ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് പുറത്താകുന്ന ആളായിരിക്കുമെന്ന ഒരു സൂചന ഈ വീഡിയോയിലുണ്ടെന്ന് പ്രേക്ഷകര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് നാടകീയവും സംഘര്‍ഷഭരിതവും ആസ്വാദ്യകരവും സൗഹൃദപരവുമായ നിമിഷങ്ങളിലൂടെ മുന്നേറുകയാണ്. ഓരോ മത്സരാര്‍ഥിയും അവരവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കുന്നു. എന്നാല്‍ ചിലരുടെ തന്ത്രങ്ങള്‍ പിഴക്കുന്നു. ഇന്ന് ഒരാള്‍ ഷോയില്‍ നിന്ന് പുറത്താകുമെന്ന് അറിയിച്ച് ഏഷ്യാനെറ്റ് പ്രൊമോ പുറത്തുവിട്ടതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.
ഗോപിക, ലെച്ചു, വിഷ്‍ണു എന്നിവരെയാണ് വീഡിയോയില്‍ കാണാനാകുന്നത്. ടെൻഷനുണ്ടോ എന്ന് മോഹൻലാല്‍ ചോദിച്ചതിന് മറുപടിയായി ഇല്ലെന്ന് ഗോപികയും ചെറിയൊരു നെര്‍വസ്‍നെസുണ്ടെന്ന് ലെച്ചുവും എക്സൈറ്റ്‍മെന്റാണെന്ന് വിഷ്‍ണുവും മറുപടി പറഞ്ഞു. എന്നാല്‍ ഓരോരുത്തരും ബോക്സ് തുറന്നുനോക്കാൻ മോഹൻലാല്‍ നിര്‍ദ്ദേശിക്കുന്നു. താങ്കള്‍ പുറത്തായിയെന്ന് മോഹൻലാല്‍ ഒരാളോട് പറയുകയും ചെയ്യുന്നത് പ്രൊമൊയില്‍ കാണാനാകും. ആരാണ് പുറത്തായതെന്ന് വീഡിയോയില്‍ കാണിക്കുന്നില്ല. എന്നാല്‍ ആ വീഡിയോയില്‍ അതിന്റെ സൂചനകള്‍ ഉണ്ടെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ മുഖത്ത് ഷോയില്‍ നിന്ന് പുറത്തുപോകുന്നതിന്റെ വിഷമം കാണാമെന്നാണ് കമന്റുകളില്‍ പറയുന്നത്.
undefined
ബിഗ് ബോസ് ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ഒമര്‍ ലുലു എത്തിയിട്ടുമുണ്ട്. 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. 'ഹാപ്പി വെഡ്ഡിംഗി'ന് ശേഷം സംവിധാനം ചെയ്‍ത 'ചങ്ക്സും' വൻ ഹിറ്റായി മാറി. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായി മാറിയത് ഒമര്‍ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചു.
'ധമാക്ക' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഒമര്‍ ലുലുവിന്റേതായി ഏറ്റവും അവസാനമായി എത്തിയത് 'നല്ല സമയം' ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സിനു സിദ്ധാർഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാബു ആന്റണി ചിത്രമായി 'പവര്‍ സ്റ്റാര്‍' ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.