ഈ നോമിനേഷന്‍ ഫെയര്‍ അല്ല എന്നതായിരുന്നു ജാന്‍മൊണിയുടെ വിഷയം. നീണ്ട തര്‍ക്കത്തിനൊടുവില്‍ ഋഷിയുടെ നോമിനേഷന്‍ മാറ്റിവച്ച് ജിന്‍റോയെ പവര്‍ ടീം നിര്‍ദേശിക്കുന്നു.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ എട്ടാം ദിവസത്തെ എപ്പിസോഡിലെ പ്രധാന സംഭവം ഋഷിയുടെ പൊട്ടിത്തെറിയായിരുന്നു. നോമിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഋഷി പവര്‍ റൂമില്‍ അംഗമായ ജാസ്മിനെതിരെ പൊട്ടിത്തെറിച്ചത്. തന്നെ പിറകില്‍ നിന്നും കുത്തിയെന്ന് ആരോപിച്ചായിരുന്നു ജാസ്മിനെതിരെ ഋഷി പ്രകോപിതനായി. അതിനിടയില്‍ കയറിയ ഗബ്രിക്കും എന്തായാലും ഋഷിയുടെ വായയില്‍ നിന്ന് കിട്ടി.
കഴിഞ്ഞ ദിവസം പ്രമോ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു ഈ സംഭവത്തിനായി. സംഭവത്തിന്‍റെ മൂലകാരണം പവര്‍ ടീമിന്‍റെ നോമിനേഷന്‍ പ്രക്രിയയാണ്. പവര്‍ ടീമില്‍ പുതുതായി എത്തിയ ജാസ്മിന്‍ പവര്‍ ടീമിന്‍റെ നോമിനേഷനായി ഋഷിയെ നിര്‍ദേശിക്കുന്നു. ഇത് ഗബ്രി പിന്താങ്ങുന്നു. ബാക്കിയുള്ളവരും ഇതേ രീതിയില്‍ പോകും എന്ന അവസ്ഥയില്‍ ജാന്‍മൊണി ഗ്രൂപ്പിലെ ചര്‍ച്ചയില്‍ നിന്നും പിണങ്ങി പോകുന്നു. അവര്‍ ബഹളം ഉണ്ടാക്കുന്നു.
ഈ നോമിനേഷന്‍ ഫെയര്‍ അല്ല എന്നതായിരുന്നു ജാന്‍മൊണിയുടെ വിഷയം. നീണ്ട തര്‍ക്കത്തിനൊടുവില്‍ ഋഷിയുടെ നോമിനേഷന്‍ മാറ്റിവച്ച് ജിന്‍റോയെ പവര്‍ ടീം നിര്‍ദേശിക്കുന്നു. അതേ സമയം ജാസ്മിനും, ഗബ്രിയും കണ്‍ഫഷന്‍ റൂമിലെ നോമിനേഷനില്‍ ഋഷിയുടെ പേര് പറഞ്ഞു എന്നതും ശ്രദ്ധേയമാണ്.
നേരത്തെ തന്നെ ഗബ്രി പവര്‍ റൂം വിടും എന്ന് കഴിഞ്ഞ രാത്രി അവിടെ പറഞ്ഞ് നടന്നതും എന്നാല്‍ അത് ചെയ്യാത്തതും, ജാസ്മിന്‍റെ പവര്‍ റൂം പ്രവേശനവും മറ്റും ഋഷി അടക്കം വീട്ടിലെ പലരെയും അസ്വസ്തരാക്കിയിട്ടുണ്ട്. അതിനിടയിലാണ് ജാന്‍മൊണി ഋഷിയെ ജാസ്മിനും ഗബ്രിയും നിര്‍ദേശിച്ച വിവരം ഋഷിയുമായി പങ്കിട്ടത്. ഇതോടെ ഇനിയിപ്പോ അവരുമായി ഒരു ബന്ധം ഇല്ലെന്ന് ഋഷി പ്രഖ്യാപിക്കുന്നു. ചിരിക്കുക പോലും ഇല്ലെന്ന് ഋഷി പറഞ്ഞു.
പിന്നാലെ ഒരുഘട്ടത്തില്‍ ജാസ്മിന്‍ ഋഷിയെ നോക്കി ചിരിച്ചതോടെ വിഷയം മാറി. ഋഷി പ്രകോപിതനായി, ജാസ്മിനെതിരെ പാഞ്ഞടുത്തു. തലയാള കുഷ്യന്‍ വലിച്ചെറിഞ്ഞു. കഴിവുകേട്ടവളെ എന്ന് അടക്കം ജാസ്മിനെ വിളിച്ചു. ഇടയ്ക്ക് കയറിയ ഗബ്രിയെ മരവാഴെ എന്ന് വിളിച്ചു. തുടര്‍ന്ന് റൂമില്‍ ഋഷി കരയുകയാണ് ഉണ്ടായത്. അവസാനം സിജോ അടക്കം കണ്‍ഫഷന്‍ റൂമിലെത്തിച്ച് ഋഷിയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
അതേ സമയം തന്‍റെ ഭാഗം വിശദീകരിച്ച് ജാസ്മിനും കരയുന്നുണ്ടായിരുന്നു. ജാസ്മിനെ സമാധാനിപ്പിക്കാന്‍ ഗബ്രി, രസ്മിന്‍, ശരണ്യ പോലെ ചുരുക്കം പേര് മാത്രമാണ് എത്തിയത്. എന്തായാലും ഈ ചര്‍ച്ച വലിയ തോതില്‍ ബിഗ്ബോസ് സംബന്ധിച്ച ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ഭാഗം പ്രേക്ഷകര്‍ പറയുന്നത്.
ഋഷി ഒരു നോമിനേഷന്‍റെ പേരില്‍ ഇത്രയും പ്രകോപിതനാകേണ്ടതുണ്ടോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ബിഗ് ബോസ് നോമിനേഷന്‍ എന്തായാലും ഒരു പ്രക്രിയ മാത്രമല്ല. ഒപ്പം തന്നെ ജാസ്മിന്‍ ഋഷിയെ നോമിനേറ്റ് ചെയ്തത് ഒരു സ്വഭാവിക പ്രക്രിയയാണ്. അത് മാത്രമല്ല ഋഷി ആക്ടീവ് ആകട്ടെ എന്ന നിലയിലാണ് അവര്‍ അവനെ നോമിനേറ്റ് ചെയ്തത്. അത് ഋഷിയുടെ പ്രതികരണത്തിലൂടെ തന്നെ വിജയകരമായി എന്നുമാണ് ഒരു വാദം.
അതേ സമയം അടുത്ത സുഹൃത്തുക്കളായി ചിരിച്ചു നടന്ന രണ്ടുപേര്‍ ചതിച്ചതിന്‍റെ വിഷമം ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്ക് ഋഷിയുടെ വിഷമം അറിയാന്‍ സാധിക്കുമെന്നാണ് മറ്റൊരു വാദം വരുന്നത്.
നനഞ്ഞ പടക്കം മുതല്‍ വെറും വാല് വരെ; ഈ സീസണില്‍ ഇനി പുറത്താവുന്നത് ആര്? നോമിനേഷനില്‍ 8 പേര്!