'അണ്ണനാണേ, തമ്പിയാണേ', ബിഗ് ബോസ് ഹൗസില്‍ മാസ് റീ എൻട്രിയുമായി വിഷ്‍ണു

By Web Team  |  First Published Jun 30, 2023, 7:19 PM IST

വീട്ടില്‍ എത്തിയ വിഷ്‍ണുവിന്റെ ചുമലിലേറ്റിയാണ് അഖില്‍ സന്തോഷം പ്രകടിപ്പിച്ചത്.


ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു വിഷ്‍ണു. അതുകൊണ്ടുതന്നെ വിഷ്‍ണുവിന്റെ അപ്രതീക്ഷിത പുറത്താകല്‍ ഹൗസില്‍ മത്സരാര്‍ഥികളെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ വിഷ്‍ണുവിന് വലിയ സ്വീകരണമാണ് ഹൗസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ നല്‍കിയത്. ഇന്നിതാ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി ഹൗസിലേക്ക് വീണ്ടും എത്തിയ വിഷ്‍ണുവിന് രാജകീയ വരവേല്‍പാണ് മത്സരാര്‍ഥികള്‍ നല്‍കിയത്.

വിജയ്‍യുടെ വാരിസ് എന്ന ഹിറ്റ് ചിത്രം വാരിസിലെ തീ ദളപതി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷ്‍ണു വീട്ടിനകത്തേയ്‍ക്ക് തിരിച്ചുകയറിയത്. അകത്തേയ്‍ക്ക് എത്തിയ വിഷ്‍ണു ഓരോരുത്തരെയും വളരെ സ്‍നേഹത്തോടെ ആലിംഗനം ചെയ്‍തു. അടുത്ത സുഹൃത്തായ അഖില്‍ മാരാര്‍ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ കാത്തിരിക്കൂ എന്ന് വിഷ്‍ണു ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് അങ്ങനെ വിഷ്‍ണു കാണിക്കുന്നതെന്ന് അഖില്‍ അമ്പരക്കുന്നുണ്ടായിരുന്നു. ഇനി ഫൈനലിസ്റ്റുകളെ അഭിവാദ്യം ചെയ്യാനായി ആരാണ് ബാക്കിയുള്ളത് എന്ന് വിഷ്‍ണു തിരക്കി. ഒടുവില്‍ വിഷ്‍ണു ഷിജുവിനെയും കെട്ടിപ്പിടിച്ചു. ബിഗ് ബോസിലെ അടുത്ത സുഹൃത്തായ അഖിലിന്റെ അടുത്തേയ്‍ക്ക് പിന്നീട് നീങ്ങിയപ്പോള്‍ വിഷ്‍ണുവിനെ എടുത്തുയര്‍ത്തുകയായിരുന്നു അദ്ദേഹം. അണ്ണനാണേ, തമ്പിയാണേ എന്ന ഗാനത്തിന് അഖിലും വിഷ്‍ണും നൃത്തം ചെയ്യുകയും ചെയ്‍ത് റീ എൻട്രി ആവേശകരമാക്കി.

Latest Videos

undefined

ബിഗ് ബോസില്‍ വിഷ്‍ണു പുറത്തായപ്പോള്‍ അഖില്‍ ചെയ്‍ത പ്രവൃത്തി സൗഹൃദത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. വിഷ്‍ണുവിന്റെ വസ്‍ത്രം എടുത്ത് ധരിച്ചായിരുന്നു അഖില്‍ സുഹൃത്തിനെ യാത്രയാക്കിയത്. പുറത്ത് ഞാൻ ഉണ്ടെന്ന് അഖില്‍ പറയുകയും ചെയ്‍തു വിഷ്‍ണുവിനോട്. പുറത്തും സൗഹൃദം ഉണ്ടാകണമെന്ന് അഖില്‍ സൂചിപ്പിക്കുകയായിരുന്നു വിഷ്‍ണുവിനോട്.

ആറ് പേരാണ് ഫൈനലില്‍ മത്സരിക്കുന്നത്. അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് എന്നിവരാണ് അന്തിമ പോരാട്ടത്തിനുള്ളത്. ചിലര്‍ക്ക് വോട്ടിംഗില്‍ മേല്‍ക്കയ്യുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വിജയി ആരായിരിക്കും എന്ന് അറിയാൻ ഫിനാലെയ്‍ക്കായി കാത്തിരിക്കും.

Read More: ബിഗ് ബോസിലെ മറക്കാനാകാത്ത നിമിഷങ്ങള്‍, വീഡിയോ വികാരനിര്‍ഭരം

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!