'മറക്കില്ല ഞാൻ, നമ്മുടെ അവസാന ദിനം, നിന്നെയും '; ജൂലിയറ്റിനെ കുറിച്ച് ഡിംപൽ പങ്കുവച്ച കുറിപ്പും ചിത്രവും

By Web TeamFirst Published Feb 18, 2021, 9:45 PM IST
Highlights

ബിഗ് ബോസ് സീസൺ മൂന്ന് അതിന്റെ തനി സ്വഭാവത്തിലേക്ക് കടക്കുകയാണ്. മത്സരാർത്ഥികളുടെ ജീവിതങ്ങളിലൂടെ യാത്ര തുടങ്ങുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. 

ബിഗ് ബോസ് സീസൺ മൂന്ന് അതിന്റെ തനി സ്വഭാവത്തിലേക്ക് കടക്കുകയാണ്. മത്സരാർത്ഥികളുടെ ജീവിതങ്ങളിലൂടെ യാത്ര തുടങ്ങുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. മൂന്നാമത്തെ എപ്പിസോഡിൽ നോബി തന്റെ ജീവിത കഥ പറഞ്ഞപ്പോൾ, നാലാമത്തെ എപ്പിസോഡ് എത്തിയത് ഡിംപലിന്റെ ആത്മ സൌഹൃദത്തിന്റേയും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ജീവിതത്തിന്റെയും ഉത്തേജകമായ കഥകളുമായിട്ടായിരുന്നു.

മാസ എന്നൊരു ഇറാന്‍കാരിയെ കുറിച്ചാണ് ഡിംപൽ ആദ്യം സംസാരിച്ച് തുടങ്ങിയത്. രണ്ടാമത് ഏഴാം ക്ലാസില്‍  പരിചയപ്പെട്ട്, ആറ് മാസം കൂടെ ഉണ്ടായിരുന്ന ആത്മസുഹൃത്തായ ജൂലിയററിനെ കുറിച്ചും. മറ്റു മത്സരാർത്ഥികളുടേയും അതേപോലെ പ്രേക്ഷകരുടെയും കണ്ണു നനയിക്കുന്നതായിരുന്നു ഡിംപൽ പങ്കുവച്ച ഓർമ.

Latest Videos

ഒരുമിച്ച് കളിച്ചുനടന്ന് ഒരു ദിവസം തന്‍റെ മടിയില്‍ കിടന്ന് മരിച്ച ജൂലിയറ്റിനെ കുറിച്ചുള്ള ഡിംപലിന്റെ വിവരണവും ഹൃദയസ്പർശിയായിരുന്നു.  അവൾ അവസാനമായി തന്നെ കെട്ടിപ്പിടിച്ച് പോയ ശേഷം ആര് കെട്ടിപ്പിടിച്ചാലും അത് എനിക്ക് ഉൾക്കൊള്ളാനാകില്ലെന്നതടക്കം പറഞ്ഞ ഡിംപൽ നിർത്തുമ്പോൾ മത്സരാർത്ഥികളിൽ പലരും കരഞ്ഞുതുടങ്ങിയിരുന്നു.

ജൂലിയറ്റിന്റെ മരണ ശേഷം, വൈകാതെ  നട്ടെല്ലിനെ ബാധിക്കുന്ന കാന്‍സര്‍ വന്നു. പിന്നീട് 20 വര്‍ഷത്തോളം  ജൂലിയറ്റിനറെ  ബാധ കൂടുമെന്നൊക്കെ പറഞ്ഞ് അവളുടെ വീട്ടുകാരെ കാണാന്‍ സ്വന്തം വീട്ടുകാര്‍ അനുവദിക്കാതിരുന്നതും ഡിംപൽ പറഞ്ഞിരുന്നു. 20 വര്‍ഷത്തിന് ശേഷം ആരോടും പറയാതെ അവിടെ പോയി. അവള്‍ അന്നു ധരിച്ചിരുന്ന യൂണിഫോം ധരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നു. ഉടുപ്പ് എനിക്ക് അപ്പോഴും പാകമായിരുന്നുവെന്നും ഡിംപൽ ആദ്യ വീക്കലി ടാസ്കിൽ പറഞ്ഞുനിർത്തി.

ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചകളിലൊന്ന് ഡിംപൽ ആണ്.  ജൂലിയറ്റിന്റെ കുടുംബത്തെ കാണാൻ പോയി അവളുടെ യൂണിഫോമും മറ്റ് വസ്ത്രങ്ങളും ധരിച്ച് നിൽക്കുന്ന ചിത്രം കഴിഞ്ഞ ഡിസംബറിൽ ഡിംപൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു കുറിപ്പും ഡിംപൽ പങ്കുവച്ചിട്ടുണ്ട്. ' എന്റെ ആഗ്രഹം സത്യമായിരിക്കുന്നു. എന്റെ ജൂലിയറ്റ്, നിന്റെ സാന്നിധ്യം അറിയാൻ നീ ഇട്ടിരുന്ന യൂണിഫോം എനിക്ക് ധരിക്കണമെന്നുണ്ടായിരുന്നു. നിനക്ക് 20 വർഷം മുമ്പ് അച്ഛൻ വാങ്ങിത്തന്ന യെലോ ടോപ്പും ഗ്രീൻ ടുനിക്കും യൂണിഫോമും ഞാനിട്ടു. എന്താണ് എഴുതേണ്ടതെന്ന് അറിയില്ല. എന്റെ അനുഭവം എന്താണെന്ന് പറയാനറിയില്ല. 

എനിക്ക് നീയാവാനാകില്ല, പക്ഷെ നിന്റെ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു. ഇതെന്റെ കുടുംബമാണ്, ഈയൊരു ദിവസം എൻറെ വളരെ കാലത്തെ സ്വപ്നമായിരുന്നു. ഞാൻ ഉറപ്പു തരുന്നു, അവർക്കാവശ്യം ഉള്ളപ്പോഴെല്ലാം ഞാൻ കൂടെയുണ്ടാകും. നിങ്ങളെല്ലാവരും എനിക്ക തന്ന സ്നേഹം വലുതാണ്. ഇത്രയും വർഷം എനിക്ക് ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല. എന്റെ മുഖം നിങ്ങളെ വേദനിപ്പിക്കുമെന്ന് കരുതി. അത് തെറ്റായിരുന്നു. എന്നെ കണ്ടപ്പോഴുള്ള ആനന്ദം ഞാൻ കണ്ടു. നിങ്ങളെയെല്ലാം ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നിന്നിലൂടെ എനക്കവളെ കാണാമെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.

നീയൊരിക്കലും ഞങ്ങളെ വിട്ട് പോയിട്ടില്ല. നീ ഒരു അത്ഭുതമാണ്, വെറും ആറ് മാസത്തെ സ്കൂളിലെ കൂട്ട്, ഒരിക്കലും നീയെന്റെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല. 20 വർഷമായെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. നമ്മുടെ അവസാന ദിനം ഞാൻ ഓർക്കുന്നു, അതൊരിക്കലും മറക്കുകയുമില്ല. നിന്റെ ചിരിയും നിന്നെയും ഒരിക്കലും എനിക്ക് മറക്കാനാവില്ല....'

I had a wish, and that wish came true ; I wanted to wear the uniform you wore MY JULIT, to feel your presence. This...

Posted by on Sunday, December 27, 2020
click me!