ഒഡീസിയില്‍ അഭിമാനമായ സന്ധ്യാ മനോജും ബിഗ് ബോസില്‍.
ഭരതനാട്യമായിരുന്നു സന്ധ്യാ മനോജിന്റെ ആദ്യ തട്ടകം. വിവാഹ ശേഷം സന്ധ്യാ മനോജ് മലേഷ്യലെത്തി. അവിടെവെച്ച് ഒഡീസിയുടെ ചുവടുകളോടും പ്രണയമായി. ഗീത ശങ്കര്‍ എന്ന അധ്യാപകയില്‍ നിന്ന് ഒഡീസിയുടെ ആദ്യ പാഠങ്ങള്‍ മലേഷ്യയില്‍ വെച്ച് പഠിച്ചു. ടെംപിള്‍ ഓഫ് ആര്‍ട്ട് എന്ന പേരുകേട്ട കലാലയത്തില്‍ ചുവടുകള്‍ പഠിച്ച സന്ധ്യാ മനോജ് ഗുരു ദുര്‍ഗ്ഗാചരണ്‍ രണ്‍വീര്‍, ഗുരു രതികാന്ത് മൊഹപത്ര എന്നിവരുടെ കീഴില്‍ ഇപ്പോഴും തന്റെ അന്വേഷണങ്ങള്‍ തുടരുകയാണ്. ഭരതനാട്യവും ഒഡീസിയുമെല്ലാം കലാനുഭവമായി ഒപ്പം ചേര്‍ത്തുമുന്നേറുമ്പോള്‍ യോഗയും കൂട്ടായെത്തിയ കഥയാണ് സന്ധ്യാ മനോജിന്റേത്. നൃത്താവിഷ്‍കാരത്തിന്റെ സാധ്യതകള്‍ തേടിയുള്ള സന്ധ്യാ മനോജിന്റെ അന്വേഷണത്തിന്റെ വിശേഷങ്ങള്‍ ഇനി പ്രേക്ഷകര്‍ക്ക് നേരിട്ടറിയാം. മലയാളത്തിന്റെ ഏറ്റവും റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് സന്ധ്യാ മനോജ്.
ഭര്‍ത്താവിന്റെ യോഗാസ്‍കൂളില്‍ വെച്ചാണ് യോഗയും ഒഡീസിയും സംയോജിപ്പിച്ചുള്ള സാധ്യതകള്‍ കണ്ടെത്തുന്നത്. ഇങ്ങനെയൊരു വിദ്യാഭ്യാസവും സന്ധ്യാ മനോജ് ഇവിടെ നല്‍കുന്നു. ഇതേ ആശയത്തില്‍ തിരുവനന്തപുരത്ത് ഒഡീസി ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട് സന്ധ്യാ മനോജ്. നൃത്തിന്റെ പൂര്‍ണതയ്‍ക്ക് യോഗ അനിവാര്യമാണ് അടിവരയിട്ടുറപ്പിച്ച് യാത്രതുടരുമ്പോഴാണ് സന്ധ്യാ മനോജിന് ബിഗ് ബോസിലേക്കും വാതില്‍ തുറന്നിരിക്കുന്നത്. ഇനി ബിഗ് ബോസില്‍ കാണാം സന്ധ്യാ മനോജിന്റെ നൃത്ത- യോഗ അന്വേഷണങ്ങള്‍.
നര്‍ത്തകിയും നൃത്താധ്യാപികയും കംപോസറുമായി കലാജീവിതം തുടരുമ്പോള്‍ മറ്റ് മേഖലകളിലേക്കും ചുവടുവയ്‍ക്കുന്നു സന്ധ്യാ മനോജ്. മോഡലിംഗിലും മുഖം പതിപ്പിച്ചിട്ടുണ്ട് ഒഡീസിയില്‍ മലയാളത്തിന്റെ അഭിമാനമായ സന്ധ്യാ മനോജ്.
ഇനി ബിഗ് ബോസിലും ചുവടുറപ്പിച്ച് സന്ധ്യാ മനോജ് മുന്നേറുമോയെന്ന് അറിയാൻ കാത്തിരുന്നു കാണുക.