സീസണ്‍ 5 ലെ രണ്ടാമത്തെ എവിക്ഷന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നാടകീയമായ മിഡ് വീക്ക് എവിക്ഷന്‍. റിനോഷ്, അനിയന്‍, റെനീഷ, വിഷ്‍ണു, ലച്ചു, ഗോപിക എന്നിവര്‍ ഉള്‍പ്പെട്ടിരുന്ന നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഗോപികയാണ് പുറത്തേക്ക് പോയത്. ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണര്‍ മത്സരാര്‍ഥി എന്ന എക്കാലത്തെയും വിശേഷണത്തോടെ എത്തിയ ഗോപിക മികച്ച ഗെയിമര്‍ എന്ന പേരെടുത്താണ് ഷോയില്‍ നിന്ന് പുറത്താകുന്നത്. എന്നാല്‍ ഗോപിക ഹൌസിലെ പിണക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ പോകുന്നത് മറ്റു മത്സരാര്‍ഥികളെ ബുദ്ധിമുട്ടിലാക്കി.
സുഹൃത്തുക്കളായി താന്‍ കരുതിയിരുന്ന സാഗര്‍, ജുനൈസ് എന്നിവര്‍ തന്നോട് അവസാന സമയത്ത് നീതി കാട്ടിയില്ല എന്ന് അഭിപ്രായപ്പെട്ട ഗോപിക പോകുമ്പോള്‍ അവര്‍ ഇരുവരോടും യാത്ര പറയാനും തയ്യാറായില്ല. "ചോറ് വാരിത്തന്നത് പോലും ഗെയിം പ്ലാന്‍ ആക്കിയ രണ്ട് വ്യക്തിത്വങ്ങളെ എനിക്ക് ഇവിടെനിന്ന് വേണ്ട. പുറത്തേക്ക് ഇറങ്ങുമ്പോഴും ഞാന്‍ അവരെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ മനസ്സാലെ പറയുകയാണ്. പലപ്പോഴും പലരും എന്നെ വിഷമിപ്പിച്ചപ്പോഴും ഞാന്‍ കണ്ണീര്‍ വീഴ്ത്താത്തത് എനിക്ക് അവരൊന്നും ആരും അല്ലായിരുന്നു. പക്ഷേ ഈ രണ്ട് പേര്. പേഴ്സണല്‍ ആയിട്ടല്ല. പല ഗെയിമുകളിലും പലരും എന്നെ പറഞ്ഞപ്പോഴും ഞാന്‍ ഒരാളോടും പ്രശ്നമുണ്ടാക്കാന്‍ വന്നില്ല. പക്ഷേ ഇതെനിക്ക് പൊറുക്കാവുന്നതിനും അപ്പുറമായിരുന്നു", ഗോപിക പറഞ്ഞു.
undefined
പ്രശ്നം പറഞ്ഞ് തീര്‍ത്തിട്ട് പോകാന്‍ സഹമത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചപ്പോഴും അതിന് താന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഗോപിക. "രണ്ട് ദിവസവും രണ്ട് പേരുടെയും പിറകെ ഞാന്‍ നടന്നിരുന്നു. എന്റെ അഭിപ്രായം ഒരിക്കലും ഞാന്‍ മാറ്റുന്നില്ല. ഞാന്‍ സൌഹൃദത്തിനോ സ്നേഹത്തിനോ വേണ്ടി ഗെയിം ഇന്നേവരെ കളിച്ചിട്ടില്ല". ഗോപിക പറഞ്ഞു.
ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി