വാശിയേറി പോരാട്ടം, നിയന്ത്രണം വിട്ട് റിനോഷ്, മിഥുനെ പൂട്ടി വിഷ്ണു ; വീണ്ടും ജയിച്ചുകയറി അഖിലും സംഘവും

By Web TeamFirst Published May 3, 2023, 10:22 PM IST
Highlights

മിഷന്‍ എക്സ് എന്നാണ് ഈ വാരത്തില വീക്കിലി ടാസ്ക്. ആൽഫ, ബീറ്റ എന്നിങ്ങനെ ടീമുകളായി തിരിച്ചാണ് മത്സരം.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ രസകരമായ വീക്കിലി ടാസ്കുകളുമായി മുന്നോട്ട് പോകുകയാണ്. ഈ ടാസ്കുകളുടെ അടിസ്ഥാനത്തിൽ ആണ് ഓരോ മത്സരാർത്ഥികളുടെ ബിബി ഹൗസിൽ ജീവിതം എന്നതു കൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാകും നടക്കുക. മിഷന്‍ എക്സ് എന്നാണ് ഈ വാരത്തില വീക്കിലി ടാസ്ക്. ആൽഫ, ബീറ്റ എന്നിങ്ങനെ ടീമുകളായി തിരിച്ചാണ് മത്സരം. കടുത്ത മത്സരാവേശത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. 

എന്താണ് മിഷന്‍ എക്സ്

മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന ടാസ്കില്‍ ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ ആവുകയാണ് മത്സരാര്‍ഥികള്‍. ആല്‍ഫ, ബീറ്റ എന്നീ രണ്ട് ടീമുകളായി തിരിയാനുള്ള ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ചുള്ള ടീം വിഭജനം ഇങ്ങനെ ആയിരുന്നു. ടീം ആല്‍ഫ- റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന. ടീം ബീറ്റ- ബീറ്റ- വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു. റോക്കറ്റ് ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാന്‍ ഇന്ന് ശ്രമിക്കേണ്ടത് ടീം ബീറ്റ ആയിരുന്നു. ഇതിനായി ബിഗ് ബോസ് തയ്യാറാക്കിയിരിക്കുന്ന പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണമായിരുന്നു. ഇതിനെ എന്ത് വിധേനയും ടീം ആല്‍ഫ തടയണമായിരുന്നു. ഓരോ ബസറുകള്‍ക്കിടെ ഓരോ ഫ്യൂസുകളാണ് കുത്തേണ്ടിയിരുന്നത്. 

Latest Videos

വീക്കിലി ടാസ്ക് രണ്ടാം ഘട്ടം

ആൽഫ ടീമിലെ ശാസ്ത്രജ്ഞർ അവർ നിർമ്മിച്ച റോക്കറ്റിൽ ഒരു കുരങ്ങനെ ബഹിരാകാശത്തേക്ക് അയക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ ബീറ്റാ ടീമിലെ ശാസ്ത്രജ്ഞര്‍ മൃ​ഗ സ്നേഹികൾ ആയതുകൊണ്ട് കുരങ്ങനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള തീരുമാനത്തെ എതിർത്ത് കുരങ്ങനെ അപഹരിച്ച് പ്രത്യേക കൂടിനുള്ളിൽ ആക്കി നാല് പൂട്ടുകൾ കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. ടീം ആൽഫയ്ക്ക് കുരങ്ങനെ സൂക്ഷിച്ചിരിക്കുന്ന പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന കൂടിന്റെ നാല് താക്കോലുകൾ നൽകുന്നതായിരിക്കും. ടീം ആൽഫയ്ക്ക് ഉളള സൈറൽ കേൾക്കുന്ന സമയങ്ങളിൽ അവർക്ക് തന്ത്രപൂർവ്വം തങ്ങളുടെ പക്കലുള്ള താക്കോൽ ഉപയോ​ഗിച്ച് കൂടിനുള്ളിൽ നിന്നും പുറത്തെടുക്കുവാൻ ഏത് വിധേനയും ശ്രമിക്കാവുന്നതാണ്. പക്ഷേ സൈറനും ബസറിനും ഇടയ്ക്കുള്ള ഒരു റൗണ്ടിൽ ഒരു പൂട്ട് മാത്രമെ തുറക്കാനാകൂ. വ്യത്യസ്ത റൗണ്ടുകളിലായി നാല് പൂട്ടുകളും തുറന്ന് കുരങ്ങനെ മോചിപ്പിച്ചെങ്കിൽ മാത്രമെ ഈ ദൗത്യത്തിൽ നിങ്ങൾ വിജയിക്കൂ. കുരങ്ങനെ കൊണ്ടു പോകാതെ ശ്രദ്ധിക്കേണ്ടത് ടീം ബീറ്റയുടെ ഉത്തരവാദിത്വമാണ്. ടാസ്ക് പൂർത്തിയാക്കി റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാകുന്ന ടീം ആയിരിക്കും ടാസ്കിലെ വിജയികൾ. പരാജയപ്പെടുന്നവർ നോമിനേഷനിലും വരും. 

പിന്നാലെ നടന്നത് ശക്തമായ പോരാട്ടമാണ്. കീ ഹോളിൽ ശോഭ മാവ് കുഴച്ച് വച്ചത് ചെറിയ സംസാര വിഷയം ആയിരുന്നു. അങ്ങനെ കളിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ അഖിലും ടീമും ഇത് മാറ്റുകയും ചെയ്തു. ശോഭയെ സ്വന്തം ടീം പോലും സപ്പോർട്ട് ചെയ്തില്ലെന്ന് അർത്ഥം. ഫിസിക്കൽ ടാസ്ക് ആയത് കൊണ്ട് തന്നെ പലർക്കും പരിക്ക് പറ്റി. സെറീന, സാ​ഗർ എന്നിവരെ അഖിൽ പിടിച്ച് വച്ചതിനിടെ കയറി വന്ന റെനീഷയ്ക്ക് ചവിട്ട് കിട്ടി. ഇതിൽ പ്രകോപിതയായ റെനീഷ അഖിലെ അടിച്ചു. ഈ സമയം ശ്രുതിയും അടുത്തുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത ശ്രുതിയുമായി റെനീഷ വൻ തർക്കത്തിൽ ഏർപ്പെട്ടു.  ശ്രുതി തന്നെ ടാർ​ഗെറ്റ് ചെയ്യുന്നുണ്ടെന്നും റെനീഷ പറയുന്നു. ഇതിടിനെ ഐസ് എടുത്ത് കൊണ്ട് വന്ന് സാ​ഗർ കളിച്ചത് റിനോഷ് ചോദ്യം ചെയ്യുകയും ഇത് തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തു.

നീ ആരാ ലേഡി ​ഗുണ്ടയോ ? അഖിലിനെ അടിച്ച റെനീഷയോട് ശ്രുതി, വൻ തർക്കം

വീക്കിലി ടാസ്കിന്റെ രണ്ടാം ഘട്ടത്തിൽ ആദ്യ ബസറിന് മുന്നെ കീ തുറക്കാൻ ആൽഫ ടീമിന് സാധിച്ചില്ല. രണ്ടാം ഘട്ടത്തിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. സാ​ഗർ, റിനോഷ് പോര് ഈ ഘട്ടത്തിലും നടന്നു. ആരൊക്കെ എത്ര ശ്രമിച്ചിട്ടും കൂടിന്റെ ലോക്ക് തുറക്കാൻ റിനോഷ് സമ്മതിച്ചില്ല. രണ്ടാം ബസർ മുഴങ്ങിയപ്പോഴും ആൽഫയ്ക്ക് സാധിച്ചില്ല. ദേഹം നൊന്തതിന്റെ പേരിൽ അനു നാദിറയെ കടിച്ചത് വലിയ പ്രശ്നമായി. എന്റെ ശരീരത്തെ വലിച്ച് കീറാൻ വരുന്നവരെ ഞാൻ കടിക്കും എന്നും അനു പറഞ്ഞു. ഇതിനിടയിൽ റിനോഷ് സാ​ഗറിനോട് സോറി പറയുകയും ചെയ്തു. 

ശക്തമായ പോരാട്ടത്തിനൊടുവിൽ രണ്ട് ദിവസം നീണ്ടുനിന്ന മിഷന്‍ എക്സ് വീക്കിലി ടാസ്ക് അവസാനിക്കുകയും ചെയ്തു. ഈ വീക്കിലി ടാസ്കിൽ വളരെ ആത്മാർത്ഥതയോടെയും മത്സരബുദ്ധിയോടെയും പോരാട്ട വീര്യത്തോടെയും മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. രണ്ട് റൗണ്ടുകളിലായി ഒരു ഫ്യൂസ് സ്ഥാപിച്ച് ടീം ബീറ്റ ഒരു പോയിന്റ് നേടിയപ്പോൾ, ടീം ആൽഫയ്ക്ക് പോയിന്റുകൾ ഒന്നും നേടാനായില്ല. ഒടുവിൽ ടീം ബീറ്റ(വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു) വിജയിച്ചതായി ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. ആല്‍ഫ ടീം ആയ റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവർ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. 

ടെറർ മോഡിൽ കൂൾ ബ്രോ, ഏറ്റുമുട്ടി സാ​ഗറും റിനോഷും; തെറി വിളിച്ചതിനെതിരെ റെനീഷയും സെറീനയും

click me!