ഇത്തരത്തില്‍ 87മത്തെ ദിനത്തില്‍ ബിഗ് ബോസില്‍ ആദ്യം രാജാവായത് ജിന്‍റോയായിരുന്നു.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കടുക്കുന്ന മത്സരത്തിന്‍റെ ഭാഗമായി ബിഗ് ബോസ് രസകരവും ഒപ്പം മത്സരാവേശം വര്‍ദ്ധിപ്പിക്കുന്നതുമായ ടാസ്കുകളാണ് ഇപ്പോള്‍ നല്‍കുന്നത്. അതില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് നാട്ടുരാജാവ് ടാസ്കാണ്. രാജാധികാരത്തിന്‍റെ ചിഹ്നമായ താക്കോലും ദണ്ഡും കരസ്ഥമാക്കുന്നവര്‍ക്ക് അഞ്ച് ഉത്തരവുകളിലൂടെ ബിഗ് ബോസ് വീട് വാഴാം.
ഇത്തരത്തില്‍ 87മത്തെ ദിനത്തില്‍ ബിഗ് ബോസില്‍ ആദ്യം രാജാവായത് ജിന്‍റോയായിരുന്നു. എന്നാല്‍ അധികാരം താന്‍ കൈമാറും എന്ന് പറഞ്ഞ ജിന്‍റോ അതിന് ശേഷം അഞ്ച് ഗെയിമുകള്‍ നടത്തി അധികാരം അതില്‍ കൂടുതല്‍ പോയന്‍റ് നേടിയ ജാസ്മിന് നല്‍കി.
ഇതോടെ അധികാരത്തില്‍ എത്തിയ ജാസ്മിന്‍ വളരെ കര്‍ശ്ശനമായ നിയമങ്ങളാണ് നടപ്പിലാക്കിയത്. അനാവശ്യ തമാശകളും സംസാരവും വേണ്ടെന്നും, തന്നെ അനുസരിക്കണമെന്നും പറഞ്ഞ ജാസ്മിന്‍ ശ്രീതുവിനെയും അഭിഷേകിനെയും തന്‍റെ പരിചാരകരുമാക്കി. എന്നാല്‍ ശക്തയായ രാജ്ഞിയാകുമെന്ന് കരുതിയ ജാസ്മിന്‍ അടുക്കളയുടെ അടുത്ത് എത്തിയപ്പോള്‍ സിജോ അധികാര ദണ്ഡ് കൈക്കലാക്കി.
ശ്രീതുവിനെയും അഭിഷേകിനെയും ദണ്ഡ് തിരിച്ചെത്തിക്കാന്‍ ജാസ്മിന്‍ വിട്ടെങ്കിലും അവരും എല്ലാവര്‍ക്കൊപ്പവും ചേര്‍ന്ന് ദണ്ഡ് തട്ടിക്കളിച്ചതോടെ ജാസ്മിന്‍ തന്‍റെ താക്കാല്‍ അടക്കം അഭിഷേകിന് കൊടുത്തു. ഇതോടെ ദണ്ഡ് ശ്രിതുവിന്‍റെ കൈയ്യിലും മാല അഭിഷേകിന് കൈയ്യിലുമായി. പിന്നീട് ജാസ്മിന് അധികാരം നഷ്ടപ്പെട്ടതായി ബിഗ് ബോസ് പറഞ്ഞു.
അതേ സമയം ഈ നാടകീയ സംഭവത്തിന് ശേഷം വീട്ടിലെ മറ്റുള്ളവരും ജാസ്മിനും തമ്മില്‍ ടാസ്ക് നിയമങ്ങളുടെ പേരില്‍ ശക്തമായ വാക്ക് തര്‍ക്കം നടന്നിരുന്നു.
നീ മാറി മോളേ..ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും, നേരിടാൻ തയ്യാറായിക്കോ: നിറ കണ്ണുകളോടെ ജാസ്മിന്‍
'വേദികയില്‍ നിന്നുള്ള തിരിച്ചുവരവ്'; ബിഗ് ബോസ് വിശേഷങ്ങളുമായി ശരണ്യ ആനന്ദ്