Bigg Boss Episode 3 Highlights : തന്ത്രങ്ങൾ മെനഞ്ഞ് മത്സരാർത്ഥികൾ, ക്ലാസെടുത്ത് ഡെയ്സി, ഒപ്പം ചില പരിഭവങ്ങളും

By Web TeamFirst Published Mar 29, 2022, 8:46 PM IST
Highlights

ഷോയുടെ മൂന്നാം ദിവസമായ ഇന്ന് വീക്കിലി ടാസ്ക്കുകളിലേക്കാണ് 17 മത്സരാർത്ഥികളും കടക്കുന്നത്. ​ഗ്രൂപ്പായുള്ള ആദ്യ ടാസ്ക്കായത് കൊണ്ടുതന്നെ പുതിയ തന്ത്രങ്ങളുമായാണ് മത്സരാർത്ഥികൾ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. 

റെ പ്രതീക്ഷകളും ആകാംക്ഷകളും നിറച്ച് ബി​ഗ് ബോസ്(Bigg Boss) സീസൺ 4 എപ്പിസോഡുകൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. അപ്രതീക്ഷിത നീക്കങ്ങളും മത്സരാർത്ഥികളുടെ അനുഭവങ്ങളുമായിരുന്നു ഇന്നലെ ഷോയുടെ ഹൈലൈറ്റുകൾ. എന്നാല്‍ ഇന്ന് പാവകളായിരുന്നു ഷോയിലെ താരങ്ങള്‍. പാവകളെ താരങ്ങളാക്കിയതാകട്ടെ വീക്കി ടാസ്ക്കും. അകത്തോ പുറത്തോ എന്നതായിരുന്നു ഇത്തവണത്തെ ആദ്യ വീക്കിലി ടാസ്ക്കിന്‍റെ പേര്. മികച്ച പ്രകടനം തന്നെയായിരുന്നു ഓരോ മത്സരാര്‍ത്ഥികളും കാഴ്ച്ചവച്ചത്. 

താരങ്ങള്‍ക്ക് ഞെട്ടല്‍; രണ്ടാം ദിനം ട്വിസ്റ്റ്! ക്യാപ്റ്റനെ തെരഞ്ഞെടുത്തു, നോമിനേഷനിലേക്ക് ഇവര്‍

Latest Videos

​ഗ്രൂപ്പായുള്ള ആദ്യ ടാസ്ക്കായത് കൊണ്ടുതന്നെ പുതിയ തന്ത്രങ്ങളുമായാണ് മത്സരാർത്ഥികൾ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയത്. ആരൊക്കെ വീഴും ആരൊക്കെ വിജയിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. അതേസമയം, ഷോ തുടങ്ങി അധിക ദിവസം ആയില്ലെങ്കിലും ബി​ഗ് ബോസ് വീടിനകത്ത് ചില പൊട്ടലുകളും ചീറ്റലുകളും തുടങ്ങി കഴിഞ്ഞു. ലക്ഷ്മി പ്രിയയ്ക്കെതിരെയാണ് പലരും സംസാരിക്കുന്നത്. ഇനി എന്തൊക്കെയാകും ബിഗ് ബോസ് വീട്ടില്‍ നടക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

നഞ്ചിയമ്മയുടെ ​ഗാനത്തോടെ ബി​ഗ് ബോസ് രണ്ടാം ദിവസം

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ പാടിയ ‘ കലക്കാത്ത സന്ദനമേരം’ എന്ന ഗാനത്തോടെയാണ് ബി​ഗ് ബോസ് മൂന്നാം എപ്പിസോ‍ഡിന് തുടക്കം കുറിച്ചത്. ന‍ഞ്ചിയമ്മയുടെ ​ഗാനത്തിൽ മത്സരാർത്ഥികൾ സന്തോഷത്തോടെ ചുവടുവച്ച് ഇന്നത്തെ  ദിവസം ആരംഭിച്ചു.

സർപ്രൈസ് ഒളിപ്പിച്ച് പാവകൾ

ഷോ തുടങ്ങിയപ്പോൾ തന്നെ നാല് പാവകളായിരുന്നു മത്സരാർത്ഥികളെ സ്വാ​ഗതം ചെയ്തത്. നവീൻ, ഡെയ്സി, നിമിഷ എന്നിവരാണ് പാവകൾ എടുത്തത്. പിന്നാലെ ഇവ സാധാരണ പാവകൾ അല്ലെന്നും ചില അധികാരത്തിന്റെ പ്രതീകങ്ങള്‍ ആണെന്നും ബി​ഗ് ബോസ് പറയുന്നു. ഈ നാല് പാവകൾ എടുത്തവർക്ക് മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകി. പിന്നാലെ അഞ്ചാമതൊരു പാവ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും അത് കൈക്കലാക്കുന്നവർക്ക് സവിശേഷ അധികാരം ലഭിക്കുകയും ചെയ്യും. ബ്ലെസ്ലിയായിരുന്നു ആ അ‍ഞ്ചാമത്തെ പാവ കരസ്ഥമാക്കിയത്. പിന്നാലെ ഡെയ്സിയുടെ പാവ റോൺസൺ അടിച്ചു മാറ്റി. നിമിഷയുടെ പാവ ഡോ. റോബിനും എടുത്തു. നിമിഷയുടെ കൈവേദന ആയതിനാലാണ് പാവ കൈമാറിയതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും തന്റെ സ്വന്തമാണെന്ന് റോബിൻ പിന്നീട് അറിയിച്ചു. 

എങ്ങനെ നല്ല ഫോട്ടോ എടുക്കാം ? മത്സരാർത്ഥികളെ പഠിപ്പിച്ച് ഡെയ്സി

പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറായ ഡെയ്സിയായിരുന്നു മോണിം​ഗ് ആക്ടിവിറ്റി ലീഡ് ചെയ്തത്. എങ്ങനെ നല്ലൊരു ഫോട്ടോ എടുക്കാം എന്ന് മറ്റുള്ളവരെ പഠിപ്പിക്കുക എന്നതായിരുന്നു ഡെയ്സിയുടെ ടാസ്ക്. നല്ല കണ്ണുകളാണ് നല്ല ക്യാമറ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഡെയ്സി തുടങ്ങിയത്. പിന്നാലെ പൊക്കം ഉള്ളവരുടെയും ഇല്ലാത്തവരുടെയും ഫോട്ടോകൾ എങ്ങനെ എടുക്കാം എന്ന് താരം മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു. പിന്നാലെ കുട്ടി അഖിലും ഡെയ്സിക്കൊപ്പം കൂടി. 

ബ്ലെസ്ലിക്ക് വിശിഷ്ട അധികാരം

അ‍ഞ്ചാമത്തെ പാവ ലഭിച്ച ബ്ലെസ്ലിക്ക് തന്റെ വിശിഷ്ട അധികാരം നിർവഹിക്കാനുള്ള അധികാരമായിരുന്നു പിന്നീട് ബി​ഗ് ബോസ് നൽകിയത്. നിലവിൽ പാവകൾ കൈവശം വച്ചിരിക്കുന്ന നാല് പേരിൽ നിന്നും ഒരാളുടെ പാവ മറ്റൊരാൾക്ക് നൽകാം എന്നതായിരുന്നു അധികാരം. പിന്നാലെ ബ്ലെസ്ലി ജാനകിയുടെ പാവ ലക്ഷ്മി പ്രിയയ്ക്ക് കൊടുക്കുക ആയിരുന്നു. 

അകത്തോ പുറത്തോ ? ആദ്യത്തെ വീക്കിലി ടാസ്ക്

സീസൺ നാലിലെ ആദ്യത്തെ വീക്കിലി ടാസ്ക് ആയിരുന്നു 'അകത്തോ പുറത്തോ' എന്നത്. പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ. അവരായിരിക്കും വീടിനുള്ളിലെ അഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാന്‍ അവകാശം ഉള്ളവര്‍. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബി​ഗ് ബോസിന്റെ ഇൻസ്ട്രക്ഷൻ. റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ട്.

ലക്ഷ്മി പ്രിയയ്ക്കെതിരെ സുചിത്രയും കൂട്ടരും

ലക്ഷ്മി പ്രിയയ്ക്കെതിരെ സുചിത്രയും ധന്യയും റോൺസണും. 'ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മൾ തെരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാണ്ട് ആർക്കെങ്കിലും. ആർക്കെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ' എന്നായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര ചോദിച്ചത്. ഓരോ കാര്യങ്ങളും അടിച്ച് സ്ഥാപിച്ച് ചെയ്യിക്കുകയാണ്. ചില സമയങ്ങളിൽ നമ്മൾ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും സുചിത്ര പറയുന്നു. അത് നമ്മൾ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോൺസണും ധന്യയും മറുപടി പറഞ്ഞത്. ഇക്കാര്യം എല്ലാവർക്കും തോന്നിയിട്ടുണ്ടെന്നും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നും മൂവരും പറയുന്നു. 

click me!