ബിഗ് ബോസിന്റെ മനംകവരാൻ മണിക്കുട്ടൻ എത്തി.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങുമ്പോള്‍ അഭിനേതാക്കളില്‍ നിന്ന് ഏറ്റവും ശ്രദ്ധേയമായ സാന്നിദ്ധ്യം മണിക്കുട്ടനാണ്. മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് മണിക്കുട്ടൻ. ടെലിവിഷൻ രംഗത്തിലൂടെ വെള്ളിത്തിരയിലെത്തിയ മണിക്കുട്ടൻ ബിഗ് ബോസില്‍ എത്തുകയാണ്. കൊച്ചുണ്ണിയായിട്ടായിരുന്നു ആദ്യം മണിക്കുട്ടൻ എത്തിയത്. തുടര്‍ന്ന് മണിക്കുട്ടൻ മലയാള സിനിമയില്‍ സജീവമായി. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ഇന്ന് മണിക്കുട്ടന്റെ രൂപത്തിലുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് മണിക്കുട്ടൻ ആദ്യമായി സ്‍ക്രീനില്‍ എത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ മണിക്കുട്ടൻ എം ജി കോളേജ് നിര്‍മിച്ച ക്യാംപസ് സിനിമയിലും നായകനായി. വര്‍ണചിത്രകള്‍ എന്ന സിനിമയിലൂടെ 199ലായിരുന്നു വെള്ളിത്തിരയിലെത്തിയത്.
വിനയന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകനാകുന്നത്. ഛോട്ടാമുംബൈ, കുരുക്ഷേത്ര, വലിയങ്ങാടി, ചാവര്‍പ്പട തുടങ്ങിയവയാണ് മണിക്കുട്ടന്റെ മറ്റ് പ്രധാന സിനിമകള്‍.
തോമസ് ജയിംസ് എന്നാണ് യഥാര്‍ഥ പേര്.