'ഫിസിക്കല്‍ ഫിറ്റല്ലെങ്കില്‍ തിരിച്ചു വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെടൂ', മാരാര്‍ക്ക് താക്കീതുമായി മോഹൻലാല്‍

By Web Team  |  First Published Jun 17, 2023, 7:05 PM IST

അഖില്‍ മാരാരോട് ദേഷ്യപ്പെടുന്ന മോഹൻലാലിനെയും വീഡിയോയില്‍ കാണാം.


ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായുള്ള ടാസ്‍കുകളാണ് ബിഗ് ബോസില്‍ അടുത്തിടെ നടന്നുകൊണ്ടിരുന്നത്. ടാസ്‍കുകളില്‍ ഏറ്റവും പോയന്റ് ലഭിക്കുന്നയാള്‍ക്ക് ഷോയുടെ ഫിനാലെയില്‍ നേരിട്ട് പ്രവേശനം ലഭിക്കും എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ അഖില്‍ സജീവമായിരുന്നില്ല. മോഹൻലാല്‍ ഇക്കാര്യം അഖില്‍ മാരാരോട് തന്നെ ചോദിക്കുമെന്ന് വ്യക്തമാക്കുന്ന പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

ഈസിയി ഇറങ്ങി പോകുന്നതാണോ മിടുക്കെന്നാണ് അഖിലിനോട് മോഹൻലാല്‍ ചോദിക്കുന്നത്. ടിക്കറ്റ് ടു ഫിനെയില്‍ തന്ന ടാസ്‍കുകളില്‍ ജയിച്ച് ഫൈനലിലെത്തുക ആയിരുന്നില്ല എന്റ് പ്ലാൻ എന്ന് അഖില്‍ മറുപടി പറഞ്ഞു.. ടിക്കറ്റ് ടു ഫിനാലെ അത്രയ്‍ക്ക് മോശം ആണോ എന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. അതൊരു അമിത ആത്മവിശ്വാസമാണ്. ബിഗ് ബോസെന്ന് പറയുന്നത് പ്രവചനാതീതമാണ്. ഫിസിക്കല്‍ ഫിറ്റല്ലെങ്കില്‍ തനിക്ക് വീട്ടില്‍ പോകണമെന്ന പറയാനും മോഹൻലാല്‍ ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങളാല്‍ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ സജീവമാകാൻ സാധിക്കുന്നില്ല എന്ന് നേരത്തെ പകല്‍ സമയം ഉറങ്ങിയതില്‍ ബിഗ് ബോസ് വിളിപ്പിച്ചപ്പോള്‍ അഖില്‍ പറഞ്ഞിരുന്നു.

Latest Videos

undefined

അനുമതി ഇല്ലാതെ പകല്‍ സമയം ഇവിടെ ഉറങ്ങുന്നത് ശരിയല്ല എന്ന് ബിഗ് ബോസ് അഖിലിനോട് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിനോട്, തന്റെ ഏനസില്‍ ഇജക്ഷൻ ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് അഖില്‍ മറുപടി പറഞ്ഞത്. പറഞ്ഞിട്ടാണ് ഞാൻ ഉറങ്ങിയത് എന്നും അഖില്‍ വ്യക്തമാക്കി. ഡോക്ടര്‍ വ്യക്തമാക്കിയത് അനുസരിച്ച് കിടന്ന് വിശ്രമം എടുക്കേണ്ട ആവശ്യം നിങ്ങള്‍ക്ക് ഇല്ല എന്നായിരുന്നു ബിഗ് ബോസ് അഖില്‍ മാരാരോട് മറുപടി പറഞ്ഞത്.

ഫിനാലെയ്‍ക്ക് ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബാക്കിയുള്ളവരെല്ലാം അത് വളരെ ബഹുമാനത്തോടെയും ഗൗരവത്തോടെയുമാണ് കാണുന്നത്. ആ ബഹുമാനമെങ്കിലും കാണിക്കാൻ ശ്രമിക്കുകയെന്നും അഖിലിനോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഗെയിമിനെ അങ്ങനെ അല്ല കാണുന്നതെന്നായിരുന്നു അഖിലിന്റെ മറുപടി. ഗെയ്‍മിനെ സമീപിക്കുന്നത് എനിക്ക് അവിടെ എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയിലാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗെയിമുകളില്‍ രണ്ടിലും, താൻ പൈല്‍സിന്റെ ഓപ്പറേഷൻ സ്റ്റേജില്‍ നില്‍ക്കുന്നതിനാല്‍ കണ്ടിന്യൂ ചെയ്യാൻ പറ്റില്ല. വളരെ വ്യക്തമായ ഗെയിം പ്ലാനില്‍ തന്നെയാണ് ഞാൻ ടിക്കറ്റ് ടു ഫിനാലെയെ കാണുന്നതും. പക്ഷേ ഈ ടാസ്‍കില്‍ ഇത്രയുംനേരം ഇരുന്ന് കഴിഞ്ഞാല്‍ എനിക്ക് പ്രശ്‍നമാകും. ഏനസില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. മനപൂര്‍വം ഔട്ടായതല്ല. കുറച്ചുകൂടി രസകരമാക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ അറിയാതെ പോയതാണ് എന്ന് ഇന്ന് നടന്ന 'കുതിരപ്പന്തയ'ത്തില്‍ നിന്ന് പുറത്തായത് ഉദ്ദേശിച്ച് അഖില്‍ വ്യക്തമാക്കി. ഷോ തീര്‍ന്നിട്ടില്ലെന്ന് ബിഗ് ബോസ് അഖിലിനോട് ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് ഒരു ഗെയിം പ്ലാൻ ഉണ്ട് എന്നത് നല്ല കാര്യം. മികച്ച രീതിയില്‍ മുന്നേറുക എന്നും തന്നോട് ബിഗ് ബോസ് പറഞ്ഞപ്പോള്‍ നന്ദിയെന്നായിരുന്നു അഖില്‍ മാരാരുടെ മറുപടി.

Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!