പലപ്പോഴായി ബിഗ് ബോസ് ഹൗസില്‍ പറഞ്ഞിട്ടുള്ള ഹരി ജീവിതത്തില്‍ നിര്‍ണായകമായ ഒരാളാണെന്ന് അഖില്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലേയ്‍ക്ക് എത്തുകയാണ്. ഇത് ഫിലാനെ വീക്കാണ്. സ്വാഭാവികമായ ചില വിരസതകള്‍ ഒഴിവാക്കാൻ അഖിലിന്റെ നേതൃത്വത്തില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് ആരോട് കടപ്പാട് എന്ന് വ്യക്തമാക്കുന്ന ഒരു സെഷൻ സംഘടിപ്പിച്ചു. സ്‍കൂള്‍ കാലംതൊട്ടുള്ള കൂട്ടുകാര്‍ക്ക് നന്ദി പറയാനാണ് അഖില്‍ ശ്രമിച്ചത്.
അഖിലിന്റെ വാക്കുകള്‍
undefined
നമുക്ക് ഓരോരുത്തര്‍ക്കും എല്ലാവരോടും നന്ദി പറയാൻ ഉള്ള അവസരം. സ്‍കൂളില്‍ നിന്ന് നന്ദി പറഞ്ഞ് തുടങ്ങാം എന്ന് ആഗ്രഹിക്കുന്നു. കൊട്ടിയം സ്‍കൂളിലാണ് ഞാൻ പഠിച്ചത്. അവിടത്തെ എല്ലാവര്‍ക്കും എന്റെ നന്ദി. ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെ പഠിച്ചവര്‍ എവിടെ നിന്നെങ്കിലും എന്നെ കാണുന്നുണ്ടാകും. എന്നെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ നന്ദി. ഇവിടെ എത്തുമ്പോള്‍ കുട്ടിയാകുകയായിരുന്നു. സ്‍കൂള്‍ കാലത്തേയ്‍ക്ക് നമ്മള്‍ മടങ്ങിപ്പോകുകയാണ്. എന്നെ ഞാനാക്കി മാറ്റിയ സുഹൃത്തുക്കള്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. പ്ലസ് വണും പ്ലസ് ടുവുമാണ് താൻ ഇഷ്‍ടപ്പെട്ട വിദ്യാഭ്യാസ കാലഘട്ടം. ജീവിതത്തില്‍ ഇപ്പോഴും എന്റെ ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന സുഹൃത്തുക്കള്‍ ആ കാലഘട്ടത്തിലുള്ളതാണ്. ഒരുപക്ഷേ ഞാൻ ഒന്നുമല്ലാതെ പോകാതിരിക്കാൻ കാരണമായ ഹരികൃഷ്‍ണൻ എന്ന സുഹൃത്തുണ്ട്. അവനെ പ്ലസ് ടു കാലമാണ് തനിക്ക് സമ്മാനിച്ചത്. അവൻ ആയിരുന്നു ശരിക്കും ആദ്യം തന്നെ മനസ്സിലാക്കിയത്.
ശമ്പളത്തില്‍ നിന്ന് അമ്പതിനായിരം രൂപ തനിക്ക് അവൻ അയച്ചു തന്നു. ഞാൻ എന്റെ ജോലിയൊക്കെ കളഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാൻമേലാഞ്ഞിട്ട് നില്‍ക്കുകയായിരുന്നു. കടയൊക്കെ തുടങ്ങാൻ തനിക്ക് അവന്റെ ആദ്യത്തെ ശമ്പളം അയച്ചു തന്നു. ഒരായിരം നന്ദി എന്നും പറഞ്ഞ അഖില്‍ മാരാര്‍ ഇഷ്‍ടമുള്ളവരെ പിന്തുണയ്‍ക്കാൻ പ്രേക്ഷകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തു.
Read More: 'ബിഗ് ബോസ് ടോപ് ഫൈവില്‍ ആരൊക്കെ?', നിങ്ങള്‍ക്കും മിഥുന്റെ അഭിപ്രായമാണോ?
അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?