മലയാളിയായ ഹിന്ദി നടൻ ! 'ഭ്രമര'ത്തിലെ ഉണ്ണി ബി​ഗ് ബോസിലേക്ക്..

By Web Team  |  First Published Mar 10, 2024, 9:54 PM IST

റേഡിയോ ഹോസ്റ്റിംഗിൽ നിന്ന് നടൻ, ഹാസ്യനടൻ, ഓൾറൗണ്ട് എൻ്റർടെയ്‌നർ എന്നീ നിലകളിലേക്കുള്ള സുരേഷ് മേനോൻ്റെ യാത്ര.


സിനിമാ മേഖലയിൽ നിന്നുമുള്ള താരങ്ങൾ ബിഗ് ബോസ് ഷോയിൽ സ്ഥിരം സാന്നിധ്യമാണ്. ഇത്തവണ അക്കൂട്ടത്തിലൊരാൾ സുരേഷ് മേനോൻ ആണ്. ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ലെന്ന് ഉറപ്പാണ്. എന്നാൽ ഭ്രമരം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ഭ്രമരത്തിൽ ഉണ്ണി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് മേനോൻ ആയിരുന്നു.

ഹിന്ദിയിൽ ആണ് പാലക്കാട് സ്വദേശിയായ സുരേഷ് മേനോൻ തന്റെ കരിയർ ആരംഭിക്കുന്നത്. അവിടെ ഹാസ്യനടൻ, ടെലിവിഷൻ താരം എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം റേഡിയോ ജോക്കി, മാധ്യമ പ്രവർത്തകൻ എന്നീ ലേബലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. തൻ്റെ അസാധാരണമായ വിവേകവും കോമിക് സമയവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട മേനോൻ ഹിന്ദിയിൽ തനിക്കായി ഒരിടം കണ്ടെത്തിയത് വളരെ വേഗത്തിൽ ആയിരുന്നു.

Latest Videos

റേഡിയോ അവതാരകനായി തൻ്റെ കരിയർ ആരംഭിച്ച മേനോൻ, റേഡിയോ സിറ്റി 91.1 എഫ്എമ്മിലെ 'ലവ് ഗുരു' എന്ന റേഡിയോ ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിൻ്റെ തനതായ ഹാസ്യ ശൈലിയും പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള കഴിവും ഹാസ്യലോകത്ത് പിന്നീടുള്ള അദ്ദേഹത്തിൻ്റെ വിജയങ്ങൾക്ക് വഴിത്തിരിവായി മാറി. ഇവിടെ നിന്നുമാണ് അദ്ദേഹം ടെലിവിഷനിൽ ചുവടുവയ്ക്കുന്നത്. ഒടുവിൽ വിവിധ കോമഡി ഷോകളിലും റിയാലിറ്റി പ്രോഗ്രാമുകളിലും സ്ഥിരം മുഖമായി മാറി.

സീരിയലുകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് മേനോൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. സപ്പോർട്ടിംഗ്, ക്യാരക്ടർ റോളുകളിൽ സുരേഷ് ശ്രദ്ധിക്കപ്പെട്ടു. ഫിർ ഹെരാ ഫേരി, പങ്കാളി, ഗ്രാൻഡ് മസ്തി തുടങ്ങിയ ചിത്രങ്ങളിളും അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്വധസിദ്ധമായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ മിമിക്രി പ്രകടനങ്ങൾ വിവിധ ഈവന്റുകൾക്കും അവാർഡ് ഷോകളിലും സ്ഥിരം സാന്നിധ്യമാക്കി മാറ്റി. അഭിനയത്തിന് പുറമെ ഷോകളിലും അനിമേറ്റഡ് സിനിമകളിലും മേനോൻ ശബ്ദം നൽകിയിരന്നു. പ്രതിഭാധനനായ ഒരു എഴുത്തുകാരൻ കൂടിയായ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ഇതിനിടെ ആയിരുന്നു മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ ഭ്രമരത്തിൽ എത്തിയതും.

എന്റെ മകളെന്ന് മോഹൻലാൽ, അച്ഛാന്ന് വിളിച്ച് അൻസിബ; ബിബി വേദിയെ രസിപ്പിച്ച് ജോർജുകുട്ടിയും മകളും

റേഡിയോ ഹോസ്റ്റിംഗിൽ നിന്ന് നടൻ, ഹാസ്യനടൻ, ഓൾറൗണ്ട് എൻ്റർടെയ്‌നർ എന്നീ നിലകളിലേക്കുള്ള സുരേഷ് മേനോൻ്റെ യാത്ര അദ്ദേഹത്തിൻ്റെ അസാധാരണമായ കഴിവുകളും പൊരുത്തപ്പെടുത്തലും കാണിക്കുന്നവയാണ്. ബിഗ് ബോസ് മലയാളത്തിലേക്ക് വരുന്ന മേനോൻ മലയാളികളുടെ ഇഷ്ടവും ബിബി ഷോയെ വിനോദത്തിൽ ആഴ്ത്തുമോ എന്നതും കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!