ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ലഭിച്ച സമ്മാനം അൻസിബ വെളിപ്പെടുത്തുന്നു.
ബിഗ് ബോസ് ആറിലെ വിജയിയെ ഞായറാഴ്‍ച പ്രഖ്യാപിക്കും. ആകാംക്ഷാക്കൊടുമുടിയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. നേരത്തെ ബിഗ് ബോസില്‍ നിന്ന് പുറത്തായവര്‍ ഷോയിലേക്ക് വീണ്ടും അതിഥികളായി എത്തിയിരിക്കുകയാണ്. അവര്‍ പുറത്തെ വിശേഷങ്ങള്‍ പറയാതെ പറയുകയും ചെയ്യുന്നുണ്ട് നിലവിലെ മത്സരാര്‍ഥികള്‍ ഓരോരുത്തരോടും. എന്തായാലും നിരവധി രസകരമായ സന്ദര്‍ഭങ്ങളുമുണ്ടാകുന്നുണ്ട്. ബിഗ് ബോസിലെ കരുത്തുറ്റയായ മത്സരാര്‍ഥിയായിരുന്നു സിനിമാ നടി അൻസിബ. ബിഗ് ബോസിലേക്ക് വീണ്ടുമെത്തുന്നുതിനു മുന്നോടിയായി താരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു.
എന്താണ് നമ്മള്‍ എന്ന് തിരിച്ചറിഞ്ഞു
undefined
വീണ്ടും ബിഗ് ബോസിലേക്ക് കയറുന്നത് എന്താണ് നമ്മള്‍ എന്ന് മനസ്സിലാക്കിക്കൊണ്ടാണെന്നതാണ് പ്രധാനം. അല്ലെങ്കില്‍ പ്രേക്ഷകര്‍ നമ്മളെ കുറിച്ച് എന്താണ് മനസിലാക്കിയത് എന്ന് ബോധ്യപ്പെട്ടിട്ടാണ് വീണ്ടും ഷോയില്‍ തിരിച്ചെത്തുന്നത്. ഫൈനല്‍ ജഡ്‍ജ്‍മെന്റ് നമ്മള്‍ അറിഞ്ഞ ശേഷമാണ് അകത്ത് കയറുന്നത്. പുറത്തെ പ്രതികരണങ്ങളില്‍ വലിയ സന്തോഷത്തിലാണ്. ഇതിലും വലിയ സന്തോഷം കിട്ടാനുണ്ടോ?. ദൃശ്യത്തിലെ അഞ്‍ജു ജോര്‍ജായിട്ടാണ് മലയാളി സിനിമാ പ്രേക്ഷകര്‍ അടക്കമുള്ളവര്‍ നേരത്തെ ഇഷ്‍ടപ്പെട്ടത്. ഇപ്പോള്‍ അൻസിബയായിട്ടാണ് എന്നെ ഇഷ്‍ടപ്പെടുന്നത്. ഞാൻ ഒരു വ്യക്തി എന്ന് പറയുമ്പോള്‍ അത് എന്റെ വലിയ അഭിമാനമാണ്.
വിലമതിക്കാനാകാത്ത ഒരു സമ്മാനം
എന്നെ ഇഷ്‍ടപ്പെടുന്ന കുറേപ്പേര്‍ ഉണ്ട്. എന്നെ ഇഷ്‍ടപ്പെട്ടത് സാധാരണക്കാരാണ്. അൻസിബാ ഫാൻസ് അല്ലെങ്കില്‍ ഗ്രൂപ്പെന്ന് പറയുന്നവര്‍ കുറച്ചുപേരുണ്ട്. ഒരുപാട് ഗ്രൂപ്പുണ്ടെന്ന് ഇപ്പോഴാണ് അവര്‍ തന്നെ പരസ്‍പരം മനസ്സിലാക്കുന്നത്. ഒരു കൂട്ടം ആള്‍ക്കാര്‍ എന്റെ വീട്ടില്‍ വന്ന് സ്‍നേഹോപഹാരമായി ഒരു ഗോള്‍ഡിന്റ റിംഗ് തന്നു. പൈസ ഉണ്ടായിട്ടായിരിക്കില്ല അത് തന്നത്. ജനങ്ങളുടെ സമ്മാനമാണ് അത്. എനിക്ക് വിലമതിക്കാനാകാത്ത സമ്മാനമാണ് അത്. അവര്‍ എന്റെ കുറെ വ്യത്യസ്‍ത ഫോട്ടോകള്‍ ഫ്രെയിം ചെയ്‍തതും എനിക്ക് തന്നു.
എന്റെ ടോപ് ത്രീ
ജിന്റോയും അഭിഷേകും ഋഷിയും എന്തായാലും ഫൈനല്‍ ടോപ് ത്രീയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഋഷിയും ഞാനും രണ്ട് പേജുകള്‍
അപ്രതീക്ഷിതമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബോണ്ടിംഗ്. ഞങ്ങളുടെ സ്വഭാവം വ്യത്യാസമായിരുന്നു. ഞാൻ ഫാമിലി ഓറിയന്റഡായിരുന്നു. അവനും കുടുംബത്തിനു വേണ്ടി ജീവിക്കുന്നയാളാണ്. അതാ ഞങ്ങള്‍ തമ്മിലുള്ള സാമ്യം. എന്നാല്‍ വ്യത്യാസം ഒരുപാടുണ്ട്. അവൻ ഒരുപാട് സംസാരിക്കുന്ന ആളാണ്. ഞാൻ കുറച്ച് സയലന്റാണ്. അവൻ ഒരുപാട് ഇംഗ്ലീഷ് പാട്ടുകള്‍ കേള്‍ക്കും. ഞാൻ മലയാളത്തെ സ്‍നേഹിക്കുന്ന ആളാണ്. ഞാൻ വായിക്കുന്ന ആളാണ്. സിനിമകള്‍ കണ്ട് അതിനെ വ്യഖ്യാനിക്കാൻ ഇഷ്‍ടപ്പെടുന്നയാളാണ്ണ്. ഞാൻ പ്രാദേശിക ഭാഷയിലെ അടക്കം സിനിമകള്‍ കാണാൻ ഇഷ്‍ടപ്പെടുന്നു. എന്നാല്‍ അവന് ഇഷ്‍ടം ഇംഗ്ലീഷ് സിനിമകള്‍ കാണുന്നതിലാണ്. ഹാഷ്‍ പോഷ് ആളാണ്. എന്നാല്‍ മാനസികമായി അവനൊരു മലയാളിയാണ്. മലയാളിയുടെ ഗൃഹാതുരുത്വം അവന്റെ ഉള്ളിലുണ്ട്. അതായിരിക്കും ഞങ്ങളെ പരസ്‍പരം അടുപ്പിച്ചത്. അവന് ചേച്ചിയില്ല. എനിക്ക് മൂന്ന് അനിയൻമാരുണ്ട്. ഒരു ചേട്ടനുണ്ട്. എന്റെ അനിയനാണ് അവനും. അങ്ങനെയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ രണ്ട് പേജാണ്. ഞാൻ ഒരു മലയാളി പെണ്ണാണ്. വെസ്റ്റേണ്‍ ഡാൻസ് ഇഷ്‍ടപ്പെടുന്ന, വെസ്റ്റേണ്‍ സിനിമ ഇഷ്‍ടപ്പെടുന്നു അവൻ. അത്തരം ഡ്രസ്സുകള്‍ ധരിക്കാൻ ഇഷ്‍ടപ്പെടുന്നു. മാനസികമായി ഹോംലി അറ്റാച്ച്‍മെന്റുണ്ട് രണ്ടാള്‍ക്കും. അവൻ എന്നെ ചേച്ചിയായാണ് കണ്ടത്.