'ഇത് വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി', നോമിനേഷനിലും ബിഗ് ബോസിന്റെ ട്വിസ്റ്റ്- വീഡിയോ

By Web TeamFirst Published Apr 5, 2021, 12:36 PM IST
Highlights

ബിഗ് ബോസിന്റെ നോമിനേഷനില്‍ വൻ സസ്‍പെൻസ്.

ബിഗ് ബോസില്‍ ഇന്ന് എവിക്ഷൻ പട്ടിക തയ്യാറാക്കുന്ന ദിവസമാണ്. ആരാണ് ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടത് എന്ന് മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യണം. ഓരോ മത്സരാര്‍ഥിയും നോമിനേറ്റ് ചെയ്‍തു. എന്നാല്‍ വളരെ സര്‍പ്രൈസ് ആയിരുന്നു ബിഗ് ബോസിന്റെ ഭാഗത്തു നിന്നുണ്ടായത്. മത്സരാര്‍ഥികളൊക്കെ ബിഗ് ബോസിന്റെ പ്രഖ്യാപനം ചിരിയോടെയും ഞെട്ടലോടെയുമാണ് കേട്ടത്. ഇന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ അല്ലെങ്കില്‍ വേണ്ട അതൊരു സസ്‍പെൻസ് ആയി ഇരിക്കട്ടെയെന്നാണ് ബിഗ് ബോസ് പറഞ്ഞത്.

Latest Videos

നോമിനേഷൻ സസ്‍പെൻസ് ആണെന്ന് ബിഗ് ബോസ് പറഞ്ഞതോടെ എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് എല്ലാവരും. നോമിനേഷൻ ലിസ്റ്റ് വെളിച്ചം കാണുമോ എന്നാണ് അറിയേണ്ടത്. എന്തായാരിക്കും സസ്‍പെൻസ് എന്നത് ബിഗ് ബോസ് കണ്ടുതന്നെ അറിയണം. ഇത്തവണ ബിഗ് ബോസില്‍ വളരെ തമാശയോടുള്ള ഒരുപാട് രംഗങ്ങള്‍ കണ്ടിരുന്നു. മത്സരാര്‍ഥികള്‍ക്ക് പലപ്പോഴും ബിഗ് ബോസിന്റെ സംസാരം കേട്ട് ചിരിവന്നു. കണ്‍ഫെഷൻ റൂമിനെ ഡിസ്‍കഷൻ റൂമാക്കരുത് എന്ന ബിഗ് ബോസിന്റെ ഡയലോഗും ചര്‍ച്ചയായി.

ബിഗ് ബോസില്‍ വാശിയേറിയ മത്സരമാണ് ഇപോള്‍ നടക്കുന്നത്.

വാക്കുതര്‍ക്കങ്ങളുണ്ടെങ്കിലും മോഹൻലാല്‍ പറയുന്നതുപോലെ സൗഹൃദങ്ങള്‍ക്കും ബിഗ് ബോസില്‍ ഇടമുണ്ട്.

click me!