റെനീഷ റഹ്‍മാനെ കുറിച്ചുള്ള അഭിപ്രായങ്ങളും സെറീന പങ്കുവെച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അടുത്ത സുഹൃത്തുക്കളായിരുന്നു റെനീഷ റെഹ്‍മാനും സെറീനയും. എന്നാല്‍ ഇവര്‍ പിന്നീട് ചില തെറ്റിദ്ധാരണകളുടെ പേരില്‍ തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞതിനു ശേഷം ഇരുവരും വീണ്ടും സൗഹൃദത്തിലാകുകയും ചെയ്‍തു. ഇപ്പോഴിതാ റെനീഷയെ ആദ്യം കണ്ടപ്പോള്‍ തോന്നിയതെന്തെന്ന് സെറീന വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ സെറീന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. റെനീഷ റഹ്‍മാനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയാനായിരുന്നു നിര്‍ദ്ദേശം. റെനീഷയുടെ വോയിസ് എല്ലായിടത്തും എത്തിയിരുന്നുവെന്നായിരുന്നു സെറീന വ്യക്തമാക്കിയത്. ബിഗ് ബോസിലെ ലേഡി ഗുണ്ടയായിരുന്നു. അവള്‍ക്ക് ഒരു കുട്ടിത്തം ഉണ്ടായിരുന്നു. എന്റര്‍ടെയ്‍ൻമെന്റ് പാക്കേജ് ആയിരുന്നു അവള്‍. അവളുടെ നാഗവല്ലിയാണ് ഇപ്പോള്‍ ഓര്‍ക്കുന്നതെന്നും താൻ റെനീഷയ്‍ക്ക് ഫാസിലിന്റെ അഭിനന്ദനം കിട്ടിയപ്പോള്‍ സന്തോഷത്താല്‍ കരഞ്ഞുപോയെന്നും സെറീന വെളിപ്പെടുത്തി.
undefined
നമുക്ക് സന്തോഷമുണ്ടാകുമ്പോള്‍ ഒപ്പം സന്തോഷിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണെന്ന് റെനീഷ മറുപടി നല്‍കി. ആദ്യമായി റെനീഷയെ കണ്ടപ്പോള്‍ സെറീനയയ്‍ക്ക് തോന്നിയത് എന്തെന്നും അവര്‍ വ്യക്തമാക്കി.
എന്തൊരു ഹൈപ്പര്‍ ആക്റ്റീവായ കൊച്ചാണെന്നായിരുന്നു തോന്നിയതെന്ന് സെറീന വ്യക്തമാക്കുകയായിരുന്നു. ഇത് അന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു സെറീനയോട് റെനീഷയുടെ തമാശ.
സെറീന 'ദുബായ് ചോക്ലേറ്റി'ന്റെ വിഷയത്തില്‍ തനിക്ക് സങ്കടമുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് എത്തിയപ്പോഴാണ് താൻ ആ വിഷ്വല്‍സ് കണ്ടത് എന്നും അപ്പോള്‍ വിഷമം തോന്നിയെന്നും സെറീന മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 'ദുബായ് ചോക്ലേറ്റി'ന്റെ കാര്യം സെറീനയ്‍ക്ക് വീട്ടില്‍വെച്ചേ മനസിലായിരുന്നു എന്ന് റെനീഷ റഹിമാൻ ചൂണ്ടിക്കാട്ടി. ഞാനാണ് അവളോട് അത് പറഞ്ഞത് എന്ന് റെനീഷ റഹിമാൻ വ്യക്തമാക്കി. വേറെ 'ദുബായ് ചോക്ലേറ്റാ'ണ് റെനീഷ വിചാരിച്ചതെന്നായിരുന്നു സെറീന വ്യക്തമാക്കിയത്. താനാണ് അതെന്ന് പിന്നീടാണ് മനസിലായതെന്നും സെറീന വ്യക്തമാക്കി. എന്നിട്ട് ഞാൻ തന്നെയാണ് അവളോട് പറഞ്ഞത്, എന്റെ വീട്ടുകാര്‍ എന്നോട് ഒരു കാര്യം ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് എന്ന് റെനീഷ റഹിമാൻ വെളിപ്പെടുത്തി.
Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക