മിഥുന് വീഴാന്‍ പോയപ്പോള്‍ കുടുംബ അംഗങ്ങള്‍ കൂടി. ഇതോടെ തല്‍ക്കാലം ബ്രേക്ക് എടുത്ത് പോകുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ലെ ടാസ്കില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥ വിവാദമായിരുന്നു. പാര കമാന്‍റോയായ ഒരു കാമുകിയുണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും അനിയന്‍ മിഥുന്‍ 'ജീവിത ഗ്രാഫ്' ടാസ്കില്‍ പറഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ അടക്കം ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.
പുതിയ എപ്പിസോഡില്‍ അനിയന്‍ മിഥുനെ കാര്യമായി തന്നെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യുകയാണ് മോഹന്‍ലാല്‍. ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ല
undefined
എവിടെയായിരുന്നു ആര്‍മിക്കൊപ്പം എന്ന് ചോദിച്ചപ്പോള്‍. അനിയന്‍ ജമ്മുവിലായിരുന്നു എന്ന് പറഞ്ഞു. തുടര്‍ന്നും മോഹന്‍ലാല്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കാര്യങ്ങളുടെ ഗൌരവ അവസ്ഥ വ്യക്തമാക്കി. ഇന്ത്യ മുഴുവന്‍ ആ ആര്‍മി ഓഫീസറുമായി കറങ്ങിയെന്നാണ് പറയുന്നത്. ഏത് ഭാഷയിലാണ് സംസാരിച്ചത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മിക്സ് ചെയ്താണ് സംസാരിച്ചത് എന്നാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. എന്നാല്‍ അതും മോഹന്‍ലാലിന് വിശ്വാസമായില്ല. ഇതോടെ നിങ്ങള്‍ പറഞ്ഞ പലതും തെറ്റാണ് എന്ന് മോഹന്‍ലാല്‍ ശബ്ദം കടുപ്പിച്ചതോടെ പെട്ടെന്ന് അനിയന്‍ മിഥുന് തളര്‍ച്ച വന്നു.
മിഥുന്‍ വീഴാന്‍ പോയപ്പോള്‍ കുടുംബ അംഗങ്ങള്‍ കൂടി. ഇതോടെ തല്‍ക്കാലം ബ്രേക്ക് എടുത്ത് പോകുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ പോയ സമയത്ത് റിനോഷ് അടക്കം മിഥുനുമായി സംസാരിക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ എല്ലാം കേട്ടപ്പോള്‍ ബ്ലാക്ക് ഔട്ടായി എന്നാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. തനിക്ക് വല്ല തെറ്റും പറ്റിയിട്ടുണ്ടെങ്കില്‍ ലാലേട്ടനോട് തുറന്നു പറയാന്‍ റിനോഷ് പറഞ്ഞു. അതേ സമയം മിഥുന്‍ മെഡിക്കല്‍ റൂമില്‍ പോയി തിരിച്ചുവന്നു.
പിന്നീട് ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും എത്തി. പ്രേക്ഷകര്‍ മണ്ടന്മാരല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അനിയന്‍ പറഞ്ഞ സംഭവത്തിലെ അവിശ്വസനീയമായ കാര്യങ്ങള്‍ വീണ്ടും പറഞ്ഞു. സെറീനയും, അഖില്‍ മാരാരും അനിയന്‍ മിഥുന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കാന്‍ പറ്റാത്തത് ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. നിങ്ങള്‍ പറഞ്ഞത് സത്യമാണോ എന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. എന്നാല്‍ ചിലപ്പോള്‍ ട്രൂപ്പോ, പദവിയോ മാറാം എന്നാല്‍ ബാക്കിയെല്ലാം ശരിയാണെന്ന് മിഥുന്‍ വീണ്ടും പറഞ്ഞു. ഇതോടെ മിഥുന്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കാം. പക്ഷെ അതില്‍ ആര്‍മിയെക്കുറിച്ചാണ് പറയുന്നത് അവര്‍ പരിശോധിച്ചാലോ മറ്റോ ഉണ്ടാകുന്നതില്‍ ഈ ഷോയ്ക്കോ എനിക്കോ പങ്കില്ലെന്ന് പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് എന്തും പറയാമെന്നാണോ?: മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹന്‍ലാല്‍.!
'മാരാർ ഇവിടെയുള്ളതിന് കാരണം ഞാൻ തന്ന പിച്ച, കളിച്ച് ജയിക്കടോ'; അഖിലിനോട് ശോഭ