ശോഭ എനിക്കെതിരെ എന്തായാലും പറയുമായിരുന്നുവെന്നും ഷിജുവിനോട് അഖില്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നടന്ന എല്ലാം ഒരു നിമിത്തം പോലെയാണ് എന്ന് അഖില്‍ മാരാര്‍. പല ഘട്ടങ്ങളിലും ഹൗസില്‍ നിന്ന് പോകാൻ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ആരോ കാര്യങ്ങള്‍ തീരുമാനിച്ചതുപോലെ തനിക്ക് ഫീല്‍ ചെയ്‍തിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് അതെനന്നും അഖില്‍ വ്യക്തമാക്കുന്നു.
ഷിജുവിനോട് സംസാരിക്കവേയാണ് തന്റെ ചിന്തകള്‍ അഖില്‍ പങ്കുവെച്ചത്. പല ഘട്ടങ്ങളിലും ഹൗസില്‍ നിന്ന് പോകാൻ മനസില്‍ ആലോചിച്ചിരുന്നു. ഏറ്റവും നല്ലതായി കളിച്ചിട്ടും അംഗീകാരമില്ലാത്തപ്പോള്‍ പോകാൻ തീരുമാനിച്ചു. ജുനൈസുമായുള്ള ഫിസിക്കള്‍ അസാള്‍ട്ട് വലിയ വിഷയം ആയപ്പോള്‍ നിര്‍ത്താൻ വിചാരിച്ചു. എന്നാല്‍ അത് അങ്ങനെ വിഷമായില്ല. തനിക്ക് മത്സരിക്കാൻ എതിരാളികള്‍ ഇല്ലാത്തതുപോലെയും വിചാരിച്ചിരുന്നുവെന്നും അഖില്‍ സംസാരത്തില്‍ വ്യക്തമാക്കി. ശോഭയുമായുള്ള ഒരു വിഷയം ദൈവം എവിടെയോ കവര്‍ അപ് ചെയ്‍തു. ശോഭ എനിക്കെതിരെ എന്തായാലും പറയുമായിരുന്നു. പക്ഷേ ശോഭ സ്റ്റക്ക് ആയിരുന്നു. ആരോ ശോഭയെ നിശബ്‍ദയാക്കി കളഞ്ഞു. ആരോ ഒരു കാര്യം തീരുമാനിച്ചതുപോലെ തനിക്ക് ഫീല്‍ ചെയ്‍തിരുന്നു. നിമിത്തമാണ് അത്. ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് എന്നും അഖില്‍ വ്യക്തമാക്കി.
അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും ഇന്ന് എത്തിയിരുന്നു. കുട്ടികളെയും വാരിപ്പുണര്‍ന്നാണ് വീട്ടിലേക്ക് അഖില്‍ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയര്‍ത്തുകയും ചെയ്‍തു. വീട്ടിലെ ഓരോ മത്സരാര്‍ഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുകയും ചെയ്‍തിരുന്നു.
ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ഗോപിക ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.
Read More: ആവേശത്തിര തീര്‍ത്ത് വിജയ്‍യുടെ 'ലിയോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം