അഖില്‍ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയില്‍ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്.
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ കിരീടം പ്രഖ്യാപിച്ചപ്പോള്‍ കിരീട വിജയിയേക്കാള്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം. കരുത്തരായ മത്സരാര്‍ഥികളായ ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‍മാന്‍ ആണ്.
അഖില്‍ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയില്‍ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ല്‍ താന്‍ ഉറപ്പായും എത്തുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു.
undefined
ഷിജു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള മത്സരാര്‍ഥികളില്‍ പ്രധാനി ആയിരുന്നു റെനീഷ റഹ്‍മാന്‍. റെനീഷയുടെ രണ്ടാം സ്ഥാനത്തില്‍ സീരിയല്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും 100 ശതമാനം കൊടുത്തിരുന്ന റെനീഷ പക്ഷേ അവിടെ ഉണ്ടായിവന്ന സൌഹൃദങ്ങളുടെ പേരില്‍ ചിലപ്പോഴൊക്കെ പ്രശ്നങ്ങളിലും പെട്ടു.
നിലപാടുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും യാഥാസ്ഥിതിക പക്ഷത്ത് നിലകൊണ്ട റെനീഷ പക്ഷേ അവ തുറന്ന് പറയാന്‍ ഭയപ്പെട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി ഉറച്ച ശബ്ദത്തില്‍ പറയാനുള്ള ആര്‍ജ്ജവം റെനീഷയെ മറ്റ് പലരില്‍ നിന്നും വേറിട്ട് നിര്‍ത്തി.
എന്നാല്‍ റെനീഷയുടെ രണ്ടാം സ്ഥാനം സംബന്ധിച്ച് വ്യത്യസ്തമായ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. റെനീഷ രണ്ടാം സ്ഥാനം അര്‍ഹിച്ചിരുന്നില്ല എന്ന രീതിയില്‍ ചില പോസ്റ്റുകളും, ചില വീഡിയോകളും വന്നു. ബിഗ്ബോസിലെ മത്സരാര്‍ത്ഥി നാദിറയും റെനീഷയുടെ രണ്ടാംസ്ഥാനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
ഫിനാലെയ്ക്ക് ശേഷം രണ്ടാം സ്ഥാനത്തിൽ താൻ ഹാപ്പിയല്ലെന്ന് നാദിറ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തേർഡ് റണ്ണറപ്പായ ശോഭയും താൻ രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നതായി നദിറ പറഞ്ഞിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ഇപ്പോള്‍ റെനീഷ മറുപടി നല്‍കുന്നത്.
ബിഹൈൻഡ്വുഡ്‌സ് ഫാൻസ് മീറ്റിൽ സംസാരിക്കുകയായിരുന്നു റെനീഷ. രണ്ടാം സ്ഥാനത്തിന് അർഹയല്ല എന്ന് പറഞ്ഞത് വേദനിപ്പിച്ചിരുന്നു എന്ന് റെനീഷ പറയുന്നു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയിൽ പലരും അഭിനന്ദിച്ചിരുന്നു. എന്നാല്‍ നമ്മുടെ കൂടെ തന്നെയുള്ളവര്‍ അപ്പുറത്ത് ചെന്നിട്ട് അത് റനീഷയ്ക്ക് അർഹത പെട്ടതല്ല എന്ന് പറയുമ്പോൾ, അർഹത ഇല്ലാത്ത എന്തെങ്കിലും ആണോ കിട്ടിയത് എന്ന് തോന്നും. അതേസമയം സോഷ്യല്‍ മീഡിയ കമന്റുകൾ കാണുമ്പോൾ അത് മറക്കാൻ തോന്നുമെന്നും റെനീഷ പറഞ്ഞു.
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഒരു കാര്യത്തെ പോസിറ്റീവായും നെഗറ്റീവായും കാണുന്ന ആളുകളുണ്ടാകും. നാദിറയും ശോഭ ചേച്ചിയുമൊക്കെ പറഞ്ഞത് അവർ വിശ്വസിക്കുന്ന കാര്യങ്ങളാണെന്നും റെനീഷ പറഞ്ഞു. ഞാന്‍ ഒറിജിനലാണ് എന്ന് കണ്ട് വോട്ട് ചെയ്തവരോട് നന്ദിയുണ്ടെന്നും റെനീഷ പറയുന്നു.
'ക്യാമറയിൽ പോലും പ്ലേ ചെയ്യാനാവില്ല'; 'ബിബി' ലിപ് ലോക്കിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് സൽമാൻ ഖാൻ
'അവരോട്, മോളാണ് വോട്ട് ചെയ്യണമെന്ന് വാപ്പ പറഞ്ഞു'; അഭിമാനമാണ് തോന്നിയതെന്ന് നാദിറ