ഡീഗ്രേഡ് നടത്തുന്നത് ശരിയല്ലെന്നും ലൈവ് വീഡിയോയില്‍ റിനോഷ് വ്യക്തമാക്കി.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആരാധകരെ നിരാശരാക്കിയ ഒരു വാര്‍ത്തയായിരുന്നു റിനോഷ് പുറത്തുപോയത്. സ്‍കിൻ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഐസൊലേഷനില്‍ കഴിയേണ്ടിവന്നതിനാലാണ് ഷോയില്‍ നിന്നു പുറത്തുപോകാൻ റിനോഷ് തീരുമാനിച്ചത്. മോഹൻലാല്‍ പങ്കെടുത്ത വരാന്ത്യ എപ്പിസോഡില്‍ തന്നെയായിരുന്നു റിനോഷ് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ റിനോഷ് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലൈവില്‍ എത്തിയ റിനോഷ് വോട്ടിംഗില്‍ സ്വാധീനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
റിനോഷിന്റെ വാക്കുകള്‍
undefined
കപ്പ് നേടണമെന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ എനിക്ക് എക്സീപിരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു. നിങ്ങള്‍ എന്തായാലും ഷോ കാണണം. ഇനി ഒരാഴ്‍ച കൂടിയേ ഉള്ളൂ. ഈ സീസണ്‍ ഇത്രയും മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കൂടെ പിന്തുണയോടെയാണ്. അവിടെ ഒരുപാട് അര്‍ഹതയുള്ള മത്സരാര്‍ഥികള്‍ ഹൗസില്‍ ഉണ്ട്. എനിക്കും വ്യക്തിപരമായി ഇഷ്‍ടമുള്ള ആളുണ്ടാകും ഹൗസില്‍, പക്ഷേ വോട്ട് ചെയ്യണം എന്ന് പറയാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇത് രാഷ്‍ട്രീയം പോലുള്ള പരിപാടിയാണ്. ഒറ്റ വോട്ട് മാത്രമേ ഉള്ളൂ. ഞാൻ ഒരാളെയും സ്വാധീനിക്കാൻ ഇഷ്‍ടപ്പെടുന്നില്ല. നിങ്ങള്‍ക്ക് ഇഷ്‍ടമുള്ളയാള്‍ക്ക് വോട്ട് ചെയ്യണം. ഒരുപാട് കാര്യങ്ങള്‍ ഷോയിലൂടെ മനസിലാക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും പ്രധാനമാണ്. ഷോ വലിയ വിജയമായി മാറട്ടേ. ഞാൻ ഒരുപാട് വീഡിയോകളൊക്കെ കണ്ടു. പക്ഷേ എന്നെ ഡീഗ്രേഡ് ചെയ്യുന്ന വീഡിയോകളും ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാൻ അതിന്റെ കമന്റ്‍സ് നോക്കുമ്പോള്‍ ഒരുപാട് സ്‍നേഹമാണ് എനിക്ക് ലഭിക്കുന്നത്. ഇതിലും വലിയ സന്തോഷം ഇല്ല. ശരിക്കും ഞാൻ അതില്‍ ആവേശഭരിതനാണ്.
എന്നെ പിന്തുണയ്‍ക്കുന്ന ആളുകള്‍ ആരെങ്കിലും മോശമായി സംസാരിച്ചുവോ എന്ന് എനിക്ക് അറിയത്തില്ല. അങ്ങനെ സന്ദര്‍ഭവശാല്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ സോറി. തമാശവിട്ട് കുടുംബത്തെ കൊണ്ടുവരുന്ന തരത്തിലുള്ള ഡിഗ്രേഡ് ശരിയല്ല. അത് നല്ലതല്ല.
Read More: 'ബിഗ് ബോസ് ടോപ് ഫൈവില്‍ ആരൊക്കെ?', നിങ്ങള്‍ക്കും മിഥുന്റെ അഭിപ്രായമാണോ?
അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?