ബിഗ് ബോസിന് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തു.
ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയെന്നത് പ്രധാനമാണ്. ഒരാള്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ ആ ആഴ്‍ചയില്‍ എലിമിനേഷൻ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെടും. അതുകൊണ്ടുതന്നെ ഓരോ മത്സരാര്‍ഥിയും വാശിയോടെ ക്യാപ്റ്റനാകാൻ മത്സരിക്കും. ഇത്തവണ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്‍മി ജയനും മണിക്കുട്ടനും നോബിയുമായിരുന്നു. എല്ലാവരും കൂട്ടായിട്ടായിരുന്നു ഇവരെ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞിട്ടത്. ക്യാപ്റ്റനെ തെരഞ്ഞെടുക്കാൻ വേറിട്ട ടാസ്‍ക് ആയിരുന്നു ഇത്തവണ.
ആദ്യം ഒരു ഫോട്ടോ നല്‍കി. അതില്‍ പല വസ്‍ത്രങ്ങളുടെയും അത് ധരിച്ച ആളിന്റെയും ഫോട്ടോ നല്‍കി. അതുപോലെ മത്സാര്‍ഥികളും വസ്‍ത്രങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കണമെന്നായിരുന്നു ടാസ്‍ക്. ഒരു ബക്കറ്റില്‍ വസ്‍ത്രം നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വസ്‍ത്രം തെരഞ്ഞെടുക്കുന്നയാള്‍ വിജയിക്കുമെന്നായിരുന്നു വ്യവസ്‍ഥ. മൂവരും വാശിയോടെ മത്സരിച്ചു. ഒടുവില്‍ നിലവിലെ ക്യാപ്റ്റൻ സൂര്യ മണിക്കുട്ടനെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട മണിക്കുട്ടൻ മറ്റുള്ള ജോലിക്കുള്ളവരെയും തെരഞ്ഞെടുത്തു.
കുക്കിംഗ് ക്യാപ്റ്റനായി മജ്‍സിയയെയും ക്ലീനിംഗ് ക്യാപ്റ്റനായി ഭാഗ്യലക്ഷ്‍മിയയെയും ബാത്ത് റൂം ക്ലീനിംഗ് ക്യാപ്റ്റനായി ഫിറോസ് ഖാനെയും സജ്‍നയെയും തെരഞ്ഞെടുത്തു.