ജുനൈസ് ബിഗ് ബോസിലെ പെരുങ്കള്ളനെന്ന് അഖില്‍ മാരാര്‍; ഹൗസില്‍ വന്‍ വാക്കുതര്‍ക്കം

By Web Team  |  First Published May 2, 2023, 9:39 PM IST

ആല്‍ഫ, ബീറ്റ എന്നീ രണ്ട് ടീമുകളായി മത്സരാര്‍ഥികള്‍


ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ആറാം വാരത്തിലാണ്. ഡബിള്‍ എവിക്ഷനും പുതിയ വൈല്‍ഡ് കാര്‍ഡിന്‍റെ എന്‍ട്രിയുമൊക്കെയായി വലിയ മാറ്റങ്ങള്‍ക്കു ശേഷമുള്ള സവിശേഷ സാഹചര്യമാണ് ഹൗസില്‍. ഈ വാരത്തിലെ വീക്കിലി ടാസ്ക് ബിഗ് ബോസ് ആരംഭിച്ചു എന്നതാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത. മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന ടാസ്കില്‍ ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ ആവുകയാണ് മത്സരാര്‍ഥികള്‍.

ആല്‍ഫ, ബീറ്റ എന്നീ രണ്ട് ടീമുകളായി തിരിയാനുള്ള ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ചുള്ള ടീം വിഭജനം ഇങ്ങനെ ആയിരുന്നു. ടീം ആല്‍ഫ- റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന. ടീം ബീറ്റ- ബീറ്റ- വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു. റോക്കറ്റ് ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാന്‍ ഇന്ന് ശ്രമിക്കേണ്ടത് ടീം ബീറ്റ ആയിരുന്നു. ഇതിനായി ബിഗ് ബോസ് തയ്യാറാക്കിയിരിക്കുന്ന പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണമായിരുന്നു. എന്നാല്‍ ഫ്യൂസുകള്‍ ബിഗ് ബോസ് സ്റ്റോറില്‍ ലഭ്യമാക്കിയ സമയത്തുതന്നെ ടീം ആല്‍ഫയിലെ ചില അംഗങ്ങള്‍ അത് കൈക്കലാക്കി ഒളിപ്പിച്ചത് വലിയ വാക്കുതര്‍ക്കത്തിന് ഇടയാക്കി.

Latest Videos

undefined

നാദിറയും ജുനൈസുമായിരുന്നു ഒളിപ്പിച്ചുവെക്കലിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗെയിം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പ്രോപ്പര്‍ട്ടികള്‍ മോഷ്ടിക്കുന്നത് ശരിയല്ലെന്നും സ്റ്റോര്‍ റൂം വഴി ബിഗ് ബോസ് എത്തിക്കുന്ന പ്രോപ്പര്‍ട്ടികള്‍ കൈപ്പറ്റേണ്ടത് ക്യാപ്റ്റന്‍ ആണെന്നും ടീം ബീറ്റയിലെ അംഗങ്ങള്‍ പറയുന്നുണ്ടായിരുന്നു. ഇതിനിടെ ജുനൈസിനെ പ്രകോപിപ്പിക്കാനായി അഖില്‍ മാരാര്‍ പെരുങ്കള്ളന്‍ എന്ന് വിളിച്ചതോടെ ഹൗസില്‍ വലിയ വാഗ്വാദങ്ങള്‍ നടന്നു. ജുനൈസ് ബിഗ് ബോസിലെ പെരുങ്കള്ളനാണെന്നും ഗെയിമുകളില്‍ വിജയിക്കാനായി മോഷണത്തെയാണ് ജുനൈസ് ആശ്രയിക്കുന്നതെന്നും അഖില്‍ പറഞ്ഞതോടെ ശബ്ദമുയര്‍ത്തി ജുനൈസ് പ്രതിരോധിച്ചു. ഫ്യൂസുകള്‍ താനാണ് മോഷ്ടിച്ചതെന്ന് കണ്ടോ എന്നായിരുന്നു ജുനൈസിന്‍റെ ചോദ്യം. കണ്ടു എന്ന് അഖില്‍ പറഞ്ഞപ്പോള്‍ താനല്ല നാദിറയാണ് മോഷ്ടിച്ചതെന്നും ജുനൈസ് പറഞ്ഞു. അതേസമയം എന്ത് വഴി സ്വീകരിച്ചും ഗെയിം വിജയിക്കാമെന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. ഇതോടെ വീക്കിലി ടാസ്ക് ഫിസിക്കല്‍ ഗെയിം ആയി മാറുമെന്നതില്‍ തര്‍ക്കമില്ല.

ALSO READ : തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചുവിളിച്ച് ഫഹദ്; 'പാച്ചുവും അത്ഭുതവിളക്കും' 4 ദിവസത്തില്‍ നേടിയത്

click me!