നാദിറയെ ശോഭയ്‍ക്ക് പേടിയായിത്തുടങ്ങി എന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ സൗഹൃദം സൂക്ഷിക്കുന്നവരാണ് ശോഭയും നാദിറയും. ഇന്ന് പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് നാദിറയും ശോഭയും തമ്മില്‍ ചെറിയ ഒരു തര്‍ക്കം നടന്നിരുന്നു. നാദിറയെ ശോഭ പേടിച്ചു തുടങ്ങിയെന്നാണ് അഖില്‍ മാരാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നത്. സ്വാര്‍ഥത ഉള്ള ആളാണ് ശോഭയെന്നും അഖില്‍ മാരാര്‍ സമര്‍ഥിക്കാൻ ശ്രമിക്കുന്നു.
നാദിറയോടെ ശോഭയെ കുറിച്ച് സംസാരിക്കുന്ന അഖില്‍ മാരാറെയാണ് എപ്പിസോഡില്‍ കണ്ടത്. എന്തായാലും റിനോഷ് അവസാന ഫൈവില്‍ വരുമെന്ന് ശോഭയ്‍ക്ക് ധാരണയുണ്ടെന്നാണ് ഇന്നത്തെ എപ്പിസോഡിന്റെ അവസാനം അഖില്‍ പറയുന്നത് . അപ്രതീക്ഷിതമായി നീ വന്നാല്‍ പിന്നെ എങ്ങനെയാണ് അയാള്‍ എത്തുക. ഞാൻ മനസില്‍ ആഗ്രഹിക്കുന്നത് അതുപോലെ സംഭവിക്കുന്നതുകൊണ്ടാണ് പറയുന്നത്. ടിക്കറ്റ് ടു ഫിനായില്‍ എങ്ങനെ എങ്കിലും ജയിക്കണം എന്ന് പറഞ്ഞു നടന്ന ആളാണ് ശോഭ. ശോഭയ്‍ക്ക് സ്വാര്‍ഥത മാത്രമേ ഉള്ളൂ. കുഞ്ഞു കാര്യത്തിലും ആ സ്വാര്‍ഥതയുണ്ട്. നീ മുന്നോട്ടുപോകില്ല എന്നും ഔട്ടായി പോകും എന്നുള്ള ധാരണയിലാണ് നിന്നോട് താല്‍പര്യം കാണിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിപ്പോള്‍ പേടിയായി തോന്നി. ആ പേടിയാണ് ഇപ്പോള്‍ പ്രതിഫലിക്കുന്നതെന്നും അഖില്‍ നാദിറയോടെ വ്യക്തമാക്കി.
ഇത്തവണത്തെ ടോപ് ഫൈവില്‍ അവസരത്തിനായുള്ള ടാസ്‍കളാണ് നടന്നുകൊണ്ടിരിക്കുന്നത്. 'കുതിരപ്പന്തയം' എന്ന ടാസ്‍കായിരുന്നു ഏറ്റവും ഒടുവില്‍ നടന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ടാസ്‍കായിരുന്നു ഇത്. കുതിരയിലെ ആട്ടം നിര്‍ത്തുകയോ കുതിപ്പുറത്തുനിന്ന് ഇറങ്ങുകയോ ചെയ്യുമ്പോള്‍ പുറത്താകും എന്നായിരുന്നു വ്യവസ്ഥ.
ആദ്യം പുറത്തായ അഖിലിന് ഒരു പോയന്റായിരുന്നു. ഷിജുവിന് രണ്ട് പോയന്റും ലഭിച്ചു. മൂന്ന് പോയന്റ് മിഥുനും ലഭിച്ചപ്പോള്‍ ടാസ്‍കില്‍ നാല് പോയന്റായിരുന്നു വിഷ്‍ണുവിന്. അഞ്ചാമത് പുറത്തായത് ജുനൈസ് ആയിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തായത് റിനോഷും. പുറത്താകാതെ നിന്ന നാദിറ ഈ ടാസ്‍കില്‍ 10 പോയന്റ് നേടി വിജയിക്കുകയും ചെയ്‍തു.
Read More: 'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം
ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു