'മിഥുന്‍ ഫേക്ക് ആണെന്ന് തോന്നിയിട്ടുണ്ട്'; റിനോഷ് സപ്പോര്‍ട്ടേഴ്സിന്‍റെ വോട്ട് തനിക്ക് വേണ്ടെന്നും ജുനൈസ്

By Web TeamFirst Published Jun 27, 2023, 10:07 AM IST
Highlights

ബിഗ് ബോസ് ലൈവ് സ്ട്രീമിംഗില്‍ ജുനൈസിന്‍റെ വെളിപ്പെടുത്തല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോട് അടുക്കുകയാണ്. ഇന്നേയ്ക്ക് അഞ്ചാം ദിവസം, അതായത് വരുന്ന ഞായറാഴ്ചയാണ് ഫിനാലെ. ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കാനുള്ള വോട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഏഴ് പേരാണ് നിലവില്‍  ഹൌസില്‍ ഉള്ളത്. നാദിറ, അഖില്‍ മാരാര്‍, ശോഭ, ജുനൈസ്, റെനീഷ, സെറീന, ഷിജു എന്നിവര്‍. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഫൈനല്‍ 5 ല്‍ ഇടംപിടിച്ച നാദിറയ്ക്കൊപ്പം ചില മത്സരാര്‍ഥികള്‍ക്ക് ഫൈനല്‍ 5 ലേക്ക് വലിയ സാധ്യത ഭൂരിഭാഗം പ്രേക്ഷകരും കല്‍പ്പിക്കുന്നുണ്ട്. അതേസമയം പുറത്താവുന്ന രണ്ട് പേര്‍ ആരൊക്കെ ആയിരിക്കുമെന്ന് പറയാനാവാത്ത സ്ഥിതിയുമുണ്ട്. വോട്ടിംഗ് ഏറെ നിര്‍ണ്ണായകമായ ആഴ്ചയില്‍ മത്സരാര്‍ഥികള്‍ക്കിടയിലുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയവും അത് തന്നെ. ഇപ്പോഴിതാ തനിക്ക് ലഭിക്കാനുള്ള വോട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവച്ചിരിക്കുകയാണ് ജുനൈസ്.

ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന റിനോഷിനെയും കഴിഞ്ഞ വാരാന്ത്യത്തില്‍ പുറത്തായ അനിയന്‍ മിഥുനെയും പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ വോട്ടുകള്‍ ഇനി ജുനൈസിന് ലഭിക്കുമെന്ന് ശോഭ അഭിപ്രായപ്പെട്ടു. എന്നാല്‍ അതിനോട് തനിക്കുള്ള താല്‍പര്യമില്ലായ്മ ജുനൈസ് അറിയിക്കുകയായിരുന്നു. "വോട്ടിന്‍റെ കാര്യം അനിയന്‍ മിഥുനോട് ഞാന്‍ ചോദിച്ചിട്ടുണ്ടോ? അങ്ങനെ ഞാന്‍ പറഞ്ഞോ"?, ജുനൈസ് പ്രതികരിച്ചു. അനിയന്‍ മിഥുന്‍ ഫേക്ക് ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ജുനൈസ് പറഞ്ഞു. "അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. ചിലപ്പോള്‍ റിനോഷിനെ പിന്തുണയ്ക്കുന്നവര്‍ എനിക്ക് വോട്ട് ചെയ്തേക്കാം. പക്ഷേ അങ്ങനെയുള്ള വോട്ട് എനിക്ക് വേണ്ട", ജുനൈസ് വ്യക്തമാക്കി.

Latest Videos

ഫാമിലി വീക്ക് കഴിഞ്ഞതിനു ശേഷം അഖിലിനോടുള്ള ശോഭയുടെ സമീപനത്തില്‍ വ്യത്യാസം വന്നതായി ഭൂരിഭാഗം മത്സരാര്‍ഥികളും ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായി നടന്ന ഹൌസിലെ ചര്‍ച്ചകളുടെ ഭാഗമായാണ് മിഥുന്‍റെയും റിനോഷിന്‍റെയും ആരാധകരുടെ വോട്ടുകള്‍ ഇനി ജുനൈസിന് ലഭിക്കുമെന്ന് ശോഭ പറഞ്ഞതും ജുനൈസ് അത് തള്ളിക്കളഞ്ഞതും. ബിഗ് ബോസ് ലൈവ് സ്ട്രീമിംഗിലാണ് ഇത്. 

ALSO READ : 'ലോ ക്ലാസ് വിഷയവുമായി താരതമ്യം ചെയ്തു'; ഒടുവില്‍ സൗഹൃദത്തിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് റെനീഷയും സെറീനയും

WATCH : അവസാന വാരത്തില്‍ ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്

click me!