മോഡലായ സെറീനയും, നടന്‍ സാഗര്‍ സൂര്യയും തമ്മിലാണ് ഒരു പ്രേമ ട്രാക്ക് ഒരുങ്ങുന്നത്. ഇരുവരും തമ്മില്‍ വളരെ അടുപ്പത്തില്‍ ഏറെ തവണ വളരെ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് പ്രേക്ഷകര്‍ കണ്ടു.
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ പ്രേമ കളികള്‍ എന്നും ചൂടുള്ള വിഷയമാണ്. ബിഗ്ബോസ് മലയാളത്തിന്‍റെ ആദ്യ സീസണിലെ പേളി മാണി, ശ്രീനിഷ് പ്രേമം അത്തരത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. പിന്നീട് ഇരുവരും ജീവിതത്തിലും ഒന്നിച്ചു. ഈ പ്രേമത്തിന്‍റെ വന്‍ വിജയത്തിന് ശേഷം തുടര്‍ന്നുള്ള സീസണുകളിലും പ്രേമ ട്രാക്കുകള്‍ പ്രേക്ഷകര്‍ ഏറെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബിഗ്ബോസ് മലയാളം സീസണ്‍ 5 ലും അത്തരം ഒരു ലൗ ട്രാക്ക് ഉണ്ടായി വരുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ കാണുന്നത്.
മോഡലായ സെറീനയും, നടന്‍ സാഗര്‍ സൂര്യയും തമ്മിലാണ് ഒരു പ്രേമ ട്രാക്ക് ഒരുങ്ങുന്നത്. ഇരുവരും തമ്മില്‍ വളരെ അടുപ്പത്തില്‍ ഏറെ തവണ വളരെ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് പ്രേക്ഷകര്‍ കണ്ടു. സെറീനയുടെ ബിഗ്ബോസ് വീട്ടിലെ അടുത്ത കൂട്ടുകാരി റെനീഷ പലവട്ടം ഇതൊരു പ്രേമമായി വളരുന്നു എന്ന സൂചന സെറീനയ്ക്ക് നല്‍കി കഴിഞ്ഞു.
undefined
ഇപ്പോള്‍ സാഗറും, സെറീനയും ഒന്നിച്ചിരുന്ന സംസാരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ്. ശരിക്കും ഒരു ലൌട്രാക്കിലെത്തിയെന്ന് തന്നെയാണ് പ്രേക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചിരിക്കുമ്പോള്‍ നടത്തിയ സംഭാഷണം ഇതിലേക്ക് വലിയ സൂചനയാണ് നല്‍കുന്നത്.
സാഗര്‍: മൈന്‍റ് പോയോ?
സെറീന: ...
സാഗര്‍: ഒന്നുമില്ലെന്നാണോ?
സെറീന: ഒന്നുമില്ല...
സാഗര്‍: വെല്‍ പ്ലേ, സെറീന വെല്‍ പ്ലേ
സെറീന: താങ്ക്യൂ... എന്താ..?
(സെറീനയെ സാഗര്‍ നോക്കുന്നു)
സാഗര്‍: നോക്കാന്‍ പാടില്ലെ?
സെറീന: "മാധവൻ നോക്കുന്നതെല്ലാം കട്ടെടുക്കും..അതു കൊണ്ട് എനിക്ക് പേടിയാ"
സാഗര്‍: മാധവന് വേണ്ട, മാധവനെ പേടിയാണ് അല്ലെ, മാധവന്‍ കട്ടെടുക്കുന്നില്ല.
സെറീന: കട്ടെടുക്കാന്‍ മാത്രം ഒന്നുമില്ല.
സാഗര്‍: മാധവന്‍ ബിഗ്ബോസിന്ന് പോകുമ്പോ കട്ടെടുത്തതെല്ലാം ഇവിടെ വച്ചിട്ട് പോകും
സെറീന: എന്തൊക്കെയാണ് പറയുന്നത്...
ഇത്തരത്തില്‍ വളരെ രസകരമായ സംഭാഷണമാണ് ഇരുവരും നടത്തുന്നത്. പ്രേമത്തിന്‍റെ മണം, ഇത് വേറെ തന്ത്രമാണോ തുടങ്ങിയ നിരവധി കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
എന്തായാലും ബിഗ്ബോസ് വീട്ടിലെ അടുത്ത പൊട്ടിത്തെറിയിലേക്ക് ഒരു ലൗ ട്രാക്ക് ഇടുകയാണ് സാഗറും സെറീനയും എന്നത് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ വിഷയം. ഇത് സീരിയസായ ഒരു പ്രേമമായി മാറുമോ, അല്ലെങ്കില്‍ ഗെയിം തന്ത്രമായിരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ബിഗ് ബോസ് ഹൗസില്‍ താനിനി പണിയെടുക്കില്ലെന്ന് ഒമര്‍ ലുലു; അങ്ങനെയെങ്കില്‍ ഭക്ഷണമില്ലെന്ന് മനീഷ
'ഇത് നിന്‍റെ ഡബിള്‍ സ്റ്റാന്‍റ് ആണ്?': റെനീഷയോട് തുറന്ന് പറഞ്ഞ് ശോഭ.!