'വിഷക്കടലുകളായ വ്യക്തികള്‍'; ഭാഗ്യലക്ഷ്‍മിക്കും കിടിലം ഫിറോസിനുമെതിരെ ഫിറോസ് ഖാന്‍

By Web Team  |  First Published Mar 12, 2021, 10:12 PM IST

"ഞാന്‍ ഇവിടെ കണ്ട ഒരു പ്രധാനകാര്യം ഒന്നുരണ്ട് 'വിഷക്കടലുകള്‍' ഇവിടെയുണ്ട്. ഞാന്‍ ഇവിടെ കണ്ട ചില 'പാലരുവികളു'ടെ ഒഴുക്കും ഇപ്പോള്‍ ആ വിഷക്കടലിലേക്കാണ്. അവരറിയുന്നില്ല വിഷക്കടലിലേക്ക് ചെന്നു വീഴുകയാണ് എന്നുള്ളത്"


തങ്ങള്‍ക്കു ലഭിക്കുന്ന പല ടാസ്‍കുകളിലൂടെയും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കു ലഭിക്കാറുണ്ട്. മറ്റു മത്സരാര്‍ഥികളെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ടാസ്‍ക് ആയിരുന്നു ഹൗസില്‍ ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി. ബിഗ് ബോസ് വീട്ടിലെ ഓര്‍മ്മകളെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ഒരു പുസ്‍തകം എഴുതുകയാണെങ്കില്‍ ആ പുസ്‍തകത്തില്‍ നിങ്ങളെക്കൂടാതെ ഈ വീട്ടിലെ ആരെല്ലാമായിരിക്കും പ്രധാന കഥാപാത്രങ്ങള്‍? എന്തുകൊണ്ട്? എന്നത് വിവരിക്കുകയായിരുന്നു മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‍ക്.

Latest Videos

 

ഫിറോസ് ഖാനാണ് ആദ്യം അഭിപ്രായം പറയാന്‍ അവസരം ലഭിച്ചത്. തന്‍റെ പുസ്‍തകത്തിന്‍റെ പേര് 'സ്വര്‍ഗ്ഗത്തിലെ മുഖംമൂടികള്‍' എന്നായിരിക്കും എന്നു പറഞ്ഞാണ് ഫിറോസ് തുടങ്ങിയത്. "ഇത് ഒരു സത്യമായ പുസ്‍തകം എഴുതണമെന്ന് പറഞ്ഞതുകൊണ്ടാണ്. വേണമെങ്കില്‍ എനിക്ക് നിങ്ങളെ സുഖിപ്പിച്ച് കുറച്ച് വാക്കുകളൊക്കെ പറയാം. എലിമിനേഷനില്‍ നിന്ന് ഒഴിവാകാം. തല്‍ക്കാലം അതില്‍ താല്‍പര്യമില്ല", ഫിറോസ് ഖാന്‍ പറഞ്ഞു.

 

"ഞാന്‍ ഇവിടെ കണ്ട ഒരു പ്രധാനകാര്യം ഒന്നുരണ്ട് 'വിഷക്കടലുകള്‍' ഇവിടെയുണ്ട്. ഞാന്‍ ഇവിടെ കണ്ട ചില 'പാലരുവികളു'ടെ ഒഴുക്കും ഇപ്പോള്‍ ആ വിഷക്കടലിലേക്കാണ്. അവരറിയുന്നില്ല വിഷക്കടലിലേക്ക് ചെന്നു വീഴുകയാണ് എന്നുള്ളത്. ചിലര്‍ ഭാഗ്യവശാല്‍ ആ വിഷക്കടലുകളിലേക്ക് പോകാതെ മാറി ഒഴുകുന്നുണ്ട്. ഇനി ആ പേരുകള്‍ ഞാന്‍ വ്യക്തമാക്കാം. ഒന്നാമത്തെ വിഷക്കടല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് തീര്‍ച്ഛയായും ഭാഗ്യചേച്ചിയെയാണ്. രണ്ടാമത്തെ വിഷക്കടലായി ഞാന്‍ ഉദ്ദേശിക്കുന്നത് കിടിലം ഫിറോസിനെയുമാണ്. എലിമിനേഷനിലെ വോട്ടുകള്‍ ഇപ്പോള്‍ 9 ആണ്. ഇവിടെനിന്നാല്‍ അടുത്ത പ്രാവശ്യം 12 അല്ലെങ്കില്‍ 16 ആവുമെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഒരു സന്തോഷമുണ്ട്. എന്നെ ഇവിടെനിന്ന് എലിമിനേറ്റ് ചെയ്ത് വിടുമ്പോള്‍ ഈ 16ല്‍ ഒരു 14 പേരും സന്തോഷത്തോടെയാവും വിടുന്നത്", ഫിറോസ് ഖാന്‍ പറഞ്ഞുനിര്‍ത്തി. 

click me!