നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ആരോഗ്യമത്സരത്തിൽ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഇരുപത്തിനാലാമത്തെ എപ്പിസോഡായിരുന്നു ഇന്ന് നടന്നത്. എല്ലാ ആഴ്ചയിലും നടക്കാറുള്ളത് പോലെ വീക്കിലി ടാസ്ക്ക് തന്നെയാണ് ഇന്നത്തെ ഷോയുടെയും ഹൈലൈറ്റ്. ആരോഗ്യ രംഗം എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ശരീര ഭാരം കൂട്ടേണ്ട ഒരു ടീമും കുറയ്ക്കേണ്ടവർ വേറൊരു ടീമുമായി തിരിയുകയും, മത്സരാർത്ഥികൾ രസകരമായി ടാസ്കുകൾ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ ഡെയ്സിയും ബ്ലെസ്ലിയും റൂൾസ് വൈലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ബിഗ് ബോസ് താക്കീതും നൽകി. എന്തായാലും നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ആരോഗ്യമത്സരത്തിൽ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഭാരം നോക്കി മത്സരാർത്ഥികൾ
ബിഗ് ബോസ് സീസൺ നാലിന്റെ 24-ാം എപ്പിസോഡായ ഇന്ന് ഷോ ആരംഭിച്ചത് മത്സരാർത്ഥികളുടെ ഭാരം നോക്കി കൊണ്ടാണ്. ആരോഗ്യകരമായ ഒരാഴ്ച തുടങ്ങുന്നതിന്റെ ഭാഗമായി എല്ലാവരുടെയും ഭാരം പരിശോധിക്കേണ്ടതുണ്ടെന്ന് ബിഗ് ബോസ് അറിയിക്കുക ആയിരുന്നു. പിന്നാലെ ഓരോരുത്തരായി വന്ന് ഭാരം നോക്കുകയും വിലയിരുത്തുകയും ചെയ്തു.
ആരോഗ്യരംഗവുമായി ബിഗ് ബോസ്
ബിഗ് ബോസിൽ ഒരോ ആഴ്ചയിലും പ്രേക്ഷകർ കാത്തിരിക്കുന്ന ടാസ്ക്കാണ് വീക്കിലി ടാസ്ക്. ഈ ഗെയിമിന്റെ അടിസ്ഥാനത്തിലായിരിക്കും ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും ലക്ഷ്വറി ബജറ്റും ബിഗ് ബോസ് തീരുമാനിക്കുക. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികൾ കാഴ്ചവയ്ക്കാറ്. ആരോഗ്യ രംഗം എന്നാണ് ഇത്തവണത്തെ വീക്കിലി ടാസ്ക്.
ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളിൽ ബിഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാരം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാരം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം.
ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബിഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്റെ ഗ്രൂപ്പ് നെയിം ഫയർ എന്നും ജാസ്മിന്റെ ഗ്രൂപ്പ് നെയിം ദ ഗെയ്നേഴ്സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്. ടാസ്ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബിഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് സുഭിക്ഷിതമായ ഭക്ഷണം ബിഗ് ബോസ് ഒരുക്കിയിരുന്നു.
ട്രെഡ്മില്ലിൽ നാല് മണിക്കൂർ പിന്നിട്ട് റോൺസൺ
വീക്കിലി ടാസ്ക് മനോഹരവും രസകരവുമായ രീതിയിൽ മത്സരാർത്ഥികൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഭാരം കുറയ്ക്കേണ്ടവരുടെ ടീമിലാണ് ക്യാപ്റ്റൻ കൂടിയായ റോൺസൺ ഉണ്ടായിരുന്നത്. ടാസ്ക് തുടങ്ങിയത് മുതൽ ട്രെഡ്മില്ലിൽ വ്യായാമം ചെയ്തു നാല് മണിക്കൂറാണ് റോൺസൺ പൂർത്തിയാക്കിയത്.
റൂൾസ് വൈലേറ്റ് ചെയ്ത് ജാസ്മിനും ഡെയ്സിയും
ആരോഗ്യപരമായ ടാസ്ക് ആയതു കൊണ്ട് തന്നെ ടാസ്ക് നടക്കുന്ന നാല് ദിവസവും പുകവലിക്കാൻ പാടുള്ളതല്ലെന്ന് ബിഗ് ബോസ് ടാസ്ക് നിർദ്ദേശത്തിൽ അറിയിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് ബ്രേക്ക് ലഭിച്ചപ്പോൾ ഡെയ്സിയും ജാസ്മിനും പുകലവിക്കുകയും മറ്റുവർ ഇതിനെ എതിർക്കുകയും ചെയ്തു. പിന്നാലെ ബിഗ് ബോസ് പുകവലിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. റൂൾസ് വൈലേഷൻ നടന്നതിനാൽ ശരീരഭാരം കൂട്ടേണ്ടവരുടെ ഭാരവർധന 7ൽ നിന്ന് ബിഗ് ബോസ് 8 ആക്കി മാറ്റി. ബിഗ് ബോസ് ഞാനൊരു പഫ് പോലും എടുത്തിട്ടില്ല, വേണമെങ്കിൽ ക്യാമറയിൽ നോക്കാമെന്നും ജാസ്മിൻ പറയുന്നു.
ഇനി തീറ്റമത്സരം
ശരീരഭാരം ഉയർത്തേണ്ടവരാണ് ഈ ടാസ്ക്കിൽ പങ്കെടുക്കേണ്ടത്. ഗാർഡൻ ഏരിയയിൽ വച്ചിരിക്കുന്ന ഭക്ഷണങ്ങൾ ഒരു തീറ്റമത്സരമെന്ന രീതിയിൽ ജാസ്മിനും കൂട്ടരും കഴിക്കണമെന്നതാണ് ടാസ്ക്. പിന്നാലെ നടന്നത് വാശിയേറിയ തീറ്റ മത്സരമായിരുന്നു. ഓവർ ആയി ആഹാരം കഴിച്ചതിനാൽ ഡെയ്സി ശർദ്ദിക്കുകയും ചെയ്തിരുന്നു.