ബിഗ് ബോസ് വീട്ടില്‍ ദേവുവിനോട് പരിഭവവുമായി ഗോപിക.
ബിഗ് ബോസില്‍ തന്നോട് സംസാരിക്കാൻ താല്‍പര്യം കാണിക്കാത്ത ആളാണ് ദേവു എന്ന് പരാതിയുമായി ഗോപിക. പലപ്പോഴും ദേവുവിനോട് സംസാരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അവസരം കിട്ടാറില്ല. തനിക്ക് ദേവുവിനോട് സൗഹൃദം ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഗോപിക പറഞ്ഞു. എന്നാല്‍ എല്ലാവരോടും സംസാരിക്കുന്ന ആളാണ് താനെന്ന് ദേവു ഗോപികയ്‍ക്ക് മറുപടി നല്‍കിി.
മനീഷയ്‍ക്കൊപ്പം അടുക്കളയില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് ഗോപിക ദേവുവിനോട് പരിഭവം അറിയിച്ചത്. ദേവു ചേച്ചിയോട് ഞങ്ങള്‍ക്കും സംസാരിക്കണമെന്നുണ്ട്. ഞങ്ങള്‍ക്കും ഒന്ന് സംസാരിക്കാൻ സ്‍പേസ് താ. ചേച്ചിയോട് എങ്ങനെയെങ്കിലും സംസാരിക്കണമല്ലോ എന്ന് വിചാരിച്ചാണ് ഞാൻ വരുന്നത്. ആരും ഇല്ലാത്തപ്പോഴോണ് ഞാൻ വന്ന് മിണ്ടുന്നത് എന്ന് ഗോപിക പറഞ്ഞു.. ഞാൻ എല്ലാവരുും സംസാരിക്കാന്നതല്ലേ ചേച്ചി എന്ന് മനീഷയോട് ദേവു ചോദിച്ചു. എനിക്ക് അങ്ങനെ ഒരു സ്‍പേസ് കിട്ടുന്നില്ല എന്നായിരുന്നു ഗോപിയുടെ മറുപടി. അതുകൊണ്ടാണ് ഞാൻ ചേച്ചിയോട് ഡ്രസ് കൊള്ളാം എന്നൊക്കെ പറഞ്ഞ് വരുന്നത്. എനിക്ക് എന്ത് പറയണം എന്ന് അറിയില്ലെന്നും ഗോപിക വ്യക്തമാക്കി. എന്ത് പറയണം എന്ന് അറിയില്ലെങ്കില്‍ എന്തെങ്കിലും പറയാതെ എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞാല്‍ മതിയെന്ന് ദേവു പറഞ്ഞു. എനിക്ക് ചേച്ചിയോട് ഫ്രണ്ട്ഷിപ്പ് ആകണമെന്നുണ്ട് എന്ന് ഗോപിക പറഞ്ഞു. എല്ലാവരും ഒരുമിച്ച് താമസിക്കുന്ന ആള്‍ക്കാരല്ലേ എന്ന് മറുപടി പറഞ്ഞ ദേവു, ഇന്ന് നമുക്ക് സംസാരിക്കാം കേട്ടോ എന്നും വ്യക്തമാക്കിയതോടെയാണ് ഗോപികയുടെ പരിഭവം അവസാനിച്ചത്.
undefined
ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ കോമണര്‍ എന്ന പ്രത്യേകതയുമായാണ് ഗോപിക ഇത്തവണ മത്സരിക്കാനെത്തിയിരിക്കുന്നത്. എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചിരുന്നു. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതില്‍. 100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കുമെന്നും ഗോപിക പറഞ്ഞിരുന്നു.
പൊതുവെ അധികം സംസാരിക്കാത്ത ആളാണ് താനെങ്കിലും ആരെങ്കിലും ഇങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ അങ്ങോട്ടും പ്രതികരിക്കുമെന്നാണ് തന്‍റെ സ്വഭാവത്തെക്കുറിച്ച് ഗോപിക പറഞ്ഞത്. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനുമാണ് ഗോപികയ്ക്ക് വീട്ടില്‍ ഉള്ളത്. വലിയ പ്രോത്സാഹനമാണ് ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയതെന്ന് ഗോപിക പറയുന്നു. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ ആദ്യ കോമണര്‍ മത്സരാര്‍ഥിയായ ഗോപ മികച്ച പ്രകടനങ്ങളാണ് കാഴ്‍ചവയ്‍ക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
Read More: 'അങ്ങനെ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല', വാര്‍ത്ത നിഷേധിച്ച് സാമന്ത