മലയാളത്തില്‍ സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് കടന്ന സമയത്താണ് ഹിന്ദിയിലെ ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആരംഭിച്ചത്. ബിഗ് ബോസ് ഷോയുടെ സ്ഥിരം ചേരുവകളായ തര്‍ക്ക വിതര്‍ക്കങ്ങളും വിവാദങ്ങളുമൊക്കെ ഒടിടി പതിപ്പിലും സ്ഥിരമായി സംഭവിക്കുന്നുണ്ട്.
മുംബൈ: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ സവിശേഷ ഷോ ആണ് നിലവില്‍ ഹിന്ദിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഒടിടി സീസണ്‍ 2. ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്തി ഒടിടിയിലെ ലൈവ് സ്ട്രീമിംഗ് ലക്ഷ്യമാക്കിയുള്ള ഫോര്‍മാറ്റ് ആണ് ഇത്.
മലയാളത്തില്‍ സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് കടന്ന സമയത്താണ് ഹിന്ദിയിലെ ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആരംഭിച്ചത്. ബിഗ് ബോസ് ഷോയുടെ സ്ഥിരം ചേരുവകളായ തര്‍ക്ക വിതര്‍ക്കങ്ങളും വിവാദങ്ങളുമൊക്കെ ഒടിടി പതിപ്പിലും സ്ഥിരമായി സംഭവിക്കുന്നുണ്ട്. പുതിയ വീക്കന്‍റ് എപ്പിസോഡില്‍ മോശം ഭാഷ ഉപയോഗിച്ച ഒരു മത്സരാര്‍ത്ഥിയെ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
undefined
ഷോയുടെ എറ്റവും പുതിയ എപ്പിസോഡില്‍ സല്‍മാന്‍ വിവിധ മത്സരാർത്ഥികളുടെ കഴിഞ്ഞ വാരത്തെ പെരുമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രേക്ഷകർ എല്ലാം കണ്ട് വിലയിരുത്തുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച് മോശം ഭാഷ ഉപയോഗിക്കരുതെന്ന് എൽവിഷ് യാദവിനെ സല്‍മാന്‍ ഖാന്‍ ഉപദേശിച്ചു. എൽവിഷിന് തെറ്റുപറ്റിയാൽ അത് തുറന്നുപറയാന്‍ തയ്യാറാകണമെന്ന് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ മനീഷാ റാണി, അഭിഷേക് മൽഹാൻ, എൽവിഷ് എന്നിവർ തമ്മിലുള്ള സംഭാഷണത്തിനിടെ ബേബിക ധുർവെയെക്കുറിച്ചുള്ള സംഭാഷണം സൽമാൻ ഖാൻ പ്രേക്ഷകരെ കാണിക്കുന്നു. അഭിഷേകിനോടും മനീഷയോടും ഉള്ള സംഭാഷണത്തിൽ ബേബികയ്‌ക്കെതിരെ എൽവിഷ് അപകീർത്തികരമായ ഭാഷ ഉപയോഗിക്കുന്നത് ഈ ക്ലിപ്പില്‍ ഉണ്ടായിരുന്നു. ഇതാണ് ശക്തമായ ഭാഷയില്‍ സല്‍മാന്‍ അപലപിച്ചത്.
ഇതിനെത്തുടർന്ന് എൽവിഷ് യാദവിന്‍റെ അമ്മയുടെ ഒരു സംഭാഷണം സംഭാഷണം കാണിച്ചു. ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് മറ്റൊരു സ്ത്രീ പറയുന്നത് കേള്‍ക്കാം എന്ന് പറഞ്ഞാണ് സല്‍മാന്‍ ഇത് കാണിച്ചത്. ഇതോടെ എല്‍വിഷ് കണ്ണീര്‍ പൊഴിച്ചു. തന്റെ പെരുമാറ്റത്തിന് സഹ വീട്ടുകാരോട് അയാള്‍ ക്ഷമാപണം നടത്തുകയും തനിക്ക് പെട്ടെന്ന് ദേഷ്യം വരാന്നതിലുള്ള ചില പ്രശ്നങ്ങളുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തു. അമ്മയുടെ സന്ദേശം കേട്ട് എൽവിഷ് തകർന്നപ്പോൾ, സൽമാൻ ഖാൻ പറയുന്നു, “എൽവിഷ് ഞാൻ പറയുന്നത് കേൾക്കൂ, നിങ്ങളുടെ അമ്മ ക്ലിപ്പ് കണ്ടിട്ടില്ല. ഞങ്ങൾ ക്ലിപ്പിൽ നിന്ന് പ്രശ്നമായ ഭാഗം സെൻസർ ചെയ്ത പതിപ്പാണ് അവരെ കാണിച്ചത്" എന്ന് പറഞ്ഞു.