Bigg Boss : പരസ്പരം തട്ടിക്കയറി റോബിനും ജാസ്മിനും; ബിഗ് ബോസ് വീടിന്റെ കളർ മാറുമോ ?, വീഡിയോ

By Web TeamFirst Published Mar 30, 2022, 3:30 PM IST
Highlights

പരസ്പരം വെല്ലുവിളിച്ച് സംസാരിക്കുന്ന ഇരുവരുടെയും വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.  
 

ഞായറാഴ്ച്ചയായിരുന്നു ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബി​ഗ് ബോസ്(Bigg Boss) മലയാളത്തിന്റെ നാലാം സീസൺ ആരംഭിച്ചത്. കഴി‍ഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മത്സരാർത്ഥികളാണ് ഇത്തവണ ഷോയുടെ പ്രത്യേകത. വിവിധ മേഖലകളിൽ ഉള്ള 17 മത്സരാർത്ഥികൾ മാറ്റുരയ്ക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം ആകുന്നതേ ഉള്ളൂവെങ്കിലും ഇന്നലെ മുതൽ തന്നെ ഷോയിൽ ചെറിയ രീതിയിലുള്ള പൊട്ടലുകളും ചീറ്റലുകളും തുടങ്ങി കഴിഞ്ഞു. 

വീട്ടിലെ സമാധാനാന്തരീക്ഷം നഷ്ടമാവുകയാണെന്ന സൂചനയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രമോയിൽ നിന്നും വ്യക്തമാക്കുന്നത്. ഡോ. റോബിനും ജാസ്മിനുമാണ് പ്രമോ വീഡിയോയിൽ ഉള്ളത്. ഞാന്‍ അവിടെ വന്നുനില്‍ക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ നിങ്ങള്‍ക്ക് എന്നായിരുന്നു ഡോക്ടര്‍ റോബിന്‍ ജാസ്മിനോട് ചോദിച്ചത്. ഉണ്ട്, എനിക്കത് ഇഷ്ടമില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി. എന്ത് പ്രശ്‌നം, ഞാന്‍ നിന്റെ പേഴ്‌സണല്‍ സ്‌പേസിലല്ല വന്നുനില്‍ക്കുന്നത്. എന്റടുത്ത് വന്നിട്ട് നീ അവിടെ നിന്ന മാറിപ്പോ എന്നൊന്നും പറയേണ്ട ആവശ്യമില്ലെന്നും റോബിന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആരോട് എന്ത് പറയണമെന്നത് തീരുമാനിക്കുന്നത് ഡോക്ടര്‍ റോബിനല്ലെന്നായിരുന്നു ജാസ്മിന്‍ പറയുന്നത്. നീ എന്റടുത്ത് എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് മറുപടി പറയാന്‍ എനിക്കറിയാമെന്നായിരുന്നു റോബിന്റെ മറുപടി. പരസ്പരം വെല്ലുവിളിച്ച് സംസാരിക്കുന്ന ഇരുവരുടെയും വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.  

Latest Videos

ഡോ. റോബിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്

എനിക്ക് പ്രത്യേകിച്ച് സ്ട്രാറ്റർജികളൊന്നും ഇല്ല. കുട്ടിക്കാലത്തോക്കെ ഒരുപാട് ഞാൻ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. കോൺഫിഡൻസ് ഇല്ലാത്ത, അധികം പഠിക്കാത്ത കുട്ടിയായിരുന്നു. അച്ഛനും അമ്മയുമൊക്കെ ആ കുട്ടിയെ കണ്ടുപഠിക്ക്, ഈ കുട്ടിയെ കണ്ടു പഠിക്ക് എന്നൊക്കെ പറയുന്നത് കേട്ട് വളർന്നൊരു കുട്ടിക്കാലമായിരുന്നു. എനിക്ക് ഒത്തിരി സ്വപ്നങ്ങളും ആ​ഗ്രഹങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പാഷനെ ഞാൻ സിൻസിയർ ആയി കണ്ടു. അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചു. ബി​ഗ് ബോസ് എന്ന ഈയൊരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ തീർച്ചയായും ഞാൻ പ്രിപ്പെയർ ആയിരിക്കണം. കാരണം ഞാനൊരു സാധാരണക്കാരനാണ്. ഞാൻ ഈ ഷോയിൽ വരുന്നുണ്ടെങ്കിൽ, അത് വെറുതെ ഒരു അഞ്ച് ദിവസം നിന്നിട്ട് പോകാനല്ല. 100 ദിവസത്തേക്ക് പ്രിപ്പെയർ ചെയ്ത്, അതിനുവേണ്ടി മാക്സിമം കൊടുത്ത്, വിന്നറാകാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. എന്തായാലും ഞാൻ അതിന് വേണ്ടി ട്രൈ ചെയ്യും. 

ലക്ഷ്മിപ്രിയ പറഞ്ഞത്

പല എഴുത്തിലൂടെയും പല നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെയും ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. എന്നെ പോലെ ഒരു സിനിമ മേഖലയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളെന്ന് പറയുമ്പോള്‍ പ്രതികരിക്കുന്നതിന് ഒരു പരിമിതിയുണ്ട്. അവരുടെ ജോലി, ഇവിടെ നിലനിന്ന് പോകേണ്ട ആളുകളാണ്... ഇങ്ങനെയൊക്കെ പറയാമോ എഴുതാമോ എന്നൊക്കെയുണ്ടാകും.

പക്ഷേ ചില കാര്യങ്ങള്‍ കണ്ട് കഴിയുമ്പോള്‍ സാധാരണ വ്യക്തിയായിട്ട് പല കാര്യങ്ങളും തുറന്ന് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ പേരില്‍ ഞാന്‍ മേടിച്ച് കൂട്ടുന്നതിനൊന്നും കയ്യും കണക്കുമില്ല. പക്ഷേ എന്തു കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത്... എന്താണ് ഞാന്‍... എന്‍റെ നിലപാടുകള്‍ എന്തുകൊണ്ടാണ്... അതില്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്.

എന്തിനെയെങ്കിലും ഒന്ന് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ മറ്റേതിനൊക്കെ എതിരാണെന്ന് പറയുന്നു. എപ്പോഴും അങ്ങനെയാണല്ലോ.. നമ്മള്‍ ഇതിനോട് ചേരുമ്പോള്‍ മറ്റേതിനൊക്കെ ഈ സ്ത്രീ എതിരാണെന്ന് വിചാരിക്കും. അതിനെയൊക്കെ മാറ്റാന്‍ കിട്ടുന്ന വലിയ അവസരമായാണ് ബിഗ് ബോസിനെ കാണുന്നത്. 

click me!