Latest Videos

'പ്രണയകഥ മുഴുവനായി ശരിയല്ല', ഇതൊരു എന്റര്‍ടെയ്‍ൻമെന്റ് ഷോയല്ലേയെന്ന് മാരാരോട് മിഥുൻ

By Web TeamFirst Published Jun 29, 2023, 7:47 PM IST
Highlights

അന്ന് ലാലേട്ടൻ ചോദിക്കുമ്പോള്‍ നീ പറഞ്ഞാല്‍ മതിയായിരുന്നു എന്ന് അനിയൻ മിഥുനോട് മാരാര്‍ ചൂണ്ടിക്കാട്ടി.

ബിഗ് ബോസിന്റെ 'ജീവിത ഗ്രാഫ്' ടാസ്‍കില്‍ മിഥുൻ വെളിപ്പെടുത്തിയ പ്രണയം വീട്ടിനുള്ളിലും പുറത്തും വൻ ചര്‍ച്ചയായിരുന്നു. ആര്‍മി ഓഫീസറായ ഒരു പെണ്‍കുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു മിഥുൻ അനിയൻ അന്ന് പറഞ്ഞിരുന്നത്. മോഹൻലാല്‍ അടക്കം അനിയൻ മിഥുൻ പറഞ്ഞതിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ അന്ന് പറഞ്ഞത് മുഴുവനായി ശരിയല്ല എന്ന് മിഥുൻ വ്യക്തമാക്കിയിരിക്കുന്നു.

പുറത്തുപോയ മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസിലേക്ക് ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ച് തിരിച്ചെത്തിയിരുന്നു. ഹൗസിലേക്ക് തിരിച്ചെത്തിയ മിഥുൻ അഖിലിനോടും ഷിജുവിനോടുമാണ് മനസ് തുറന്നത്. പുറത്ത് കുറച്ച് സീനൊക്കെയുണ്ടെന്നായിരുന്നു ഷിജുവിനോട് മിഥുൻ വ്യക്തമാക്കിയത്. കുറച്ചൊക്കെ ഞാൻ പണി വാങ്ങിച്ചിട്ടുണ്ട്. പുറത്തിറങ്ങി ഞാൻ അത് പറയാമെന്നും ഷിജുവിനോട് മിഥുൻ വ്യക്തമാക്കി. എന്നാല്‍ വിഷമിക്കേണ്ടെന്ന് പറഞ്ഞ് ഷിജു മിഥുനെ ആശ്വസിപ്പിച്ചു. ബിഗ് ബോസിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്നും വീട്ടിലെ സൗഹൃദങ്ങളെ ഉദ്ദേശിച്ച് മിഥുൻ വ്യക്തമാക്കിയിരുന്നു.

വിവാദവിഷയം പിന്നീട് അനിയൻ മിഥുൻ അഖിലിനോടും സംസാരിക്കുന്നുണ്ടായിരുന്നു. എനിക്ക് അത്യാവശ്യം പുറത്ത് നെഗറ്റീവുണ്ട്. എന്നെ വലിച്ചു കീറി. എയറിലാക്കി. പക്ഷേ നല്ല ഫാൻ ബേസുണ്ട്. പ്രൊഫഷണില്‍ പ്രശ‍്‍നമായെന്നും മിഥുൻ പറഞ്ഞു.  എന്റെ പ്രൊഫഷന്റെ കാര്യത്തില്‍ എന്തായാലും തനിക്ക് വ്യക്തതയുണ്ടാക്കണം. നാട്ടിലെത്തി ഞാൻ ക്ലിയര്‍ ചെയ്യും. മറ്റേത് ഞാൻ പ്ലാൻ ചെയ്‍തിട്ടുണ്ടെന്നും അഖിലിനോട് മിഥുൻ വ്യക്തമാക്കി. ഇത് ഒരു എന്റര്‍ടെയ്‍ൻമെന്റ് ഷോയാണല്ലോയെന്നും മിഥുൻ പറഞ്ഞു. അതില്‍ ഇനി വിഷമിച്ചിട്ട് കാര്യമില്ല എന്ന് മാരാര്‍ ഉപദേശിക്കുന്നുണ്ടായിരുന്നു. അതൊക്കെ നടന്ന സംഭവം ആണ്. ഇനി ഭാവി കാര്യങ്ങളുമായി മുന്നോട്ടുപോകൂവെന്നും മിഥുനോട് അഖില്‍ നിര്‍ദ്ദേശിച്ചു.

അന്ന് ലാലേട്ടൻ ചോദിക്കുമ്പോള്‍ നീ പറഞ്ഞാല്‍ മതിയായിരുന്നു എന്നും അനിയൻ മിഥുനോട് മാരാര്‍ ചൂണ്ടിക്കാട്ടി. ഇത് ഒരു ഷോയല്ലേ ചേട്ടാ. ഇത് ഒരു വിനോദ പരിപാടിയല്ലേയെന്ന് പറയാമായിരുന്നു. സുഹൃത്തുക്കളുമായൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറയാറില്ലേ. നിനക്ക് ഇഷ്‍ടമുണ്ടായ കാര്യമാണ്. പക്ഷേ ചില കാര്യങ്ങളില്‍ തെറ്റുണ്ട്. പൊടിപ്പും തൊങ്ങലുമൊക്കെയായി പറയാറില്ലേ. അങ്ങനെ ലാലേട്ടനോട് പറഞ്ഞാല്‍ മതിയായിരുന്നുവെന്നും മിഥുനോട് മാരാര്‍ ചൂണ്ടിക്കാട്ടി. ഇത് ഒരു ഷോയാണ് എന്ന് താൻ പറയുമെന്നായിരുന്നു മിഥുന്റെ മറുപടി. നിനക്ക് ഭയങ്കര ഭാവനയാണെന്ന് തമാശയായി മാരാര്‍ പറഞ്ഞു.

Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!