ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവും പ്രശസ്തയായ താരങ്ങളിൽ ഒരാളാണ് ഡബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി.
ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവും പ്രശസ്തയായ താരങ്ങളിൽ ഒരാളാണ് ഡബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. ആറാമത്തെ എപ്പിസോഡിൽ ഏറെ ശ്രദ്ധേയമായ തന്റെ ബാല്യകാല ഓർമകൾ ഭാഗ്യലക്ഷ്മി പങ്കുവച്ചിരുന്നു. ദുരിതവും സങ്കടങ്ങളും അനാഥ മന്ദിരത്തിലെ ജീവിതവുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഈ ഓർമകൾക്കൊടുവിൽ ഭാഗ്യലക്ഷ്മി ഇന്നും എവിടെയെന്നോ എന്തുപറ്റിയെന്നോ അറിയാത്ത ഒരു സഹോദരന്റെ കഥയും പറയുന്നുണ്ട്.
രണ്ട് മൂന്ന് സിനിമയൊക്കെ ഡബ് ചെയ്തപ്പോൾ വല്യമ്മയ്ക്ക് അതൊരു ആശ്വാസമായിരുന്നു. സമ്പാദിക്കാൻ ഒരാളായി എന്ന് വല്യമ്മ കരുതി. പക്ഷെ സഹോദരനായ ഉണ്ണി അമ്മയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിൽ നിന്ന് അവൻ രക്ഷപ്പെട്ടു. പക്ഷെ ഒരു ദിവസം ഒരുമിച്ച് കിടക്കുമ്പോൾ, അവൻ പറഞ്ഞു... നിന്നെ എന്തായാലും വല്യമ്മ സിനിമയിൽ കയറ്റും, എന്നെ ആർക്കും വേണ്ട, ഞാൻ ഇനിയും മരിക്കാൻ ശ്രമിക്കും അല്ലെങ്കിൽ നാടുവിടും'- എന്ന്.
ഒരു ദിവസം നേരം വെളുത്തപ്പോൾ ഉണ്ണിയേട്ടനെ കാണാനില്ല. അത് അവിടെ ആർക്കും ഒരു വിഷമയമല്ലായിരുന്നു. ഉണ്ണിയെ കാണാനില്ല... അതെ കാണാനില്ല, അത് കഴിഞ്ഞു. ഇന്നും അറിയില്ല ഉണ്ണിയേട്ടൻ എവിടെയാണെന്ന്.
ഒരുപക്ഷെ ഞാൻ ആലോചിക്കാറുണ്ട്. സായ് പറഞ്ഞല്ലോ പെങ്ങളെ സംരക്ഷിക്കാൻ വേണ്ടി കത്തി തലയണക്കടിയിൽ വച്ച് കിടക്കുന്നതിനെ കുറിച്ച്., എനിക്ക് അങ്ങനെ ഒരു സഹോദരൻ ഇല്ലാതെ പോയി അതാണ് എനിക്ക് സ്വയം ആയുധം എടുക്കേണ്ടി വരുന്നത്. എന്തായാലും കാലക്രമേണ ഞാനടക്കമുള്ളവർ ഉണ്ണിച്ചേട്ടനെ മറന്നു. അവൻ ഇന്ന് എല്ലാവർക്കും ഒരു ഓർമ മാത്രമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞുനിർത്തി.