പത്താം വാരത്തിലേക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 5
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പത്താം വാരത്തിലേക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുത്തു. ഈ വാരത്തിലെ വീക്കിലി ടാസ്കില്‍ രണ്ടാം സ്ഥാനം നേടിയ അനിയന്‍ മിഥുന്‍ നേരിട്ട് ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് ഇടംപിടിച്ചിരുന്നു. ഈ വാരത്തിലെ ആകെയുള്ള പ്രകടനവും വീക്കിലി ടാസ്കിലെ പ്രകടനവും പരിഗണിച്ച് മികച്ചുനിന്ന രണ്ടുപേരെ വീതം ഓരോരുത്തരും തെരഞ്ഞെടുക്കാന്‍ തുടര്‍ന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതില്‍ സെറീനയുടെ പേര് കൂടുതല്‍ പേര്‍ നിര്‍ദേശിച്ചപ്പോള്‍ തുല്യ എണ്ണം വോട്ടുകളുമായി റിനോഷും ശോഭയും ഒപ്പത്തിനൊപ്പം നിന്നു. വീണ്ടും നടത്തിയ പോളില്‍ ശോഭ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സെറീന, മിഥുന്‍, ശോഭ എന്നിവര്‍ക്കായി ആവേശകരവും കൗതുകകരവുമായ ഒരു ക്യാപ്റ്റന്‍സി ടാസ്ക് ആണ് ബിഗ് ബോസ് നല്‍കിയത്. ബ്ലൈന്‍ഡ് ഫോള്‍ഡ് ഉപയോഗിച്ച് കണ്ണുകള്‍ മറച്ചതിനു ശേഷം വിവിധ നിറത്തിലുള്ള കൊടികള്‍ കൃത്യമായി അടയാളപ്പെടുത്തപ്പെട്ട വഴിയിലൂടെ നടന്നുചെന്ന് നിര്‍ദ്ദിഷ്ട സ്റ്റാന്‍ഡില്‍ സ്ഥാപിക്കുക എന്നതായിരുന്നു ടാസ്ക്. ഇതിനായി ഏറ്റവും വിശ്വസ്തരെന്ന് തോന്നുന്ന ഓരോ സഹായികളെയും ഓരോ മത്സരാര്‍ഥിക്കും തെരഞ്ഞെടുക്കാമായിരുന്നു. ഇതനുസരിച്ച് സെറീന അഖിലിനെയും ശോഭ നാദിറയെയും മിഥുന്‍ റിനോഷിനെയുമാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ ഗെയിമില്‍ മറ്റ് രണ്ട് മത്സരാര്‍ഥികളേക്കാള്‍ വളരെയധികം മികവ് പ്രകടിപ്പിച്ചത് ശോഭയാണ്. അഞ്ച് കൊടികളാണ് ശോഭയ്ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതോടെ അടുത്ത വാരത്തിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശോഭ തെരഞ്ഞെടുക്കപ്പെട്ടു.
undefined
എന്നാല്‍ ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റിലും ശോഭ ഇടംപിടിച്ചിട്ടുണ്ട്. സീസണിലെ ഏറ്റവും കഠിനമായ നോമിനേഷന്‍ ലിസ്റ്റില്‍ ശോഭയ്ക്കൊപ്പം ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, സാഗര്‍ എന്നിവരാണ് ഉള്ളത്. ഈ വാരാന്ത്യത്തില്‍ എവിക്ഷനിലൂടെ പുറത്ത് പോയാല്‍ ആ ക്യാപ്റ്റന്‍സി ശോഭ മറ്റൊരാള്‍ക്ക് കൊടുക്കേണ്ടിവരും. ആര് പുറത്ത് പോകും എന്നത് ശനി, ഞായര്‍ എപ്പിസോഡുകളില്‍ അറിയാനാവും.
ALSO READ : 'ആരോഗ്യം എങ്ങനെയുണ്ട്'? ബിഗ് ബോസിന്‍റെ ചോദ്യത്തിന് അഖിലിന്‍റെ മറുപടി