ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം മത്സരാർത്ഥികൾക്കിടയിൽ വലിയ തർക്കത്തിന് വഴിവയ്ക്കുക ആയിരുന്നു.
സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഈസ്റ്റർ എപ്പിസോഡിൽ നടന്നത്. മോഹൻലാലിന് മുന്നിൽ വച്ച് കയ്യങ്കളിയിലേക്ക് വരെ മത്സരാർത്ഥികൾ എത്തി എന്നത് പ്രേക്ഷകരിൽ അമ്പരപ്പ് ഉളവാക്കിയിരുന്നു. മലയാള ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍ ഷോ വൈന്‍ഡ് അപ്പ് ചെയ്യാതെ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷു ദിനത്തിൽ മോഹൻലാൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
വിഷു ദിന സ്പെഷ്യൽ പ്രമോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മത്സരാർത്ഥികൾക്കൊപ്പം മോഹൻലാലും എത്തുന്നു എന്നാണ് പ്രമോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. കമ്പിത്തിരി കത്തിച്ച് കസവ് മുണ്ടും ഉടുത്ത് ജുബ്ബയും അണിഞ്ഞ് മാസായാണ് മോഹൻലാൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം മത്സരാർത്ഥികൾക്കിടയിൽ വലിയ തർക്കത്തിന് വഴിവയ്ക്കുക ആയിരുന്നു. "വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്", എന്നാണ് മോഹൻലാൽ മത്സാരര്‍ഥികളോട് പറഞ്ഞത്. ഈ വാക്കുകളുടെ ഞെട്ടലില്‍ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ ക്ഷമ ചോദിച്ച് തുടങ്ങുമ്പോഴേക്ക് ഹൗസിലേക്കുള്ള ലൈവ് ടെലി ലൈന്‍ കട്ട് ചെയ്യാന്‍ മോഹൻലാൽ പറയുക ആയിരുന്നു. സാഗറും അഖില്‍ മാരാരും ആയിരുന്നു പ്രശ്നക്കാര്‍. സംഭവത്തിന് പിന്നാലെ ഇത്തവണ ക്യാപ്റ്റന്‍ ആകേണ്ടിയിരുന്ന സാഗറിന് പകരം റെനീഷയെ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു.
അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?
ബിഗ് ബോസിന്റെ വാക്കുകൾ ഇങ്ങനെ
ഇന്നലെ പുതിയ ക്യാപ്റ്റന്റെ അധികാര കൈമാറ്റം നടക്കാത്തതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, സാഗറിന് ക്യാപ്റ്റന്റേതായ ഒരു പദവിയും ഉണ്ടാകുന്നതല്ല. ബിഗ് ബോസ് ഷോയുടെ അടിസ്ഥാന നിയമങ്ങൾക്ക് ശ്രി മോഹൻലാലിന് മുന്നിൽവച്ച് അച്ചടക്കവും ബഹുമാനവും ഇല്ലാതെയുള്ള അനിഷ്ട സംഭവങ്ങൾ ഇന്നലെ ഇവിടെ അരങ്ങേറി. തുടർന്ന് അദ്ദേഹം നിങ്ങൾക്ക് താക്കീതും നൽകി. ഈ ബിഗ് ബോസ് വീട്ടിൽ യാതൊരു തരത്തിലുമുള്ള ശാരീരിക ആക്രമണങ്ങളും അത് വലുതായാലും ചെറുതായാലും വച്ച് പൊറുപ്പിക്കാൻ കഴിയില്ല. ഈ സംഭവങ്ങൾക്ക് എല്ലാം പ്രധാന കാരണക്കാരായ അഖിലും സാഗറും അനന്തര നടപടിയുടെ ഭാഗമായി അടുത്താഴ്ചയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി അവർ ഇവിടെ തുടരണമോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പ്രത്യേകം ഓർക്കുക കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടവർക്ക് ഇന്നലെ എവിക്ഷൻ ഇല്ലാതിരുന്നതിനാൽ പ്രേക്ഷകരുടെ വോട്ടുകൾ നേടുന്നതിനായി ഒരാഴ്ച കൂടി അവസരം ലഭിച്ചിരിക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്യാപ്റ്റൻ ഇല്ലാത്തതിനാൽ, ക്യാപ്റ്റൻ ബാന്റ് തിരികെ സ്റ്റോർ റൂമിൽ വയ്ക്കുക.