ത് വിളിച്ചുപറഞ്ഞു. ഞാൻ അവനെ വാട്‍സ് ആപില്‍ വിളിച്ചു. അവൻ പറഞ്ഞു. അടുത്തുള്ള ഒരാള്‍ക്ക് കൊവിഡ് ആയി. ക്വാറന്റൈൻ ആണ് എന്ന് പറഞ്ഞു.

ക്വാറന്റൈൻ കഴിഞ്ഞ് ജോലിക്ക് പോകാൻ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കണം. അവൻ അതു എന്നെ വിളിച്ചുപറഞ്ഞു. ഞാൻ ആശുപത്രിയില്‍ പോകുന്നു. എനിക്ക് എന്തൊക്കെ പോലെ തോന്നുന്നു. ഞാൻ തിരിച്ചുവരുവോ എന്ന് അറിയില്ല എന്ന് പറഞ്ഞു. ഞാൻ അവനെ വഴക്ക് പറഞ്ഞു, അങ്ങനെയൊന്നും പറയരുത് എന്ന് പറഞ്ഞു.  റിനോജ് ചെക്ക് ചെയ്യാൻ പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രി എടുത്തില്ല. മറ്റൊരു ആശുപത്രിയില്‍ അഡ്‍മിറ്റായി. അവന്റെ ബോധം അങ്ങുപോയി. മറ്റ് സുഹൃത്തുക്കള്‍ക്ക് പോകാനായില്ല. കൊവിഡ് പ്രോട്ടോക്കോള്‍ ഉണ്ട്. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഐസിയുവില്‍ നിന്ന് മാറ്റി. അപോള്‍ ഒരു സുഹൃത്തുപോയി വീഡിയോ എടുത്തു.

അപോള്‍ അവൻ ബോധമില്ലാത്ത അവസ്ഥയായിരുന്നു. എല്ലാവരും ഉണ്ട് എന്നൊക്കെ പറഞ്ഞു. എന്തുപറ്റി നിനക്ക് എന്ന് ചോദിച്ചു. അതൊന്നും നിങ്ങള്‍ അറിയണ്ട എന്ന് സുഹൃത്തുക്കളോട് പറഞ്ഞു. മമ്മിയോട് പറഞ്ഞിട്ടുണ്ട് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മമ്മിയോട് ഞാൻ പറഞ്ഞോളം എന്ന് അവനും പറഞ്ഞു. വളരെ ഇതായിട്ട് പറയുന്നുണ്ട്. ഞങ്ങള്‍ മണിക്കുട്ടനെ വിളിച്ചുപറയും എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവൻ സുഹൃത്തിനെ നോക്കി ഒന്നും പറഞ്ഞില്ല, കണ്ണൊക്കെ നിറഞ്ഞു. ആ തെണ്ടിയെ വിളിച്ച് പറയല്ലേ എന്ന് ആയിരിക്കും അവൻ ഉദ്ദേശിച്ചത് എന്ന് ഞാൻ വിചാരിച്ചു. അവൻ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഞാൻ പ്രാര്‍ഥിച്ചു.

ജൂലൈ ഒന്നാം തിയതി രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ച് അവൻ മരിച്ചുവെന്ന് പറഞ്ഞു. അവന് അറിയാമായിരുന്നു ഞാൻ മരിക്കാൻ പോകുകയാണ് എന്ന്. അപ്പോഴാണ് എനിക്ക് മനസിലായത് അവൻ ആ വീഡിയോയില്‍ നോക്കിയതിന്റെ അര്‍ഥം. അവന് കൊവിഡ് ഉണ്ടായിരുന്നില്ല. അവനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോഴും ഞാനായിരുന്നു കൊണ്ടുവരാൻ പോയത്- എല്ലാം പറഞ്ഞപ്പോള്‍ മണിക്കുട്ടൻ വിതുമ്പി.

അപോള്‍ ഞാൻ കരഞ്ഞില്ല. രാത്രി രണ്ടു മണിക്കോ മൂന്ന് മണിക്കോ ആണ് വന്നത്. എംബാം ചെയ്‍ത ബോഡിയായിരുന്നു. പൊട്ടിക്കാം എന്ന് പറഞ്ഞു. തുറക്കുമ്പോള്‍ അവന്റെ മുഖത്ത് നോക്കാൻ പറ്റിയില്ല. ശരീരത്തില്‍ ചെറിയ ഒരു  കീറല്‍ ഉണ്ടായിരുന്നു. എല്ലാം തൊടച്ച് ആംബുലൻസില്‍ കയറ്റി വീട്ടില്‍ കൊണ്ടുവന്നു. എല്ലാവരും ചോദിച്ചു ഞാൻ കരയാത്തതിനെ കുറിച്ച്. എനിക്ക് കരയാൻ പറ്റില്ല. അവൻ എന്നോട് പറഞ്ഞിട്ടുണ്ട്, നീ എന്റെ മുന്നില്‍ കരയാൻ പാടില്ല, നീ എന്റെ മുന്നിലും കരയാൻ പാടില്ല എന്നും.

അവന്റെ പെട്ടിയടക്കി കഴിഞ്ഞ് ഞാൻ കരഞ്ഞുപോയി. അവൻ എന്റെ കൂടെയാണ് കിടക്കുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു. അവന്റെ ഫോണ്‍ നമ്പര്‍ ഇപോഴും ഞാൻ കളഞ്ഞിട്ടില്ല.

ബിഗ് ബോസില്‍ ആദ്യം വന്നപ്പോള്‍ ലാല്‍ സര്‍ അവന്റെ പേര് പറഞ്ഞു. എല്ലാവരും കേട്ടു. അവന്‍ ലാലേട്ടന്റെ വലിയ ആരാധകനായിരുന്നു. എനിക്ക് അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞു. അവൻ മരിച്ചെങ്കിലും- എല്ലാം പറയുമ്പോഴും മണിക്കുട്ടൻ വിതുമ്പുന്നുണ്ടായിരുന്നു, ഒപ്പം മറ്റുള്ളവരും.

ബിഗ് ബോസിലേക്ക് വരാൻ തന്നെ അവൻ മുമ്പ് പ്രേരിപ്പിച്ചിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞിരുന്നു.

click me!