പുറത്താകലിന് ശേഷം ഇന്ന് രാവിലെ ദേവു നാട്ടില്‍ തിരിച്ചെത്തി. വിമാനതാവളത്തില്‍ വച്ച് മാധ്യമങ്ങളെ കണ്ട് ദേവു സംസാരിച്ചു.
കൊച്ചി: കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായ ഒരു എലിമിനേഷനാണ് ബിഗ്ബോസ് വീട് സാക്ഷിയായത്. ദേവു, മനീഷ എന്നിവര്‍ പുറത്തായതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. പുറത്താകലിന് ശേഷം ഇന്ന് രാവിലെ ദേവു നാട്ടില്‍ തിരിച്ചെത്തി. വിമാനതാവളത്തില്‍ വച്ച് മാധ്യമങ്ങളെ കണ്ട് ദേവു സംസാരിച്ചു.
തന്‍റെ പുറത്താകല്‍ ഫെയറായി തോന്നുന്നില്ലെന്നാണ് ദേവു മാധ്യമങ്ങളോട് പറഞ്ഞത്. ഈ പുറത്താകല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഈ പുറത്താകലില്‍ താന്‍ ഓക്കെയല്ലെന്നും ദേവു പറയുന്നു. എനിക്കും മനീഷ ചേച്ചിക്കും ഒരു ഇമ്യൂണിറ്റിയുണ്ടെന്നാണ് കരുതിയത് മനീഷ ചേച്ചിക്ക് കല്ലുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഞാനയിട്ട് തന്നെ ഗെയിം സെറ്റാക്കി വന്നതാണ് അപ്പോഴാണ് അപ്രതീക്ഷിതമായ പുറത്താകല്‍ സംഭവിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.ഓഡിയന്‍സാണ് അവസാന തീരുമാനം എടുക്കുന്നത്. എന്നാല്‍ ആ തീരുമാനത്തില്‍ ഞാന്‍ ഓക്കെയല്ലെന്നും ദേവു പറഞ്ഞു.
undefined
ശക്തമായ ആളുകള്‍ പുറത്തുപോകുന്നത് ബിഗ്ബോസ് ഷോയെ ബാധിക്കില്ല. ഇപ്പോള്‍ അവിടെയുള്ളവര്‍ എല്ലാം നല്ല കൂളായി ടാസ്കിനെ നന്നായി എടുക്കുന്നവരാണ്. പ്രേക്ഷകര്‍ എങ്ങനെയാണ് ഇതെല്ലാം കാണുന്നത് എങ്ങനെയാണ് എന്നത് മനസിലാകുന്നില്ല. ഞാന്‍ പുറത്താകും എന്നത് 0.5 ശതമാനം പോലും പ്രതീക്ഷിച്ചില്ല.
ക്യാപ്റ്റനായി ഇരിക്കുമ്പോള്‍ പുറത്തായതില്‍ വിഷമമുണ്ട്. ആ പവര്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. അവിടെ സെയ്ഫ് ഗെയിം കളിക്കുന്നവര്‍ ഉണ്ട് അവരെ നിര്‍ത്തി ഞങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും ദേവു പറഞ്ഞു. സ്മോക്കിംഗ് ചെയ്യുന്നവര്‍ക്കെതിരെ ഒരു അറ്റാക്ക് ഉണ്ടെന്ന തരത്തിലുള്ള വാദത്തോടും ദേവു പ്രതികരിച്ചു. അത്തരത്തില്‍ ആണെങ്കില്‍ സിഗിരറ്റ് ഇറക്കാതിരിക്കണമെന്നും ദേവു പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മൂന്നാമത്തെ എലിമിനേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. മനീഷ, ദേവു എന്നിവരാണ് ഇത്തവണ ബിബി ഹൗസിൽ നിന്നും പടിയിറങ്ങിയത്. ബിബി അഞ്ചിലെ ആദ്യ ഡബിൾ എവിക്ഷൻ കൂടി ആയിരുന്നു ഇന്നലെ നടന്നത്. അഖിൽ, സാഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്. ഇസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ കാരണം നേരിട്ട് നോമിനേഷനിൽ വന്നവരാണ് അഖിൽ മാരാരും സാഗറും.
'നാൻ തനിയ താ വന്തിറിക്കിത്, തനിയ താ പോവേൻ'; ഗ്രൂപ്പിലേക്ക് ക്ഷണിച്ച വിഷ്ണുവിനോട് അനു
ജുനൈസ്- സാഗർ കണ്ടന്റ് കൊണ്ടുവരും, എട്ട് നിലയിൽ പൊട്ടും; ഇവർ സേഫ് ഗെയിമുകാർ; ദേവു പറയുന്നു