വ്ലോഗിന് പുറമെ മോഡലിങ്ങിലും ഫിറ്റ്നസിലും തല്പരനുമാണ് സിജോ.
ബിഗ് ബോസ് എന്നത് എല്ലാ മേഖലയിലുമുള്ള ഒരുകൂട്ടം ആൾക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഷോയാണ്. അക്കൂട്ടത്തിൽ കഴിഞ്ഞ അഞ്ച് സീസണിലും ഉണ്ടായിരുന്ന ഒരു കൂട്ടരാണ് സോഷ്യൽ മീഡിയ ഫെയിമുകൾ. ഇത്തവണയും ആ പതിവ് തെറ്റിയില്ല. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ സിജോ ജോൺ ആണ് ബിഗ് ബോസ് സീസൺ 6ന്റെ വേദിയിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ സിജോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന മലയാളി വ്ലോഗർമാരുടെ കൂട്ടായ്മയുടെ ഭാഗമാണ്. സിജോ ടോക്സ് എന്ന പേരിലാണ് ഇദ്ദേഹം സോഷ്യൽ ലോകത്ത് അറിയപ്പെടുന്നത്. @sijotalks എന്നാണ് സിജോയുടെ യുട്യൂബ് ചാനലിന്റെ പേര്. ഇതേപേരിൽ തന്നെ ഫേസ്ബുക്ക് പേജും ഉണ്ട്.
undefined
സമൂഹത്തിൽ നടക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും അതിൽ തന്റേതായി അഭിപ്രായം എന്താണെന്നും മടികൂടാതെ തുറന്ന് പറയുന്ന ആളാണ് സിജോ. അത്തരം കണ്ടന്റുകളാണ് സിജോ വ്ലോഗിൽ ഉൾപ്പെടുത്തുന്നതിൽ ഏറെയും. കൂടാതെ മറ്റുള്ളവർക്ക് അറിയാത്ത, അറിവ് പകരുന്ന വിഷയങ്ങളും സംഭവങ്ങളും സിജോ കണ്ടന്റായി കൊണ്ടുവരും. ചില വേളകളിൽ സിനിമാ റിവ്യുവും സിജോ നടത്താറുണ്ട്. സംഭവങ്ങളെ യാതൊരു ഗിമിക്സുകളും ഇല്ലാതെ തന്മത്വത്തോടെ മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ അവതരിക്കുന്ന സിജോയുടെ അവതരണത്തിനും ശബ്ദത്തിനും ഉണ്ട് ഫാൻസുകാർ.
കളംപിടിക്കാൻ അസി റോക്കി എത്തുന്നു; ഇങ്ങനെ ഒരാള്‍ ബിബി മലയാളത്തില്‍ ആദ്യം !
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് സിജോ യുട്യൂബ് ചാനൽ തുടങ്ങുന്നതെന്നാണ് വിവരം. 195കെ സബ്സ്ക്രൈബേഴ്സ് ആണ് ഇദ്ദേഹത്തിന് യുട്യൂബിൽ മാത്രം ഉള്ളത്. 466 വീഡിയോകളും ഇതുവരെ ചെയ്തിട്ടുണ്ട്. ഇതിൽ മില്യൺ വ്യൂവ്സ് ലഭിച്ച വീഡിയോകളും ഏറെയാണ്. ഫേസ്ബുക്കിൽ 119കെയും ഇൻസ്റ്റാഗ്രാമിൽ 11.4കെ ഫോളേവേഴ്സുമാണ് സിജോയ്ക്ക് നിലവിൽ ഉള്ളത്. വ്ലോഗിന് പുറമെ മോഡലിങ്ങിലും ഫിറ്റ്നസിലും തല്പരനുമാണ് സിജോ. ആരെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങളും തുറന്ന് പറയാൻ മടികാണിക്കാത്ത സിജോ, ബിഗ് ബോസ് സീസണ്‍ ആറിലേക്ക് എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. വീഡിയോകളിൽ കണ്ട് പരിചയമുള്ള സിജോ ആണ് ബിഗ് ബോസ് ഹൗസിലും ഉള്ളതെങ്കിൽ ഇത്തവണ കളംപിടിക്കുന്നവരിൽ ഒരാളുകൂടി ആകും സിജോ.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..