ടിക്കറ്റ് ടു ഫിനാലെ ലഭിക്കാനുള്ള ടാസ്‍കില്‍ നാദിറ വിജയിച്ചെങ്കിലും ഒരു പ്രക്രിയ കൂടി ഇനി മറികടക്കണം.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അന്തിമ ഘട്ടത്തിലാണ്. ടിക്കറ്റ് ടു ഫിനാലെ ലഭിക്കാനുള്ള ടാസ്‍കുകളാണ് ഇന്നലെവരെ നടന്നത്. നാദിയ്‍ക്കാണ് കൂടുതല്‍ പോയന്റുകള്‍ ലഭിച്ചത്. എന്നാല്‍ ഫിനാലേയിലേക്ക് നേരിട്ട് എത്തണമെങ്കില്‍ നാദിറയ്‍ക്ക് ഇനിയും ഒരു ഘട്ടം കൂടി കഴിയണമെന്ന് മോഹൻലാല്‍ അറിയിച്ചു.
ഇത്തവണത്തെ എവിക്ഷൻ നോമിനേഷനില്‍ ഉള്‍പ്പെട്ടവരില്‍ നാദിറയും ഉണ്ട്. അതിനാല്‍ ഈ ആഴ്‍ചത്തെ എവിക്ഷൻ പ്രൊസസും കഴിയണം എന്ന് മോഹൻലാല്‍ വ്യക്തമാക്കി. സേഫ് ആണെങ്കില്‍ ഫിനാലെയിലെത്താമെന്ന് മോഹൻലാല്‍ അറിയിക്കുകയും ചെയ്‍തു. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ ജയിച്ചവര്‍ക്ക് സമ്മാനവും നല്‍കിയിരുന്നു.
undefined
'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകളുടെ പേര്. ഈ ആറ് ടാസ്‍കുകൾ പൂർത്തിയാക്കുമ്പോൾ നാദിറ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് സെറീന ആണ്. മൂന്നാം സ്ഥാനത്ത് റിനോഷും ആണ്.
മോഹൻലാല്‍ എത്തുന്നുവെന്നതിനാല്‍ പതിവുപോലെ ഇന്നത്തെ വാരാന്ത്യ എപ്പിസോഡ് രസകരമായിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ലഭിക്കാനുള്ള ടാസ്‍കിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. 'കാര്‍ണിവല്‍' എന്ന ടാസ്‍ക് വിജയിച്ചിട്ടും എന്തുകൊണ്ടാണ് ശോഭ കാറില്‍ നിന്ന് ഇറങ്ങാതിരുന്നത് എന്ന് മോഹൻലാല്‍ ചോദിച്ചു. മത്സരാര്‍ഥികള്‍ ചര്‍ച്ച ചെയ്‍ത് തീരുമാനമെടുത്തതു പോലെ അല്ലാതെ കഴിയുന്നത്ര സമയം കാറില്‍ ഇരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് ശോഭ വ്യക്തമാക്കി. എന്നാല്‍ വിജയിച്ചിട്ടും ശോഭ ആ ടാസ്‍ക് അവസാനിപ്പിക്കാതിരുന്നത് ഓട്ടം പൂര്‍ത്തിയായി റിബണ്‍ മുറിച്ചിട്ടും വീണ്ടും റിബണ്‍ കെട്ടിയിട്ട് ഓടുന്നതുപോലെ ആണെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കി. എന്തായാലും ഇപ്പോള്‍ സമ്മാനം ലഭിച്ചപ്പോള്‍ എന്ത് തോന്നുന്നു എന്ന് മോഹൻലാല്‍ ചോദിച്ചു. തനിക്ക് അഭിമാനം തോന്നുന്നു എന്നായിരുന്നു മോഹൻലാലിനോട് ശോഭ വ്യക്തമാക്കിയത്.
Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം