'എനിക്കൊരു സോള്‍മേറ്റുണ്ട്'. ഗബ്രി തന്നെ അപമാനിച്ചെന്നും ബിഗ് ബോസ് മത്സരാര്‍ഥി നോറ

By Web Team  |  First Published Mar 17, 2024, 11:17 PM IST

ഗബ്രിക്കെതിരെ മോഹൻലാലിനോട് നോറ.


ഗബ്രിയുടെ പെരുമാറ്റത്താല്‍ ബിഗ് ബോസില്‍ അപമാനിക്കപ്പെട്ടു എന്ന് നോറ. ഭക്ഷണം നിഷേധിച്ച ആളാണ് ഗബ്രിയെന്നും പറഞ്ഞു നോറ. ഇതുപോലെ ജീവിതത്തില്‍ ആരും തന്നോട് പറഞ്ഞിട്ടില്ല എന്നും നോറ മോഹൻലാലിനോട് വ്യക്തമാക്കി. തെറ്റുപറ്റിപ്പോയിയെന്നായിരുന്നു ഗബ്രിയുടെ മറുപടി.

ഗബ്രി ഭക്ഷണം നിഷേധിച്ച ആളെന്ന് ഷോയില്‍ മത്സരാര്‍ഥികള്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നോറയും വീട്ടില്‍ നേരിട്ട അനുഭവം വെളിപ്പെടുത്തി നിലപാട് വ്യക്തമാക്കിയത്. വന്ന സമയത്ത് ഗബ്രിയും ജാസ്‍മിനും താനും സംസാരിക്കുമ്പോള്‍ നടന്ന ഒരു സംഭവമാണ് നോറ മോഹൻലാലിനോട് സൂചിപ്പിച്ചത്. ഗബ്രി കാഷ്വലായിട്ട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു എന്നോട്. എന്താണ് നിന്റെ സ്‍ട്രാറ്റജി എന്ന്. ലവ് സ്ട്രാറ്റജിയാണോ എന്നാണ് ചോദിച്ചത്. എനിക്കൊരു സോള്‍മേറ്റുണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ഞാനായിട്ട് നില്‍ക്കാനാണ് വന്നത്. ഇവിടെ ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും സഹോദരൻമാരാണ് എനിക്ക്. അതുപോലെ ഗബ്രിയും എനിക്ക് സഹോദരനാണ്. എന്നോട് ബഹുമാനമില്ലാതെയാണ് ഗബ്രി പെരുമാറിയത്. ഭക്ഷണം കഴിക്കുമ്പോള്‍ പാത്രം കഴുകാൻ പറയുകയായിരുന്നു ഗബ്രി എന്നും നോറ വ്യക്തമാക്കി.  ഇങ്ങനെയൊന്നും ഒരാളും എന്നോട് സംസാരിച്ചിട്ടില്ല. ഇങ്ങനെ ജീവിതത്തില്‍ ഒരു അനുഭവമുണ്ടായിട്ടില്ലെന്നും പറഞ്ഞു നോറ.

Latest Videos

undefined

എന്താണ് മറുപടിയെന്ന് ഗബ്രിയോട് തന്നെ ചോദിച്ചു മോഹൻലാല്‍. വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് തെറ്റുപറ്റിയെന്ന് പറയുകയായിരുന്നു ഗബ്രി. അങ്ങനെ തോന്നിയെങ്കില്‍ അവിടെ ഇരിക്കാനും പറഞ്ഞു മോഹൻലാല്‍. നോറയുടെ നിലപാടിനുള്ള ഒരു അംഗീകാരവുമായതെന്നാണ് ഷോയില്‍ ഉള്ള മറ്റ് മത്സരാര്‍ഥികളുടെ പ്രതികരണത്തില്‍ നിന്ന് മനസിലായത്.

കോഴിക്കോട്ടുകാരിയാണ് നോറ മുസ്‍കാൻ. സോഷ്യല്‍ മീഡിയ ഇൻഫ്ലൂൻസറുമാണ്. ട്രാവലിംഗ്, മോഡലിംഗ് എന്നിവയിലെല്ലാം താല്‍പര്യമുള്ള താരവുമാണ് നോറ. ഷെബല്‍ സാദത്തെന്നാണ് യഥാര്‍ഥ പേര്.

Read More: തമിഴിലും ഞെട്ടിച്ച് പ്രേമലു, വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!