എല്ലാവരെയും കൂട്ടുപിടിച്ച് മല്ലന്മാരെ വീഴ്ത്തി ദേവു പുതിയ ക്യാപ്റ്റന്‍.!

By Web Team  |  First Published Apr 29, 2023, 9:43 PM IST

ഇത്തവണ ക്യാപ്റ്റന്‍സി ടാസ്കില്‍ മൂന്നുപേര്‍ക്കും സഹായം വേണമെന്നും അതിന് തയ്യാറുള്ളവര്‍ സ്വയം ഒരു മത്സരാര്‍ത്ഥിക്ക് പിന്നില്‍ അണിനിരക്കാനും ബിഗ്ബോസ് പറഞ്ഞു.


തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ ഒരോ ആഴ്ചയും ഒരോ ക്യാപ്റ്റന്‍ അത്യവശ്യമാണ്. വരുന്ന ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടെത്താന്‍ വാശിയേറിയ മത്സരമാണ് ബിഗ്ബോസ് വീട്ടില്‍ നടന്നത്. നേരത്തെ നടത്തിയ വീക്കിലി ടാസ്കായ പാവകൂത്തില്‍ വിജയികളായ മിഥുന്‍, വിഷ്ണു, ദേവു എന്നിവരാണ് ക്യാപ്റ്റന്‍സി ടാസ്കില്‍ മത്സരത്തിന് ഇറങ്ങിയത്. 

ഇത്തവണ ക്യാപ്റ്റന്‍സി ടാസ്കില്‍ മൂന്നുപേര്‍ക്കും സഹായം വേണമെന്നും അതിന് തയ്യാറുള്ളവര്‍ സ്വയം ഒരു മത്സരാര്‍ത്ഥിക്ക് പിന്നില്‍ അണിനിരക്കാനും ബിഗ്ബോസ് പറഞ്ഞു. ഇത്തരത്തില്‍ മിഥുന് പിന്തുണയുമായി ഒമര്‍, അഞ്ജൂസ്, ഷിജു, ശോഭ, ജുനൈസ് എന്നിവരാണ് എത്തിയത്. 

Latest Videos

അതേ സമയം ദേവുവിന് പിന്തുണയുമായി അഖില്‍, ശ്രുതി, റെനീഷ, സെറീന, റിനോഷ് എന്നിവരാണ് എത്തിയത്. വിഷ്ണുവിന് പിന്തുണയുമായി സാഗര്‍, മനീഷ, നാദിറ എന്നിവരാണ് എത്തിയത്. 

ഉരുളലോട് ഉരുളല്‍ എന്നായിരുന്നു ഈ ടാസ്കിന്‍റെ പേര്. ക്യാപ്റ്റന്‍സി ടാസ്കില്‍ മത്സരിക്കുന്നവരും ടീമും പാതി മുറിച്ച പൈപ്പുകള്‍ ഉപയോഗിച്ച് ഒരു ചാനല്‍ പോലെ പിടിച്ച് നല്‍കിയ ബോളുകള്‍ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്ത് എത്തിക്കുക എന്നതാണ് ഈ ടാസ്ക്. നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ബോളുകള്‍ ടീമിന്‍റെ സഹായത്തോടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നയാളാണ് അടുത്ത ആഴ്ചത്തെ ക്യാപ്റ്റന്‍.

വാശിയേറിയ മത്സരത്തിന്‍റെ ആദ്യഘട്ടത്തില്‍ 23 പന്തുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ദേവുവും വിഷ്ണുവും ആദ്യം എത്തി. മിഥുന്‍ ഇതോടെ മത്സരത്തില്‍ നിന്നും പുറത്തായി. അതിന് പിന്നാലെ നടന്ന രണ്ടാം റൌണ്ടില്‍ ദേവുവിന്‍റെ ടീം കൂടുതല്‍ ബോളുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് മത്സരം ജയിച്ചു. ഇതോടെ ദേവു അടുത്ത ആഴ്ചത്തെ ക്യാപ്റ്റനായി.  

"മാധവൻ നോക്കുന്നതെല്ലാം കട്ടെടുക്കും.."; ബിഗ്ബോസ് വീട്ടില്‍ ഒരു സ-സെ പ്രേമം പൂക്കുകയാണോ?

ബി​ഗ് ബോസ് ഹൗസില്‍ താനിനി പണിയെടുക്കില്ലെന്ന് ഒമര്‍ ലുലു; അങ്ങനെയെങ്കില്‍ ഭക്ഷണമില്ലെന്ന് മനീഷ

click me!