Bigg Boss: 'ഞാനൊരു സാധാരണക്കാരന്‍, വന്നത് 100 ദിവസത്തേക്കുള്ള തയ്യാറെടുപ്പോടെ'; ഡോ. റോബിൻ

By Web TeamFirst Published Mar 29, 2022, 5:14 PM IST
Highlights

100 ദിവസത്തേക്ക് പ്രിപ്പെയർ ചെയ്ത്, അതിനുവേണ്ടി മാക്സിമം കൊടുത്ത്, വിന്നറാകാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നതെന്ന് റോബിന്‍.

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഏറെ പ്രത്യേകതകളും സർപ്രൈസുകളും നിറഞ്ഞതായിരുന്നു ഷോയുടെ ആദ്യദിവസം. ഇതിൽ കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി വാർത്താ സമ്മേളനവും ഷോ അധികൃതർ ഒരുക്കിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ മികച്ച രീതിയിലുള്ള മറുപടിയായിരുന്നു മത്സരാർത്ഥികൾ നൽകിയത്. ഈ അവസരത്തിൽ തന്റെ ​ഗെയിം സ്ട്രാറ്റർജിയെ കുറിച്ച് മാധ്യമപ്രവർത്തകരോട് പറയുകയാണ് ഡോക്ടർ റോബിൻ. 

ഡോ. റോബിന്റെ വാക്കുകൾ

എനിക്ക് പ്രത്യേകിച്ച് സ്ട്രാറ്റർജികളൊന്നും ഇല്ല. കുട്ടിക്കാലത്തോക്കെ ഒരുപാട് ഞാൻ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. കോൺഫിഡൻസ് ഇല്ലാത്ത, അധികം പഠിക്കാത്ത കുട്ടിയായിരുന്നു. അച്ഛനും അമ്മയുമൊക്കെ ആ കുട്ടിയെ കണ്ടുപഠിക്ക്, ഈ കുട്ടിയെ കണ്ടു പഠിക്ക് എന്നൊക്കെ പറയുന്നത് കേട്ട് വളർന്നൊരു കുട്ടിക്കാലമായിരുന്നു. എനിക്ക് ഒത്തിരി സ്വപ്നങ്ങളും ആ​ഗ്രഹങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പാഷനെ ഞാൻ സിൻസിയർ ആയി കണ്ടു. അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചു. ബി​ഗ് ബോസ് എന്ന ഈയൊരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ തീർച്ചയായും ഞാൻ പ്രിപ്പെയർ ആയിരിക്കണം. കാരണം ഞാനൊരു സാധാരണക്കാരനാണ്. ഞാൻ ഈ ഷോയിൽ വരുന്നുണ്ടെങ്കിൽ, അത് വെറുതെ ഒരു അഞ്ച് ദിവസം നിന്നിട്ട് പോകാനല്ല. 100 ദിവസത്തേക്ക് പ്രിപ്പെയർ ചെയ്ത്, അതിനുവേണ്ടി മാക്സിമം കൊടുത്ത്, വിന്നറാകാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. എന്തായാലും ഞാൻ അതിന് വേണ്ടി ട്രൈ ചെയ്യും. 

Latest Videos

ലക്ഷ്മിപ്രിയ പറഞ്ഞത്

പല എഴുത്തിലൂടെയും പല നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെയും ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. എന്നെ പോലെ ഒരു സിനിമ മേഖലയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളെന്ന് പറയുമ്പോള്‍ പ്രതികരിക്കുന്നതിന് ഒരു പരിമിതിയുണ്ട്. അവരുടെ ജോലി, ഇവിടെ നിലനിന്ന് പോകേണ്ട ആളുകളാണ്... ഇങ്ങനെയൊക്കെ പറയാമോ എഴുതാമോ എന്നൊക്കെയുണ്ടാകും.

പക്ഷേ ചില കാര്യങ്ങള്‍ കണ്ട് കഴിയുമ്പോള്‍ സാധാരണ വ്യക്തിയായിട്ട് പല കാര്യങ്ങളും തുറന്ന് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ പേരില്‍ ഞാന്‍ മേടിച്ച് കൂട്ടുന്നതിനൊന്നും കയ്യും കണക്കുമില്ല. പക്ഷേ എന്തു കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത്... എന്താണ് ഞാന്‍... എന്‍റെ നിലപാടുകള്‍ എന്തുകൊണ്ടാണ്... അതില്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്.

എന്തിനെയെങ്കിലും ഒന്ന് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ മറ്റേതിനൊക്കെ എതിരാണെന്ന് പറയുന്നു. എപ്പോഴും അങ്ങനെയാണല്ലോ.. നമ്മള്‍ ഇതിനോട് ചേരുമ്പോള്‍ മറ്റേതിനൊക്കെ ഈ സ്ത്രീ എതിരാണെന്ന് വിചാരിക്കും. അതിനെയൊക്കെ മാറ്റാന്‍ കിട്ടുന്ന വലിയ അവസരമായാണ് ബിഗ് ബോസിനെ കാണുന്നത്. 

click me!