ചെന്നൈയിലെ കൊവിഡ് നിയന്ത്രണം; ഈ ആഴ്ചയിലെ വോട്ടിംഗ് സമയം വെട്ടിക്കുറച്ച് ബിഗ് ബോസ്

By Web Team  |  First Published Apr 28, 2021, 4:33 PM IST

മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും അപ്രതീക്ഷിതത്വങ്ങള്‍ സമ്മാനിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് സീസണ്‍ 3


ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ വോട്ടിംഗ് സമയത്തില്‍ മാറ്റം. ഷോ നടക്കുന്ന ചെന്നൈയില്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ മാറ്റം, ഇതുപ്രകാരം ഈ വാരത്തിലെ വോട്ടിംഗ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. സാധാരണ വെള്ളിയാഴ്ട അര്‍ധരാത്രി വരെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്ന മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കുക.

അതേസമയം മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും അപ്രതീക്ഷിതത്വങ്ങള്‍ സമ്മാനിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് സീസണ്‍ 3. മണിക്കുട്ടന്‍റെ സ്വമേധയാ ഉള്ള പിന്മാറ്റം സഹമത്സരാര്‍ഥികളെയും പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തെയും ഉലയ്ക്കുന്നതായിരുന്നു. മണിക്കുട്ടന്‍ തിരിച്ചുവരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മണിക്കുട്ടന്‍റെ പിന്മാറ്റത്തിന് ഒരു ദിവസത്തിനിപ്പുറം മറ്റൊരു ശ്രദ്ധേയ മത്സരാര്‍ഥിയായ ഡിംപല്‍ ഭാലിന്‍റെ അച്ഛന്‍ മരണപ്പെട്ടതായ വാര്‍ത്തയും എത്തി. ഇന്നലെ രാത്രി ദില്ലിയില്‍ വച്ചായിരുന്നു ഡിംപലിന്‍റെ അച്ഛന്‍റെ മരണം. ഇതോടെ ഡിംപലും ഷോയില്‍ നിന്ന് പുറത്താവാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.

Latest Videos

 

14 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണ്‍ 3ലേക്ക് വൈല്‍ഡ് കാര്‍ഡായി നാല് മത്സരാര്‍ഥികളാണ് എത്തിയത്. ഫിറോസ്-സജിന, മിഷേല്‍, എയ്ഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നിവര്‍. എയ്ഞ്ചലും മിഷേലും രമ്യയും വോട്ടിംഗിലൂടെ എലിമിനേറ്റായെങ്കില്‍ ഫിറോസ്-സജിന ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെടുകയായിരുന്നു. രമ്യ രണ്ടാമതും വൈല്‍ഡ് കാര്‍ഡായി എത്തി നിലവിലെ ക്യാപ്റ്റനായി ഹൗസില്‍ ഉണ്ട്. മണിക്കുട്ടന്‍ പോയതിനു ശേഷം പത്ത് മത്സരാര്‍ഥികളാണ് ഹൗസില്‍ അവശേഷിക്കുന്നത്. ഡിംപല്‍ കൂടി പോകുന്നപക്ഷം അത് ഒന്‍പതായി ചുരുങ്ങും. 

ALSO READ: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌
 

click me!