ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം: അടുത്താഴ്ച പുറത്തേക്കുള്ള വഴിയില്‍ ഏഴുപേര്‍.!

By Web TeamFirst Published May 1, 2023, 10:01 PM IST
Highlights

ബിഗ്ബോസിന്‍റെ നിയമം തെറ്റിക്കുന്നതും, അന്യായമായി കളിക്കുന്നതായി തോന്നുന്നതുമായ ഇവിടെ തുടരാന്‍ പാടില്ലെന്ന് തോന്നുന്ന രണ്ടുപേരുടെ പേര് കണ്‍ഫഷന്‍ റൂമില്‍ എത്തി പറയാനാണ് ബിഗ്ബോസ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. 

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ എല്ലാ ആഴ്ച ആരംഭത്തിലെയും പ്രധാന കര്‍ത്തവ്യമാണ് നോമിനേഷന്‍. അടുത്ത ആഴ്ച പ്രേക്ഷക വിധിയിലേക്ക് ആര് പോകണമെന്ന് വീട്ടിലെ ഒരോ അംഗത്തിനും തീരുമാനിക്കാം. ഇത്തവണയും ഏറെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ഏഴുപേരാണ് അടുത്താഴ്ചത്തെ എലിമിനേഷനിലേക്ക് എത്തിയിരിക്കുന്നത്.

ബിഗ്ബോസിന്‍റെ നിയമം തെറ്റിക്കുന്നതും, അന്യായമായി കളിക്കുന്നതായി തോന്നുന്നതുമായ ഇവിടെ തുടരാന്‍ പാടില്ലെന്ന് തോന്നുന്ന രണ്ടുപേരുടെ പേര് കണ്‍ഫഷന്‍ റൂമില്‍ എത്തി പറയാനാണ് ബിഗ്ബോസ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. അഖില്‍ മാരാര്‍, വിഷ്ണു, ക്യാപ്റ്റനായ മിഥുന്‍ എന്നിവരെയും. പുതുതായി വീട്ടില്‍ എത്തിയ അനുവിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു.

Latest Videos

ഇത്തരത്തില്‍ വീട്ടിലെ അംഗങ്ങള്‍ പേര് നിര്‍ദേശിച്ചവര്‍ താഴെകാണാം. 

നാദിറ - റെനീഷ, ശ്രുതി
റെനീഷ - ഒമര്‍ ലുലു, റിനോഷ്
റിനോഷ് - നാദിറ, സെറീന
സെറീന - ശ്രുതി, ഷിജു
ശോഭ - റെനീഷ, ശ്രുതി
സാഗര്‍ - ഷിജു, ശ്രുതി
വിഷ്ണു - ശോഭ, ശ്രുതി
ജുനൈസ് - ഷിജു, അഞ്ജൂസ്
അഖില്‍ - ജുനൈസ്, ശോഭ
അഞ്ജൂസ് - ശ്രുതി, ശോഭ
മിഥുന്‍ - ഷിജു, സെറീന
ഷിജു - റെനീഷ, ജുനൈസ്
ശ്രുതി - ഒമര്‍, റെനീഷ
ഒമര്‍ - ഷിജു, ശോഭ

നോമിനേഷന്‍ പ്രക്രിയ കഴിഞ്ഞയുടന്‍ ബിഗ്ബോസ് ആരൊക്കെ പുറത്താകല്‍ വഴിയിലാണ് എന്ന് വെളിപ്പെടുത്തി. സാധാരണ കിട്ടിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് പറയാറെങ്കില്‍ ഇത്തവണ ഒരോരുത്തരിലും ചുമത്തപ്പെട്ട കുറ്റം പറഞ്ഞാണ് ബിഗ്ബോസ് നോമിനേഷനില്‍ എത്തിയവരെ വിളിച്ചത്. അതില്‍ ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്ബോസ് പ്രൊപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ പല കാരണം ഉള്‍പ്പെടുന്നു.  റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍  എന്നിവരാണ് ഈ ആഴ്ചയില്‍ പ്രേക്ഷക വോട്ട് തേടുന്നവര്‍. ഇവരുടെ വിധി ഈ വാരാന്ത്യത്തില്‍ അറിയാം. 

"ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവാണ് എന്‍റെ അണ്ണന്‍" : അഖില്‍ മാരാരിന്‍റെ ഭാര്യ പറയുന്നു.!

"ബിഗ്ബോസ് വീട്ടില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പുറത്താകല്‍" ; ഞാന്‍ ഓക്കെയല്ലെന്ന് ദേവു

click me!