ബിഗ് ബോസിലേക്ക് ഒരു സൈക്കോളജിസ്റ്റ്; മത്സരാര്‍ഥിയായി ഡിംപല്‍ ഭാല്‍

By Web TeamFirst Published Feb 14, 2021, 8:01 PM IST
Highlights

ബിഗ് ബോസ് മലയാളം സീസണ്‍ 3ന് തുടക്കം. മത്സരിക്കാന്‍ ഡിംപല്‍ ഭാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥിയായി ഡിംപല്‍ ഭാല്‍. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍. പേരിലെ കൗതുകം ഡിംപലിന്‍റെ കുടുംബപശ്ചാത്തലത്തിലുമുണ്ട്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് അച്ഛന്‍. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. 

"എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാം. 18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്‍റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നു", ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിന് മുന്നിലേക്ക് എത്തുന്നതിനു മുന്‍പുള്ള ഡിംപലിന്‍റെ സ്വയം പരിചയപ്പെടുത്തല്‍ ഇങ്ങനെ.

Latest Videos

കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഡിംപല്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. 12-ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപല്‍ പറയും. വേദന എന്തെന്ന് അറിഞ്ഞിട്ടുള്ളതുകൊണ്ട് മറ്റുള്ളവരുടെ വേദനയും മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്ന

വാലന്‍റൈന്‍ ദിനത്തിലാണ് അവതാരകനായ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ വിജയി ആരെന്നു ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്. "വില്ലന്‍ ജയിച്ച കളിയായിരുന്നു കഴിഞ്ഞ ബിഗ് ബോസ്. ആ വില്ലനല്ല, ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച കൊവിഡ് 19. ലോകത്തെ എല്ലാവരെയും വീട്ടില്‍ അടച്ചിട്ട് കാലം ഒരു ബിഗ് ബോസ് കളിക്കുകയായിരുന്നു. ജീവിതം വച്ചുള്ള ഒന്നൊന്നര കളി. അതില്‍ ഞാനും നിങ്ങളുമെല്ലാം മത്സരാര്‍ഥികള്‍ ആയിരുന്നു. ജീവിച്ചിരിക്കുക എന്നത് മാത്രമായിരുന്നു അതിലെ വിജയം", സീസണ്‍ 3 ബിഗ് ബോസ് ഹൗസിലെ പ്രത്യേകതകളും മത്സരാര്‍ഥികളെയും പരിചയപ്പെടുത്തുകയാണ് മോഹന്‍ലാലിന്‍റെ ആദ്യ കര്‍ത്തവ്യം.

click me!