സാഗറാണ് ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഈ ചിത്രത്തെക്കുറിച്ച് ആദ്യം പറഞ്ഞത്
ജോജു ജോര്‍ജ് തിരക്കഥയെഴുതുന്ന സിനിമയില്‍ ബിഗ് ബോസ് താരങ്ങളായ അഖില്‍ മാരാരും സാഗര്‍ സൂര്യയും ജുനൈസ് വി പിയും ഭാഗഭാക്കാവുന്നു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി എവിക്റ്റ് ആയ മത്സരാര്‍ഥികള്‍ ഹൌസിലേക്ക് തിരിച്ചെത്തിയപ്പോള്‍ അക്കൂട്ടത്തില്‍ സാഗറും എത്തിയിരുന്നു. ആ സമയത്താണ് ഈ പ്രോജക്റ്റിനെക്കുറിച്ച് സാഗര്‍ ആദ്യം വെളിപ്പെടുത്തിയത്. ജോജു ജോര്‍ജ് ആണ് തിരക്കഥയൊരുക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് താനും ജുനൈസും ആണെന്നും സാഗര്‍ പറഞ്ഞിരുന്നു. അഖില്‍ മുഴുവന്‍ സമയവും ഈ പ്രോജക്റ്റിന് ഒപ്പമുണ്ടാവുമെന്നും.
ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം ജുനൈസും സാഗറും ജോജുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രം ജുനൈസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നായിരുന്നു ചിത്രത്തിനൊപ്പം ജുനൈസ് കുറിച്ചത്. ബിഗ് ബോസ് വിജയത്തിന് ശേഷം കൊച്ചിയില്‍ വിമാനമിറങ്ങിയ അഖില്‍ മാരാര്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ പോയതും ജോജുവിന്റെ വീട്ടിലേക്ക് ആയിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ അഖില്‍ വിജയി ആയതിലെ സന്തോഷം പങ്കുവച്ച ജോജു മാധ്യമപ്രവര്‍ത്തകരോട് വരാനിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞു. സാഗറിനെയും ജുനൈസിനെയുമൊക്കെ ഞാന്‍ കണ്ടിരുന്നു. "എന്റെ അടുത്ത സിനിമയില്‍ അവര്‍ ഉണ്ട്. അഖിലും ഉണ്ട്", എന്നായിരുന്നു ജോജുവിന്റെ വാക്കുകള്‍.
അതേസമയം ജോജുവിനോട് ഒരു സിനിമയുടെ കാര്യം സംസാരിക്കാനാണ് താന്‍ ഓടി എത്തിയതെന്ന് അഖിലും പറഞ്ഞു. നാളെ ജോജു യുകെയ്ക്ക് പോവുകയാണെന്നും പിന്നീട് കൂടിക്കാഴ്ച വൈകുമെന്നതിനാലാണ് ഇപ്പോള്‍ വന്നതെന്നും അഖില്‍ പറഞ്ഞിരുന്നു. എന്നാല്‍ സാഗറും ജുനൈസും ഭാഗഭാക്കാവുന്ന സിനിമയെക്കുറിച്ചാണോ അഖില്‍ സംസാരിച്ചതെന്ന് വ്യക്തമല്ല. അഖിലിന്റെ സംവിധാനത്തില്‍ തന്റെ സിനിമ ഉണ്ടാവുമെന്നും ജോജു പറഞ്ഞിരുന്നു.
ALSO READ : 'രണ്ടാം സ്ഥാനം ഒഴികെ ബാക്കിയെല്ലാം ഹാപ്പി'; ബിഗ് ബോസ് റണ്ണര്‍ അപ്പിനെക്കുറിച്ച് നാദിറ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ