ബിഗ് ബോസില്‍ ഞെട്ടിക്കുന്ന എവിക്ഷൻ, വീഡിയോ പുറത്ത്, ഇന്ന് ആ വമ്പൻ താരം ഷോയില്‍ നിന്ന് വിടപറയും

By Web Team  |  First Published Jun 9, 2024, 12:46 PM IST

ഇന്ന് പുറത്തുപോകുന്നത് ആ വമ്പൻ താരം എന്ന് വ്യക്തമായിരിക്കുന്നു.


ബിഗ് ബോസ് ആറാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇന്നും എവിക്ഷൻ ഉണ്ടാകുമെന്നാണ് പ്രൊമൊ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. മത്സരം വാശിയേറിയ ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. അതിനാല്‍ ഇന്നത്തെ എവിക്ഷൻ ഷോയുടെ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്നലെ നോറയാണ് പുറത്തായത്. കഴിഞ്ഞയാഴ്‍ച നോറ പുറത്തായെന്ന് തോന്നലുണ്ടാക്കിയെങ്കിലും ഷോയില്‍ തിരിച്ചെത്തിയിരുന്നു. സീക്രട്ട് മുറിയില്‍ ചെലവഴിച്ച നോറ ഷോയില്‍ ട്വിസ്റ്റായി മടങ്ങിയെത്തുകയായിരുന്നു. ഒടുവില്‍ നോറയ്‍ക്ക് എന്നന്നേയ്‍ക്കുമായി പുറത്തുപോകേണ്ടി വന്നതും അമ്പരപ്പിക്കുന്നതായി. ആരോടും അടുത്ത സൗഹൃദമുണ്ടാക്കാത്ത മത്സരാര്‍ഥിയായിരുന്നു ഷോയില്‍ നോറ. റെസ്‍മിനോട് മാത്രമായിരുന്നു ചെറിയൊരു സൗഹൃദം. അതിനാല്‍ വീട്ടിലുള്ള മത്സരാര്‍ഥികളെ നോറ ഷോയില്‍ നിന്ന് പുറത്താകുന്നത് ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

Latest Videos

undefined

നിലവില്‍ ശ്രീതു, അര്‍ജുൻ, അഭിഷേക്, ജാസ്‍മിൻ, സിജോ, ജിന്റോ, ഋഷി എന്നിവരാണ് ഷോയില്‍ ഉള്ളത്. ആരായിരിക്കും ഇന്ന് പുറത്തുപോകുക എന്ന ചോദ്യമാണ് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നത്. എവിക്ഷൻ ഉണ്ട് എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഓരോ ത്രാസുകള്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കുകയാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. അത്യന്തം നാടകീയമായിട്ടായിരിക്കും എവിക്ഷൻ പ്രഖ്യാപിക്കുക. ആരുടെ ത്രാസായിരിക്കും ഉയര്‍ന്നു നില്‍ക്കുന്നതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അയാള്‍ പുറത്താകും എന്നാണ് ബിഗ് ബോസ് ഷോയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സിജോ ഇന്ന് പുറത്തുപോകുമെന്ന തരത്തില്‍ ഷോയുടെ ആരാധകര്‍ വലിയ പ്രചരണം നടത്തുന്നുണ്ട്. സിജോ പുറത്തുപോകുന്നത് അക്ഷരാര്‍ഥത്തില്‍ ട്വിസ്റ്റാകും. റോക്കിയുടെ മര്‍ദനമേറ്റ് കുറേ ദിവസത്തേയ്‍ക്ക് ഷോയില്‍ നിന്ന് വിട്ടുനിന്നിരുന്ന ഒരു മത്സരാര്‍ഥിയാണ് സിജോ എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയ സിജോ പുറത്താകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Read More: ടര്‍ബോ ശരിക്കും നേടിയത് എത്ര?, എന്താണ് സംഭവിച്ചത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!