'മണിക്കുട്ടന് പേടിയാണ്, ബിഗ് ബോസില്‍ എങ്ങനെയെങ്കിലും നിന്നാല്‍ മതി എന്നാണ്'; കിടിലം ഫിറോസ് പറയുന്നു

By Web Team  |  First Published Apr 17, 2021, 12:03 AM IST

ഡിംപല്‍, മണിക്കുട്ടന്‍ എന്നിവരെക്കുറിച്ചാണ് മണിക്കുട്ടന്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചത്. ഡിംപലിനെക്കുറിച്ച് സന്ധ്യയോടും മണിക്കുട്ടനെക്കുറിച്ച് നോബിയോടുമാണ് ഫിറോസ് പറഞ്ഞത്


ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 62-ാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ സ്ക്രീന്‍ ടൈം കരസ്ഥമാക്കിയിരുന്ന ഫിറോസും സജിനയും  പുറത്താക്കപ്പെട്ടത് അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ക്കിടയിലെ ബലതന്ത്രത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. അഞ്ച് ആഴ്ചകള്‍ മാത്രം അവശേഷിക്കെ മത്സരവും കടുത്തിട്ടുണ്ട്. തനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന മത്സരാര്‍ഥികളിലേക്ക് സ്വന്തം ആശയം എത്തിക്കുക കിടിലം ഫിറോസിന്‍റെ ഒരു രീതിയാണ്. ഇന്നത്തെ എപ്പിസോഡിലും രണ്ട് മത്സരാര്‍ഥികളെക്കുറിച്ച് തനിക്ക് അടുപ്പമുള്ള രണ്ടു പേരോട് കിടിലം ഫിറോസ് പറഞ്ഞു.

ഡിംപല്‍, മണിക്കുട്ടന്‍ എന്നിവരെക്കുറിച്ചാണ് മണിക്കുട്ടന്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചത്. ഡിംപലിനെക്കുറിച്ച് സന്ധ്യയോടും മണിക്കുട്ടനെക്കുറിച്ച് നോബിയോടുമാണ് ഫിറോസ് പറഞ്ഞത്. ഫിറോസ്-സജിന പുറത്താക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കവെയാണ് ഡിംപലിലേക്ക് ഫിറോസ് എത്തിയത്. അച്ചടക്കനടപടിയുടെ ഭാഗമായാണ് ഫിറോസ്-സജിന പുറത്താക്കപ്പെട്ടത് എന്നത് മനസിലുള്ളതിനാല്‍ മത്സരം കടുക്കുമ്പോഴും ആരും ഓവര്‍ അഗ്രസീവ് ആവില്ലെന്നും മോശം വാക്കുകള്‍ ഉപയോഗിക്കില്ലെന്നും ഫിറോസ് സന്ധ്യയോട് പറഞ്ഞു. എന്നാല്‍ അതിന് അപവാദമായി ഒരാള്‍ ഉണ്ടെന്നും അത് ഡിംപല്‍ ആണെന്നും ഡിംപലിന്‍റെ നിലവാരത്തകര്‍ച്ചയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

Latest Videos

 

പിന്നീടായിരുന്നു നോബിയോട് മണിക്കുട്ടനെക്കുറിച്ചുള്ള അഭിപ്രായപ്രകടനം. മണിക്കുട്ടന്‍ കഴിഞ്ഞ വാരം ഒന്നും ചെയ്തിട്ടില്ല എന്ന പ്രസ്താവനയോടെയായിരുന്നു സംഭാഷണത്തിന്‍റെ തുടക്കം. "കഴിഞ്ഞയാഴ്ച മണി ഒന്നും ചെയ്‍തിട്ടില്ല. മണിയുടെ കോണ്‍ട്രിബ്യൂഷന്‍ ആയിട്ട് ഈ വീട്ടില്‍ ഒന്നും സംഭവിച്ചിട്ടില്ല. പിന്നെ ഒന്നു മുതല്‍ 13 വരെ സീറ്റുള്ളിടത്ത് പത്താം സ്ഥാനത്ത് പോയി നിന്നു. പത്താം സ്ഥാനത്തിനു മുന്‍പ് ഒന്‍പതിലോ എട്ടിലോ ഏഴിലോ ആറിലോ ഒക്കെ വേണമെങ്കില്‍ നില്‍ക്കാമായിരുന്നു. പക്ഷേ പത്തില്‍ പോയി നിന്നു. പിന്നെ മൂന്നാംസ്ഥാനത്ത് ഉള്ള ആളോട് തര്‍ക്കിക്കാന്‍ വെല്ലുവിളിച്ചിട്ടും തര്‍ക്കിക്കാന്‍ നിന്നില്ല. പക്ഷേ ഇന്നലെ നോമിനേഷനില്‍ നിന്ന് ഒഴിവാകാനായി രാജാവാകാനായി കെഞ്ചി. ഈ കാരണമൊക്കെ കൂട്ടിവച്ച് വായിച്ചാല്‍ മണിയെ എനിക്ക് ജയിലില്‍ അയക്കാം. പക്ഷേ മണിയെ ഞാന്‍ ജയിലില്‍ അയച്ചാല്‍ അതിനുവേണ്ടി നോമിനേറ്റ് ചെയ്താല്‍ മണി അതും പൊക്കിപ്പിടിച്ച് നടക്കും. അവന് ഭയങ്കര പേടിയാ. നമ്മള് നില്‍ക്കുന്നിടത്തോളം രാജാവായിട്ട് നിന്നിട്ട് പോകണം. അവന് എങ്ങനെയെങ്കിലും നില്‍ക്കണം. അതാണ് സംഗതി. അതൊരു നല്ല പേഴ്സണാലിറ്റി ആയിട്ട് വിലയിരുത്തപ്പെടില്ല", ഫിറോസിന്‍റെ വിലയിരുത്തല്‍. 

click me!