തുടര്‍ന്ന് അനിയന്‍ മിഥുനും, റെനീഷയും സെയ്ഫായി എന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷ്ണു, ഗോപിക, ലച്ചു എന്നിവരെ മോഹന്‍ലാല്‍ വിളിച്ച് നിര്‍ത്തിയത്.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും മറ്റൊരു മത്സരാര്‍ത്ഥിയും പുറത്ത്. ജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളായി എത്തിയ ഗോപികയാണ് ഇത്തരത്തില്‍ പുറത്തായത്.
റിനോഷ്, അനിയന്‍ മിഥുന്‍, റെനീഷ, ലച്ചു, ഗോപിക, വിഷ്ണു എന്നിവരാണ് നോമിനേഷനില്‍ എത്തിയത്. ഇതില്‍ ആദ്യം റിനോഷിനെയാണ് മോഹന്‍ലാല്‍ വിളിച്ചത്. റിനോഷ് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ റിനോഷ് സെയ്ഫ് ആയിരുന്നു.
undefined
തുടര്‍ന്ന് അനിയന്‍ മിഥുനും, റെനീഷയും സെയ്ഫായി എന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷ്ണു, ഗോപിക, ലച്ചു എന്നിവരെ മോഹന്‍ലാല്‍ വിളിച്ച് നിര്‍ത്തിയത്. അവര്‍ക്കെല്ലാം ഒരോ പെട്ടി കൊടുത്തു. അത് തുറന്ന് അതിലെ കാര്‍ഡില്‍ എന്താണ് എന്ന് നോക്കാന്‍ പറഞ്ഞു.
അത്തരത്തില്‍ നോക്കിയപ്പോള്‍ ഗോപികയ്ക്കും വിഷ്ണുവിനും സെയ്ഫ് കാര്‍ഡാണ് ലഭിച്ചത്. അതേ സമയം ലച്ചുവിന് പുറത്തായി എന്ന കാര്‍ഡാണ് ലഭിച്ചത്. എന്നാല്‍ ലച്ചു പുറത്തായി എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി മോഹന്‍ലാല്‍ കിട്ടിയ കാര്‍ഡിന്‍റെ പിറകുവശം ഉരച്ച് നോക്കാന്‍ പറഞ്ഞു. അതിന് പിന്നാലെ ലച്ചുവിന് ലഭിച്ച പുറത്തായി എന്ന കാര്‍ഡിന് പിറകില്‍ 'ഗോപിക പുറത്തായി' എന്ന് തെളിഞ്ഞു. ഇതോടെ ഗോപിക പുറത്തായി.
ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണറായാണ് ഗോപിക ബിഗ്ബോസ് വീട്ടില്‍ എത്തിയത്. മൂവാറ്റുപുഴക്കാരിയായ ഗോപിക ബിഗ് ബോസിലേക്ക് എത്തിയത് എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തിലൂടെയാണ്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു ഗോപിക. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചിരുന്നു. 100 ദിവസവും ഇവിടെ ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് ഗോപിക പ്രകടിപ്പിച്ചിരുന്നു.
ബിഗ് ബോസില്‍ ഗ്രൂപ്പിസമെന്ന് ഒമര്‍ ലുലു; മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി
'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി